x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി വീ​ണു, പോ​രാ​ട്ടം തീ​ർ​ന്നി​ല്ല; സ​മ​രം തു​ട​രു​മെ​ന്ന് സി​ജെ​പി

നാഷണൽ ഡെസ്ക്
Published: July 25, 2026 04:00 PM IST | Updated: July 25, 2026 04:00 PM IST

സിജെപി നേതാക്കൾ നിലപാട് വ്യക്തമാക്കുന്നു

ന്യൂ​ഡ​ൽ​ഹി: ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച നാ​ല് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​ത്തേ​ത് മാ​ത്ര​മാ​ണ് ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി. ബാ​ക്കി​യു​ള്ള നി​ർ​ണാ​യ​ക ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി നേ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ലും രാ​ജ്യ​വ്യാ​പ​ക​മാ​യും സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് സി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ​ക്കെ​തി​രെ പോ​ലും ഒ​രു​ത​ര​ത്തി​ലു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​രു​ത്, സ​മ​ര​ത്തി​ന് നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സും ഡ​ൽ​ഹി പോ​ലീ​സും പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് സി​ജെ​പി മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ സി​ജെ​പി​യും പ്ര​തി​പ​ക്ഷ​വും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന​തി​നി​ട​യാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ പ​ദ​വി ഒ​ഴി​ഞ്ഞ​ത്. ഉ​ച്ച​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ങ്കി​ലും, പ്ര​ധാ​ൻ രാ​ജി​വെ​ക്കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ ഉ​റ​ച്ചു​നി​ന്ന​തോ​ടെ സ​ർ​ക്കാ​രി​ന് ഒ​ടു​വി​ൽ വ​ഴ​ങ്ങേ​ണ്ടി വ​ന്നു.

മ​ന്ത്രി​യു​ടെ രാ​ജി സ​മ​ര​ത്തി​ന് ല​ഭി​ച്ച വ​ലി​യൊ​രു വി​ജ​യ​മാ​ണ്.​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ പോ​രാ​ട്ട​ത്തി​ൽ നി​ന്ന് ഒ​രി​ഞ്ച് പോ​ലും പി​ന്നോ​ക്ക​മി​ല്ലെ​ന്ന് സി​ജെ​പി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം.

Tags : CJP DharmendraPradhan NEETProtest StudentProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up