x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്കാ കെ​യ​ർ പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്: അ​മി​ത പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്കണമെന്ന്  ഓ​വ​ർ​സീ​സ് എ​ൻസിപി

വെബ്ഡെസ്ക്
Published: November 4, 2026 12:37 AM IST | Updated: November 4, 2026 12:37 AM IST

കു​വൈ​റ്റ് സി​റ്റി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നോ​ർ​ക്കാ കെ​യ​ർ പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ രൂ​പ​ത്തി​ൽ പ്രീ​മി​യം കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തി​ൽ ഓ​വ​ർ​സീ​സ് എ​ൻസിപി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്നു.​

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വും ആ​രോ​ഗ്യ​സു​ര​ക്ഷ​യും ന​ൽ​കേ​ണ്ട പ​ദ്ധ​തി, അ​വ​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ജീ​വി​ത​ച്ചെ​ല​വു​ക​ളും കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും നി​റ​വേ​റ്റാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് ഈ ​വ​ർ​ധ​ന ഇ​രു​ട്ട​ടി​യാ​ണ്.

ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ- പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​വും ഭാ​വി സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​യാ​യി​രു​ന്നു. ആ ​ക്ഷേ​മ സ​മീ​പ​ന​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, നോ​ർ​ക്കാ കെ​യ​ർ പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ പ്രീ​മി​യ​മാ​യി വ​ൻ​തു​ക ഈ​ടാ​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളെ​ക്കാ​ൾ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ താ​ൽപര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് സ​ഹാ​യ​ക​മാ​കു​ന്ന​ത്. സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത് പ്ര​വാ​സി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്.

അ​മി​ത പ്രീ​മി​യം അ​ടി​ച്ചേ​ൽ​പ്പി​ച്ച്, സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള​വ​ർ​ക്ക് മാ​ത്രം ചേ​രാ​നാ​കു​ന്ന നി​ല​യി​ലേ​ക്ക് ഒ​രു ക്ഷേ​മ​പ​ദ്ധ​തി മാ​റു​ന്ന​ത് അ​തിന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്നു. സാ​ധാ​ര​ണ പ്ര​വാ​സി​ക​ളെ പ​ദ്ധ​തി​യി​ൽ​നി​ന്ന് അ​ക​റ്റു​ന്ന ഈ ​പ്രീ​മി​യം വ​ർ​ധ​ന, ഫ​ല​ത്തി​ൽ പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​യി വേ​ണം ക​രു​താ​ൻ.​

​ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി അ​വ​രെ സാ​മ്പ​ത്തി​ക​മാ​യി പി​ഴി​യാ​നു​ള്ള സം​വി​ധാ​ന​മാ​യി മാ​റ​രു​ത്. പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ച്ച് പ്രീ​മി​യം വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻ സി ​പി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : NORKA Care Expatriate Deepika DeepikaNewspaper BreakingNews NewsUpdate Overseas NCP Demands Withdrawal of Excessive Premium

Recent News

Corehub Up