x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​താ​വും സി​ബി​എ​ഫ്‌​സി മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ പ​ഹ്‌​ല​ജ് നി​ഹ​ലാ​നി അ​ന്ത​രി​ച്ചു


Published: June 4, 2026 02:15 PM IST | Updated: June 4, 2026 02:15 PM IST

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും മു​ൻ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്‌​സി) ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ പ​ഹ്‌​ല​ജ് നി​ഹ​ലാ​നി (76) അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ബ്ലോ​ക്ക്ബ​സ്റ്റ​ർ സി​നി​മ​ക​ള​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ൾ നി​ഹ​ലാ​നി നി​ർ​മി​ച്ചി​ട്ടു​ണ്ട്. 1980ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഒ​രു നി​ർ​മാ​താ​വാ​യാ​ണ് നി​ഹ​ലാ​നി ത​ന്‍റെ സി​നി​മാ യാ​ത്ര ആ​രം​ഭി​ച്ച​ത്.

2015- 2017 കാ​ല​ത്താ​ണ് അ​ദ്ദേ​ഹം സി​ബി​എ​ഫ്‌​സി ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്.

സെ​ൻ​സ​ർ ബോ​ർ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് പ​ഹ്‌​ല​ജ് നി​ഹ​ലാ​നി​യു​ടെ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ വി​വി​ധ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി വ​ച്ചി​രു​ന്നു.

1982 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹാ​ത്ത്ക​ഡി ആ​ണ് ആ​ദ്യം നി​ർ​മി​ച്ച സി​നി​മ. 1986 ൽ ​ന​ട​ൻ ഗോ​വി​ന്ദ​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം ഇ​ൽ​സാം നി​ർ​മി​ച്ച​താ​ണ് വ​ഴി​ത്തി​രി​വാ​യി മാ​റി​യ​ത്.

ആ​ഗ് ഹീ ​ആ​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ങ്കി പാ​ണ്ഡെ​യെ ഹി​ന്ദി സി​നി​മാ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും നി​ഹ​ലാ​നി ആ​യി​രു​ന്നു.

Tags : Producer CBFC chairman Pahlaj Nihalani passes away

Recent News

Corehub Up