x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ ശ​ർ​മ്മ​യു​ടെ മ​ര​ണം; ശ്ര​ദ്ധ ദു​ബെ​യും സ​ഹോ​ദ​രി​യും പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 21, 2026 05:33 AM IST | Updated: October 21, 2026 05:33 AM IST

പിടിയിലായ പ്രതികൾ

നാ​ഗ്പു​ർ: ക​ഫേ ഉ​ട​മ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ‌​ഫ്ലു​വ​ൻ​സ​ർ ശ്ര​ദ്ധ ദു​ബെ പി​ടി​യി​ൽ. നാ​ഗ്പു​രി​ൽ നി​ന്നാ​ണ് ശ്ര​ദ്ധ​യെ യു​പി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ്ര​ദ്ധ ദു​ബെ​യു​ടെ സ​ഹോ​ദ​രി ര​ശ്‌​മി ദു​ബെ​യും ഡ്രൈ​വ​ർ ഡാ​നി​ഷും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ല​ക്നോ​വി​ൽ നി​ര​വ​ധി റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ ഉ​ട​മ​യാ​യ ശി​വ ശ​ർ​മ്മ ശ്ര​ദ്ധ ദു​ബെ​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ്ര​ദ്ധ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് ശി​വ​യു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​റ​സ്റ്റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​ദ്ധ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പൊ​ലി​സ് 50,000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

‍യു​പി പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​വും നാ​ഗ്പു​ര്‍ പൊ​ലി​സും ചേ​ർ​ന്നാ​ണ് മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ശി​വ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ മൂ​വ​രും ല​ക്നോ​വി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. പി​ന്നീ​ട് നേ​പ്പാ​ളി​ല്‍ നി​ന്ന് റാ​യ്ബ​റേ​ലി വ​ഴി ആ​ഗ്ര​യി​ലെ​ത്തി. അ​വി​ടെ​നി​ന്ന് നാ​ഗ്പൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക​യാ​യി​രു​ന്നു. ‌
‌
നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി​ക​ളെ ല​ക്നോ​വി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ‌

 

 

 

 

Tags : crimenews Uttarpradesh Crime Police Investigation CaseFile FIR

Recent News

Corehub Up