x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമൻ പാർലമെന്‍റിലെ മുന്നിലെ ദേശീയ പതാക മാറ്റി ; പലസ്തീൻ പതാക ഉയർത്തി മൂന്ന് ജർമൻ പൗരന്മാർ പിടിയിൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 11, 2026 06:19 AM IST | Updated: November 11, 2026 06:19 AM IST

ജർമൻ പാർലമെന്‍റ്

ബ​ർ​ലി​ൻ∙ ജ​ർ​മ​ൻ ഫെ​ഡ​റ​ൽ പാ​ർ​ല​മെന്‍റാ​​യ ബു​ണ്ടെ​സ്റ്റാ​ഗ് സ്ഥി​തി ചെ​യ്യു​ന്ന റൈ​ഷ്സ്റ്റാ​ഗ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ൽ ദേ​ശീ​യ പ​താ​ക മാ​റ്റി പ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ജ​ർ​മ​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന ദേ​ശീ​യ സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​യ മ​ന്ദി​ര​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 28.5 മീ​റ്റ​ർ ഉ​യ​ര​മു​ള്ള പ​താ​ക​മ​ര​ത്തി​ൽ ക​യ​റി​യ 22 വ​യ​സുകാ​ര​ൻ ജ​ർ​മ​നി​യു​ടെ ദേ​ശീ​യ പ​താ​ക അ​ഴി​ച്ചു​മാ​റ്റി പ​ക​രം പ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ജ​ർ​മ​ൻ ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ 60 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കൂ​റ്റ​ൻ പ​താ​ക​യാ​ണ് മാ​റ്റി​യ​ത്.

നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പ​ല​സ്തീ​ൻ പ​താ​ക ഇ​വി​ടെ പാ​റി​യ​ത്. സം​ഭ​വം 20ഉം 32​ഉം വ​യ​സുള്ള മ​റ്റ് ര​ണ്ട് പേ​ർ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലിസും ചേ​ർ​ന്ന് പ​താ​ക നീ​ക്കം ചെ​യ്തു. തു​ട​ർ​ന്ന് മൂ​ന്നു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.∙

പ്ര​തി​ക​ൾ ജ​ർ​മ​ൻ പൗ​ര​ന്മാ​ർ

അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രും കു​ടി​യേ​റ്റ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത ജ​ർ​മ​ൻ പൗ​ര​ന്മാ​രാ​ണെ​ന്ന് പൊ​ലിസ് വ്യ​ക്ത​മാ​ക്കി. പ​ല​സ്തീ​നോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​തെ​ന്ന് 22 വ​യ​സു​കാ​ര​നാ​യ മു​ഖ്യ​പ്ര​തി പൊ​ലി​സി​നോ​ട് സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളെ അ​പ​മാ​നി​ക്ക​ൽ, അ​തി​ക്ര​മി​ച്ചു​ക​യ​റ​ൽ, അ​നു​മ​തി​യി​ല്ലാ​ത്ത പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : German parliament Deepika DeepikaNewspaper BreakingNews German national flag at the German parliament replaced

Recent News

Corehub Up