ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഹ​സ​ന​മാ​കു​ന്നു
Wednesday, August 5, 2020 12:38 AM IST
കാ​രാ​കു​ർ​ശി: കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന ക​ണ്ടെ​യൻമെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഹ​സ​ന​മാ​കു​ന്ന​താ​യി പ​രാ​തി. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്ത് പോ​കാ​നോ പു​റ​ത്തു​ള്ള​വ​ർ ഇ​ങ്ങോ​ട്ട് വ​രാ​നോ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം.
കൂ​ടാ​തെ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്ക​ണം, അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്ന ക​ട​ക​ൾ നി​ശ്ചി​ത​സ​മ​യം മാ​ത്ര​മേ തു​റ​ക്കാ​വൂ, ക​ണ്ടെ​യ്മെ​ന്‍റ് ഏ​രി​യാ​യി​ൽ നി​ന്നു​ള്ള റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചി​ട​ണം എ​ന്നി​ങ്ങ​നെ​യു​ള്ള നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണം.എ​ന്നാ​ൽ ഇ​തി​നെ​ല്ലാം ജ​ന​ങ്ങ​ൾ പു​ല്ലു​വി​ല​യാ​ണ് ക​ല്പി​ക്കു​ന്ന​ത്. അ​ട​ച്ചി​ട്ട റോ​ഡു​ക​ളെ​ല്ലാം അ​ടു​ത്ത​ദി​വ​സം ത​ട​സം മാ​റ്റി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും. ഇ​വി​ടെ​നി​ന്നു​ള്ള​വ​ർ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യും. ക​ല്യാ​ണം, മ​ര​ണം, മ​റ്റു ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം കൂ​ടു​ത​ലാ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. കാ​രാ​കു​ർ​ശി പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍ എ​ന്ന​ത് ക​ട​ലാ​സി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ന്ന​ലെ മാ​ത്രം കാ​രാ​കു​റു​ശി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കാ​ണ് ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ നാ​ലു പേ​ർ​ക്കും. ഓ​രോ ദി​വ​സ​വും ഉ​റ​വി​ടം അ​റി​യാ​ത്ത​തും സ​ന്പ​ർ​ക്ക​വു​മാ​യു​ള്ള​തു​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രി​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ്, അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ദി​വ​സ​വും വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​നോ ന​ട​പ​ടി​യെ​ടു​ക്കാ​നോ അ​ധി​കൃ​ത​ർ​ക്കു​മാ​കു​ന്നി​ല്ല.