ബംഗളൂരു: കർണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും സിഗരറ്റുകളും പിടികൂടി. 123ഗ്രാം കഞ്ചാവും ഡസൻ കണക്കിന് സിഗരറ്റുകളുമാണ് ജയിലിൽ എത്തിച്ചത്.
ജയിൽ കാന്റിനിലേക്ക് ഓട്ടോറിക്ഷയിൽ എത്തിച്ച പഴ ചാക്കുകളിലാണ് ലഹരി വസ്തുക്കൾ നിറച്ചത്. ഡ്രൈവർ ചാക്കുകൾ ജയിലിന് മുന്നിലെ ഗേറ്റിന് പുറത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നു.
ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വാഴപ്പഴ ചാക്കുകൾ പൊട്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. അതിനുള്ളിൽ നിന്നാണ് ടേപ്പിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് പാക്കറ്റുകളും സിഗരറ്റുകളും കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ ചാക്ക് പരിശോധിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ജയിൽ ജീവനക്കാരൻ സാത്വിക്കിൽ നിന്നും 170 ഗ്രാം കഞ്ചാവ് കണ്ടെത്തി. ടേപ്പിൽ പൊതിഞ്ഞ കഞ്ചാവ് തന്റെ അടിവസ്ത്രത്തിലാണ് ഇയാൾ ഒളിപ്പിച്ചത്. ഇയാളെ ഉടൻതന്നെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.
Tags : Cigarettes Marijuana Stuffed Inside Banana Stems Karnataka Prison