ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് സ്വാ​ഗ​താ​ർ​ഹം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്
Saturday, September 26, 2020 11:45 PM IST
പാ​ല​ക്കാ​ട്: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ ഇ​ഡി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ്. ബി​നീ​ഷി​ന്‍റെ വ​സ്തു​വ​ക​ക​ൾ ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക്ര​യ​വി​ക്ര​യം ന​ട​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ ​ഡി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നു ക​ത്ത് ന​ല്കി​യെ​ന്നും ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ്തു​വ​ക​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ത്ര​യും​വേ​ഗം ഇ​ഡി​ക്ക് ന​ല്ക​ണ​മെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​താ​യും സി​പി​എം ഇ​തേ​പ​റ്റി മ​റു​പ​ടി ന​ല്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു. വി​ജി​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണോ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി യോ​ഗം ആ​രോ​പി​ച്ചു.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​ർ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, വി.​ടി.​ഉ​ല​ഹ​ന്നാ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം. ​എ​ൽ.​ജാ​ഫ​ർ, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ.​തോ​മ​സ് ചു​ള്ളി​ക്ക​ൽ, ലാ​ലു ജോ​സ് കോ​ല​ടി, ജെ​യിം​സ് മൈ​ലം​പു​ള്ളി, അ​ബ്ദു​റ​ഹി​മാ​ൻ, കെ.​പി.​ത​ങ്ക​ച്ച​ൻ, വി.​ജ​യ​രാ​ജ​ൻ, പി.​സി.​പ്ര​ദീ​പ് കു​ന്പി​ടി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ, ജോ​സ് കു​ന്നും​പു​റം, ബി​ജോ​യി മാ​ട​ശേ​രി, പോ​ഷ​ക സം​ഘ​ട​നാ​നേ​താ​ക്ക​ളാ​യ ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ, ആ​ൽ​ബി​ൻ റെ​ജി പ്ലാ​മൂ​ട്ടി​ൽ, മി​നി രാ​ജ​ൻ, സ​ജി ആ​ൻ​റ​ണി ഇ​ട​ശേ​രി, പി.​എം.​ജോ​സ് പ്ലാ​ത്തോ​ട്ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.