x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വാ​യി സൈ​ജു കു​റു​പ്പ്; ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 8, 2026 09:19 AM IST | Updated: September 8, 2026 10:25 AM IST

സൈ​ജു കു​റു​പ്പ്

സൈ​ജു കു​റു​പ്പ് പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വാ​യി അ​ഭി​ന​യി​ക്കു​ന്ന മു​ഴു​നീ​ള ഫ​ൺ മൂ​വി​ക്ക് തി​രി തെ​ളി​ഞ്ഞു. സാ​ഗ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം അ​രു​ൺ ഗോ​പി എ​ക്സൈ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ ഗോ​പി നി​ർ​മി​ക്കു​ന്നു.

അ​രു​ൺ ഗോ​പി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​തു ചി​ത്രം കൂ​ടി​യാ​ണി​ത്. ആ​ദ്യ ചി​ത്ര​മാ​യ മെ​ൽ കൗ ​പോ​ണ്ടി​ച്ചേ​രി നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

കൊ​ച്ചി, ഇ​ട​പ്പ​ള്ളി അ​ഞ്ചു മ​ന​ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ൽ ഖാ​ലി​ദ് നാ​ല​ക​ത്തും ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളും ആ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് ആ​രം​ഭം കു​റി​ച്ച​ത്.

നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും നി​തേ​ഷ് നാ​യ​ർ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി​യ​തോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി.

പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വ് ചാ​ണ്ടി​ക്കു​ഞ്ഞ് ഒ​രു കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തും അ​തി​ന്‍റെ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​നും മു​ഴു​നീ​ള കോ​മ​ഡി ത്രി​ല്ല​റാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

സാ​യ് കു​മാ​ർ, അ​ൽ​ത്താ​ഫ് സ​ലിം, ഹ​രി​ശ്രീ അ​ശോ​ക​ൻ, സു​ധീ​ഷ്, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, മ​ധു​പാ​ൽ, ഷാ​ൻ റ​ഹ്‌​മാ​ൻ, ജ​യ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ശ​ർ​മ്മ, ഷാ​ജു ശ്രീ​ധ​ർ, അ​ഖി​ൽ (പാ​ൻ ഇ​ന്ത്യ​ൻ), ഷ​മീ​ർ ഖാ​ൻ, റി​യാ ജി​ത്തു, വി​ൻ​സി അ​ലോ​ഷ്യ​സ്, ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ, ഉ​ത്ത​രാ ഉ​ണ്ണി, ശ്രീ​രേ​ഖ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഇ​വ​ർ​ക്കൊ​പ്പം ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​ഗീ​തം - സ​ന​ൽ ദേ​വ്, ഛായാ​ഗ്ര​ഹ​ണം - സ​നീ​ഷ് സ്‌​റ്റാ​ൻ​ലി, എ​ഡി​റ്റിം​ഗ് - ര​തീ​ഷ് രാ​ജ്.​ക​ലാ​സം​വി​ധാ​നം- ജീ​മോ​ൻ. മേ​ക്ക​പ്പ്- സ്വെ​തി​ൻ. കോ​സ്റ്റ്യും, ഡി​സൈ​ൻ - ആ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​രു​ൺ​ലാ​ൽ. സ്റ്റി​ൽ​സ് -രാം​ദാ​സ് മാ​ത്തൂ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- വി​വേ​ക്. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- വി​നോ​ദ് വേ​ണു​ഗോ​പാ​ൽ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷ ​ഹാ​ബ് വെ​ണ്ണ​ല. കൊ​ച്ചി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Saiju Kurup private detective arun gopi movie malayalam cinema

Recent News

Corehub Up