x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്റ് നീ​ക്ക​വു​മാ​യി സ്വ​ന്തം പാ​ർ​ട്ടി​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗം

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 11, 2026 06:43 AM IST | Updated: November 11, 2026 06:43 AM IST

പീ​റ്റ് ഹെ​ഗ്സെ

വാ​ഷിംഗ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ്​ ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന് സ്വ​ന്തം പാ​ള​യ​ത്തി​ൽ​നി​ന്നു​ത​ന്നെ വെ​ല്ലു​വി​ളി. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ തോ​മ​സ് മാ​സി​യാ​ണ്.

കെ​ന്‍റ​ക്കി​യി​ൽ​നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യ മാ​സി, ന​വം​ബ​ർ 9 തി​ങ്ക​ളാ​ഴ്ച ഹെ​ഗ്സെ​ത്തി​നെ​തി​രെ എ​ട്ട് കു​റ്റാ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇം​പീ​ച്ച്മെ​ന്റ് പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തി​യ​തും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​മേ​യ​ത്തി​ലു​ള്ള​ത്. യെ​മ​ൻ, വെ​ന​സ്വേ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​ക​ളും സി​വി​ലി​യ​ൻ ജീ​വ​നു​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന ആ​രോ​പ​ണ​ങ്ങ​ളും പ്ര​മേ​യ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ക്കെ​തി​രെ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ അം​ഗം​ത​ന്നെ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ​ക്ക് പു​തി​യ രാ​ഷ്ട്രീ​യ​മാ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, പ്ര​സി​ഡ​ന്‍റ് ട്രം​പ് ഹെ​ഗ്സെ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്ക​ത്തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്നാ​ണ് ഹെ​ഗ്സെ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പ്ര​മേ​യ​ത്തെ​ക്കു​റി​ച്ച് ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ഹെ​ഗ്സെ​ത്ത് സ്ഥാ​ന​മൊ​ഴി​യേ​ണ്ട​തി​ല്ല. ജ​ന​പ്ര​തി​നി​ധി​സ​ഭ ഇം​പീ​ച്ച്മെ​ന്‍റ് അം​ഗീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് സെ​ന​റ്റ് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വി​ധി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കാ​നാ​കൂ.

സ്വ​ന്തം പാ​ർ​ട്ടി​യി​ൽ​നി​ന്നു​ത​ന്നെ ഉ​യ​ർ​ന്ന ഈ ​നീ​ക്കം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് പു​തി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : impeachment Pete Hegseth Deepika DeepikaNewspaper BreakingNews Congress member from own party initiates impeachment

Recent News

Corehub Up