അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​താ ഹോ​സ്റ്റ​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Monday, September 21, 2020 1:25 AM IST
നെന്മാ​റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി 2020-21 സാ​ന്പ​ത്തി​ക​വ​ർ​ഷം പ്ലാ​ൻ ഫ​ണ്ടി​ൽ 40 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​ൽ നി​ർ​മി​ക്കു​ന്ന വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​ലീ​ലാ​മ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ന ചാ​ന്ത് മു​ഹ​മ്മ​ദ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം.​ദേ​വ​ദാ​സ​ൻ പ്ര​സം​ഗി​ച്ചു.