ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, July 7, 2020 12:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കാ​ർ​ഷി​ക ഗ്രാ​മീ​ണ വി​ക​സ​ന ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്കി​ലെ പ​ന്ത്ര​ണ്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് ടി​വി ന​ല്കി​യ​ത്.
ബാ​ങ്ക് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങ് ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്പ​ടാ​രി തി​രു​ത്തി​യോ​ട് അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ​വി​ത​ര​ണം. ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​സു​ശീ​ല, കൗ​ണ്‍​സി​ല​ർ ഹ​രി​ലാ​ൽ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഠ​നോ​പ​ക​ര​ണ​ വി​ത​ര​ണം

മ​ണ്ണാ​ർ​ക്കാ​ട്: അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ർ​സ് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്.
വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് സെ​യ്ത് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ന്നു​മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് 1000 രൂ​പ​യോ​ളം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.