അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം; സം​ഘാ​ട​ക​സ​മി​തി​യാ​യി
Thursday, September 19, 2019 11:09 PM IST
അഗളി:അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ​യും അ​വ​ശേ​ഷി​ക്കു​ന്ന നി​ര​ക്ഷ​ര​രെ കൂ​ടി സാ​ക്ഷ​ര​രാ​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഈ​മാ​സം 27ന് ​ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി ചെ​യ​ർ​പേ​ഴ്സ​നാ​യി 101 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന, സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ, വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ എ ​എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത നേ​ടി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ആ​ദി​വാ​സി​ക​ൾ അ​ധി​ക​മാ​യു​ള്ള അ​ട്ട​പ്പാ​ടി​യെ എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ജി​ല്ലാ ക​ള​ക്ട​റാ​ണ് സം​ഘാ​ട​ക​സ​മി​തി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, അ​ഗ​ളി, പു​തു​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ സം​ഘാ​ട​ക​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​ണ്.
അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ൻ​റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ക​ണ്‍​വീ​ന​റും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രു​മാ​ണ്.
അ​ട്ട​പ്പാ​ടി കി​ല​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്.​ശ്രീ​ക​ല പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രീ​രേ​ശ​ൻ, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​ര​വി, ചെ​യ​ർ​മാ​ൻ​മാ​രാ​യ മു​ഹ​മ്മ​ദ് ജാ​ക്കി​ർ, ശാ​ന്താ വേ​ണു​ഗോ​പാ​ൽ, ശെ​ൽ​വി ബാ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പ്ര​ജ നാ​രാ​യ​ണ​ൻ, എ.​പ​ര​മേ​ശ്വ​ര​ൻ, സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ.​സ​ന്ദീ​പ് ച​ന്ദ്ര​ൻ, സ്റ്റേ​റ്റ് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​വി.​അ​നി​ൽ, അ​സി​സ്റ്റ​ന്‍റ് കോ-​ർ​ഡി​നേ​റ്റ​ർ പി.​വി പാ​ർ​വ​തി, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ​പ്ര​കാ​ശ്, ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വ​സ​ന്ത​കു​മാ​ർ .കെ , ​സ​ന്തോ​ഷ്കു​മാ​ർ. ജി, ​സൈ​ല​ന്‍റ്വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്ക് സോ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​എം.​പി.​അ​ബ്ദു​ൾ​സ​ലാം, കു​ടും​ബ​ശ്രീ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് വി.​ആ​ർ.​ശി​ൽ​പ, സി​ന്ദു​ഷ, കി​ല ഫാ​ക്ക​ൽ​റ്റി എ.​ഡി.​ദീ​പ​ക്, മ​ഹി​ളാ സ​മ​ഖ്യ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​റ​ജീ​ന, ഫാ​ക്ക​ൽ​റ്റി മാ​ല​തി.​
കെ, സി​ഡി​പി​ഒ സ​ജി​ത എ​ൻ.​നാ​യ​ർ, കെ.​വി.​വി​ജി​നി, എ.​ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ൻ​റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം അ​ബ്ദു​ൾ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.