നെ​ല്ലാ​ണ് ജീ​വ​ൻ​പ​ദ്ധ​തി ചാ​ത്ത​മം​ഗ​ലം സ്കൂ​ളി​ൽ
Tuesday, November 19, 2019 11:38 PM IST
നെന്മാ​റ: കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ന്പം​ക​ല്ല് പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ച്ച് കാ​ർ​ഷി​ക ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​യ ജി​യു​പി​എ​സ് ചാ​ത്ത​മം​ഗ​ലം സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നെ​ല്ലാ​ണ് ജീ​വ​ൻ.

വി​ദ്യാ​ർ​ത്ഥി​ക​ളെ പ​ഠ​ന​ത്തോ​ടൊ​പ്പം നെ​ൽ​കൃ​ഷി​യെ കു​റി​ച്ച് മ​ന​സി​ലാ​ക്കു​വാ​നും നെ​ൽ​കൃ​ഷി​യു​ടെ ആ​രം​ഭം​മു​ത​ൽ ഓ​രോ ഘ​ട്ട​ത്തി​ലും വ​രു​ന്ന വി​വി​ധ​ത​രം കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​പ്പി​ച്ചു. നെ​ൽ​കൃ​ഷി​യു​ടെ പ്രാ​യോ​ഗി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ അ​റി​വു​ക​ൾ അ​വ​രി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് നെ​ല്ലാ​ണ് ജീ​വ​ൻ.

പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫി​സ​ർ വി.​വ​രു​ണ്‍, ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​തി ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ഷ ര​വീ​ന്ദ്ര​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ​ൻ, ര​മേ​ശ​ൻ, ര​തി​ക രാ​മ​ച​ന്ദ്ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക പ​ത്മ​ജ, സ​ന്തോ​ഷ്, ഉ​ത്ത​ര, പ്രേ​മ​ല​ത, ലി​ന്‍റു, സു​രേ​ന്ദ്ര​ൻ, രാ​ഗി, എ​ബി, ക​ർ​ഷ​ക​രാ​യ വി​ശ്വ​നാ​ഥ​ൻ, ഷി​ജു, ച​ന്ദ്ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​നി​ത, അ​ജ്മ​ൽ, പ്രീ​ത, അ​ജീ​ഷ്, ഷി​ജു മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.