പരിപാടിയിൽ നിന്ന്
ദുബായി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് മിഡിൽ ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ ദുബായിൽ സ്വീകരണം നൽകി.
മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാൻ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റീജിയൺ പ്രസിഡന്റ് സുധീർ സുബ്രമണിയൻ ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ വനിതാ ഫോറം പ്രസിഡന്റ് ഷീല റെജി, ഗ്ലോബൽ സെക്രട്ടറി പ്രദീപ് പൂക്കാടൻ, ദുബായി പ്രൊവിൻസ് പ്രസിഡന്റ് ജോൺ ഷാരി, അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് ജോഫി ഫിലിപ്പ്, ഷാർജ പ്രൊവിൻസ് പ്രസിഡന്റ് രാജു വർഗീസ്, ദുബായി പ്രൊവിൻസ് സെക്രട്ടറി റെജി ജോർജ് എന്നിവർ ആശംസകൾ നേർന്നു.
സ്വീകരണത്തിന് നന്ദി അറിയിച്ച ഷാജി മാത്യു, വേൾഡ് മലയാളി കൗൺസിലിന്റെ വരാനിരിക്കുന്ന ഗ്ലോബൽ പരിപാടികൾ വിജയകരമാക്കാൻ മിഡിൽ ഈസ്റ്റ് റീജിയണിന്റെ സജീവ പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചു.
2027-ലെ ഗ്ലോബൽ വനിതാ ഫോറം ബിനാലെ സമ്മേളനം, ആർദ്രം നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം, അമേരിക്കയിൽ നടക്കുന്ന ഗ്ലോബൽ ബിനാലെ സമ്മേളനം എന്നിവയുടെ വിജയത്തിനായി എല്ലാ റീജിയണുകളും പ്രൊവിൻസുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Tags : WMC ShajiMathew Dubai NRINews