x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിവികെ മന്ത്രി ആദവ് അർജുന വിവാഹമോചനത്തിലേക്ക്

വെബ് ഡെസ്ക്
Published: November 16, 2026 06:06 PM IST | Updated: November 16, 2026 06:06 PM IST

ആദവ് അർജുൻ, ഡെയ്സി മാർട്ടിൻ

ചെന്നൈ: പതിനാല് വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം തമിഴ്നാട് പൊതുമരാമത്ത് കായിക വികസനമന്ത്രി ആദവ് അർജുനയും സംരംഭകയും ലോട്ടറി വ്യവസായി സാന്‍റിയാഗോ മാർട്ടിന്‍റെ മകളുമായ ഡെയ്സി മാർട്ടിനും വിവാഹമോചിതരാകുന്നു.

തിങ്കളാഴ്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡെയ്സി മാർട്ടിൻ വിവാഹമോചന വിവരം പുറത്തുവിട്ടത്. പരസ്പര സമ്മതത്തോടെയുള്ള തീരുമാനമാണിതെന്നും കുട്ടികളുടെ ആവശ്യങ്ങൾക്കായി മാതാപിതാക്കളെന്ന നിലയിൽ ഇരുവരും ഒരുമിച്ച് ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

സ്നേഹവും പരസ്പര ധാരണയും മാറ്റങ്ങളുമായി കടന്നുപോയ പതിനാല് വർഷങ്ങൾക്കൊടുവിൽ വ്യത്യസ്ത പാതകൾ തെരഞ്ഞെടുക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആദവ് അർജുന, വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വില്ലിവാകം മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് അദ്ദേഹം മന്ത്രിസഭയിലെത്തിയത്.

Tags : Divorce TVK Adhav Arjuna Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up