x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലി​ഷി​ന് അ​ർ​ധ​സെ​ഞ്ചു​റി; ചെ​ന്നൈ​യ്ക്ക് 204 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം


Published: May 10, 2026 06:02 PM IST | Updated: May 10, 2026 06:04 PM IST

ചെ​ന്നൈ: ഐ​പി​എ​ല്ലി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്നോ 203 റ​ൺ​സെ​ടു​ത്തു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ക്നോ​വി​നാ​യി ഓ​പ്പ​ണ​ർ ജോ​ഷ് ഇം​ഗ്ലി​ഷ് ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

33 പ​ന്തി​ൽ 85 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഇം​ഗ്ലി​ഷി​ന്‍റെ മി​ക​വി​ൽ ആ​ദ്യ ആ​റ് ഓ​വ​റി​ൽ ത​ന്നെ ല​ക്നോ 91 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ചെ​ന്നൈ ബൗ​ള​ർ​മാ​ർ പി​ടി​മു​റു​ക്കു​ക​യാ​യി​രു​ന്നു. പ​വ​ർ​പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​റി​ൽ മി​ച്ച​ൽ മാ​ർ​ഷ് (10) വീ​ണെ​ങ്കി​ലും പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​ന്നി​ന് 91 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ക്നോ.

പി​ന്നീ​ടെ​ത്തി​യ ആ​ർ​ക്കും ക്രീ​സി​ൽ നി​ല​യു​റ​പ്പി​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പി​ടി​ച്ചു​നി​ന്ന ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദി​ന്‍റെ ബാ​റ്റിം​ഗാ​ണ് (25 പ​ന്തി​ൽ 43*) ല​ക്നോ​വി​ന്‍റെ സ്കോ​ർ 200 ക​ട​ത്തി​യ​ത്. ജാ​മി ഓ​വ​ർ​ട്ട​ൻ മൂ​ന്നും അ​ൻ​ഷു​ൽ കം​ബോ​ജ് ര​ണ്ട‌ും നൂ​ർ അ​ഹ​മ്മ​ദ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Tags : ipl chennai super kings lucknow super giants

Recent News

Corehub Up