ന​ന്ദി​യോ​ട് ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘം മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു
Friday, July 3, 2020 12:19 AM IST
ചി​റ്റൂ​ർ: സു​ഭി​ക്ഷ കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ന​ന്ദി​യോ​ട് ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​വും. ഭ​ക്ഷ്യ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യം ഏ​റ്റെ​ടു​ത്ത് സം​ഘം പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി.ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ന്ദി​യോ​ട് ക്ഷീ​ര​സം​ഘം ത​ങ്ങ​ളു​ടെ 300 ക്ഷീ​ര​ക​ർ​ഷ​ക അം​ഗ​ങ്ങ​ൾ​ക്കും അ​ഞ്ചു​മു​ട്ട​ക്കോ​ഴി​ക​ളെ വീ​തം സൗ​ജ​ന്യ​നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്തു. പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്, മു​ട്ട​ക്കോ​ഴി വി​ത​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജെ.​എ​സ്.​ജ​യ​സു​ജീ​ഷ് നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ൻ​റ്, വി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ശി​വ​പ്ര​കാ​ശ്, ശ​ശി​ധ​ര​ൻ, മു​ത്തു​കു​മാ​ർ, അ​ജി​ത് ദേ​വ്, കൃ​പ​കു​മാ​ർ, എം.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ത്തി​ൽ​നി​ന്നും ക​ർ​ഷ​ക​ർ​ക്ക് പ​ച്ച​ക്ക​റി വി​ത്തും ന​ല്കി. മി​ക​ച്ച​രീ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.ച​ട​ങ്ങി​ൽ അ​ധി​ക​മാ​യി ഉ​ത്പാ​ദി​ക്ക​പ്പെ​ടു​ന്ന മു​ട്ട​ക​ൾ സം​ഘം സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് ധ​ർ​ണ

പാ​ല​ക്കാ​ട്: ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ​യും വൈ​ദ്യു​തി​ചാ​ർ​ജ് വ​ർ​ധ​ന​യ്ക്കെ​തി​രെ​യും കേ​ന്ദ്ര, സം​സ്ഥാ​ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രെ അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി.​പ്രീ​ത്, പി.​മു​ര​ളീ​ധ​ര​ൻ, എ​ൻ.​മു​ര​ളീ​ധ​ര​ൻ, കെ.​കെ.​സു​ദേ​വ​ൻ, അ​ഡ്വ.​വി​ജ​യ​രാ​ഘ​വ​ൻ, സു​ധാ​ക​ര​ൻ പ്ല​ക്കാ​ട്ട്, എ​ൻ.​ദേ​വ​യാ​നി, പ്ര​കാ​ശി​നി സു​ന്ദ​ര​ൻ പ്ര​സം​ഗി​ച്ചു.