ഷാ​ജ​ഹാ​ന്‍റെ വീ​ടി​ന് അ​ല​ങ്കാ​രം നെ​ൽ കൃ​ഷി
Monday, October 21, 2019 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​ല​രും വീ​ടും പ​രി​സ​ര​വും ചെ​ടി​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്പോ​ൾ കോ​ട്ട​പ്പ​ള്ള​യി​ലെ പാ​റോ​ക്കോ​ട്ട് ഷാ​ജ​ഹാ​ന്‍റെ വീ​ടി​ന് അ​ല​ങ്കാ​രം നെ​ൽ കൃ​ഷി​യാ​ണ് . നാ​ട്ടി​ൽ നി​ന്ന് അ​ന്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​കൃ​ഷി​യെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വീ​ടി​നു മു​ന്നി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് ഇ​ദ്ദേ​ഹം ഞാ​റു​ന​ട്ട​ത്
എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള സെ​ന്‍റ​റി​ലു​ള്ള ഈ ​വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പ​ച്ച പു​ല്ലും ചെ​ടി​ക​ളു​മാ​യി​രു​ന്നു ഇ​വ വെ​ട്ടി​മാ​റ്റി​യാ​ണ് ഞാ​റ് ന​ട്ടി​ട്ടു​ള്ള​ത് ദി​നേ​ന മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മ​റ്റും നെ​ല്ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​റ​ഞ്ഞ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്
കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ഉ​പ്പു​കു​ള​ത്തെ സൃ​ഹൃ​ത്ത് മാ​മ​ച്ച​ന് ല​ഭി​ച്ച വി​ത്തു​പ​യോ​ഗി​ച്ച് ര​ണ്ട് മാ​സം മു​ന്പാ​ണ് ഞാ​റ് ന​ട്ട​ത്. ചാ​ണ​കം മാ​ത്ര​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന​തി​നാ​ൽ തി​ക​ച്ചും ജൈ​വ കൃ​ഷി​യാ​ണി​ത്. വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ല പ​ച്ച​ക്ക​റി​ക​ളും വീ​ട്ടു​വ​ള​പ്പി​ൽ ജൈ​വ കൃ​ഷി​യാ​യി ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. കേ​ര​ളാ സ​ന്തോ​ഷ് ട്രോ​ഫി താ​രം മു​ഹ​മ്മ​ദ് പാ​റോ​ക്കോ​ട്ടി​ലി​ന്‍റെ വീ​ടു കൂ​ടി​യാ​ണി​ത്.