മ​രു​ത​ന്പാ​റ - വേ​ന്പ്ര റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര അ​തീ​വ ദു​ഷ്ക്ക​രം
Tuesday, October 22, 2019 11:15 PM IST
ചി​റ്റൂ​ർ: മ​രു​ത​ന്പാ​റ റോ​ഡ് ത​ക​ർ​ന്ന വ്യാ​പ​ക​മാ​യി ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര ഭീ​തി​ജ​ന​ക​മാ​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു വ​ർ​ഷം മു​ന്പാ​ണ് റോ​ഡി​ൽ ഓ​ട്ട​യ​ട​ക്ക​ൽ ന​ട​ത്തി​യ​ത്. ഇ​തി​നു ശേ​ഷം സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. മ​രു​ത​ന്പാ​റ മു​ത​ൽ വേ​ന്പ്ര​വരെ ​മൂ​ന്നു കി​ലോ​മീ​റ്റ​ർ റോ​ഡ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ശോ​ച​നീ​യാവ​സ്ഥ കാ​ര​ണം ഇ​തു​വ​ഴി വി​ള​യോ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്സും ഓ​ട്ടം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​സു​ഖം ബാ​ധി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത പാ​ത​യെ​ന്ന​തി​നാ​ൽ ഓ​ട്ടോ​യ്ക്ക് നി​ര​ക്ക് ഇ​ര​ട്ടി ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ കൊ​ണ്ടു പോ​വു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. റോ​ഡു പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നു ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി ക​ൾ പോ​ലും ഉ​ണ്ടാ​വ​ത്ത​തു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ടാ​റി​ള​കി മെ​റ്റ​ലു​ക​ൾ പ​ര​ന്നു കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​പ്പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. സ്ക്കൂ​ൾ ഗ്രൗ​ണ്ട്, കൈ​ത​ര​വ്, ക​ര​യ്ക്ക​ല കു​ള​ന്പ് മ​രു​ത​ന്പാ​റ, അ​ങ്ങ​യി​ല​ക്ക​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​ര മാ​ർ​ഗ​മാ​ണ് ത​ക​ർ​ന്ന നി​ല​യി​യു​ള്ള​ത് . മു​ന്പ് ഈ ​സ്ഥ​ല​ത്ത് പു​ലി​വ​രെ എ​ത്തി ഭീ​ക​ര​ത സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.