മൈൽസ് ജോസഫ് ഫ്രിഡ്രിച്ച്
മോണ്ട്ഗോമറി: ടെക്സസിൽ ശിശുരോഗ വിദഗ്ധയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2023 ഒക്ടോബറിൽ അപ്പാർട്ട്മെന്റിന് പുറത്തുള്ള പിക്നിക് ടേബിളിൽ ഇരിക്കുകയായിരുന്ന 52 കാരിയായ ഡോ. തലാത് ജെഹാൻ ഖാനെയാണ് 27 കാരനായ മൈൽസ് ജോസഫ് ഫ്രിഡ്രിച്ച് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.
കുറ്റം സമ്മതിച്ചതിനെ തുടർന്ന് മോണ്ട്ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജി ഫിൽ ഗ്രാൻഡാണ് വ്യാഴാഴ്ച പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ലഹരിക്ക് അടിമയായിരുന്ന പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി അമ്മ കോടതിയിൽ പറഞ്ഞു.
Tags : murder of a pediatrician in Texas. Deepika DeepikaNewspaper BreakingNews Life imprisonment for the accused the case