ക​ട​ന്പ​ഴി​പ്പു​റം-പു​ഞ്ച​പ്പാ​ടം കൊ​ടും​വ​ള​വ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​നേ ന​ട​പ​ടി
Tuesday, June 2, 2020 12:11 AM IST
ഒ​റ്റ​പ്പാ​ലം: ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യും ചെ​യ്യു​ന്ന ക​ട​ന്പ​ഴി​പ്പു​റം പു​ഞ്ച​പ്പാ​ട​ത്തെ കൊ​ടും​വ​ള​വി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​നേ ന​ട​പ​ടി തു​ട​ങ്ങും. അ​പ​ക​ടം പ​തി​വാ​യ ഈ ​ഭാ​ഗ​ത്തെ വ​ള​വ് നി​വ​ർ​ത്താ​ണ് തീ​രു​മാ​നം. പി.​ഉ​ണ്ണി എം​എ​ൽ​എ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ മ​ന​സി​ലാ​ക്കി. കൂ​ടാ​തെ പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പെ​ട്ടെ​ന്നു​ത​ന്നെ ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.
സ്പീ​ഡ് ബ്രേ​ക്ക​ർ സ്റ്റാ​ൻ​ഡു​ക​ൾ, അ​പ​ക​ട​മേ​ഖ​ല രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡി​നു​സ​മീ​പം ക​ണ്ണ​ട​ച്ച സി​ഗ്ന​ൽ വി​ള​ക്കു​ക​ൾ​ക്ക് പ​ക​രം പു​തി​യ​ത് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്വീ​ക​രി​ക്കും. സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ൽ അ​നു​മ​തി വാ​ങ്ങി എ​ത്ര​യും​വേ​ഗം ടീം ​സ​മ​ർ​പ്പി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കും. സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്ത് ശാ​ശ്വ​ത​മാ​യി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വ​ള​വ് നി​വ​ർ​ത്തു​ക​യ ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.
ഇ​ക്ക​ഴി​ഞ്ഞ 22നാ​ണ് സ്കൂ​ട്ട​റി​ന് മു​ക​ളി​ലേ​ക്ക് സി​മ​ൻ​റ് ലോ​റി​മ​റി​ഞ്ഞു ക​ല്ലു​വ​ഴി വേ​ലി​ക്കാ​ട് വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (52), ഭാ​ര്യ സ​ജി​ത (42) എ​ന്നീ ദ​ന്പ​തി​ക​ൾ മ​രി​ച്ച​ത്.
പാ​ല​ക്കാ​ട്ടു​നി​ന്ന് സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി പു​ഞ്ച​പ്പാ​ടം വ​ള​വി​ൽ സ്കൂ​ട്ട​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഗോ​പാ​ല​കൃ​ഷ്ണ​നും ഭാ​ര്യ​യും മ​ക​ളു​ടെ ക​ട​ന്പൂ​രി​ലെ വീ​ട്ടി​ൽ​പോ​യി വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.
ലോ​റി​ക്കു​സ​മീ​പം സ്കൂ​ട്ട​ർ കി​ട​ക്കു​ന്ന​ത് ക​ണ്ടു നാ​ട്ടു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ ലോ​റി​ക്ക​ടി​യി​ൽ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.
അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ലോ​റി​ക്കി​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​യി​രു​ന്നു ലോ​റി.
ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ​തി​വാ​യ​തോ​ടെ കൊ​ടും​വ​ള​വ് നി​വ​ർ​ത്ത​ണ​മെ​ന്ന് വ​ള​രെ​മു​ന്പ് ത​ന്നെ ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ശ്ര​ദ്ധ​യു​മാ​ണ് വ​ള​വ് നി​വ​ർ​ത്താ​ൻ വി​ല​ങ്ങു​ത​ടി​യാ​യ​ത്. വ​ള​വ് പൂ​ർ​ണ​മാ​യി നി​വ​ർ​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ഇ​തി​നാ​യി വി​ല​പ്പെ​ട്ട ര​ണ്ടു മ​നു​ഷ്യ​ജീ​വ​നു​ക​ൾ ഹോ​മി​ക്കേ​ണ്ട​താ​യി വ​ന്നു.