നേതൃത്വം അർഥങ്ങളും മാനങ്ങളും
റവ. ഡോ. പയസ്
മലേക്കണ്ടത്തിൽ
പേജ്: 120
വില: ₹ 125
വിജ്ഞാനഭവൻ, കോതമംഗലം,
ഫോൺ: 9910944476
മഹാത്മാക്കൾ നടന്നുനീങ്ങിയ വഴികളിൽ ആത്മവിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വെള്ളിവെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ കണ്ണുനട്ട് ജീവിതവിജയത്തിലേക്കു നടന്നടുക്കാൻ ഇളംതലമുറയെ ഒരുക്കാനും പരിശീലനം നൽകാനും സഹായിക്കുന്ന കൃതി. ഉദാത്തമായ വ്യക്തിത്വം പകർന്നുനൽകാനും ഇത് സഹായകരം.
പുനരൈക്യ പ്രസ്ഥാനവും സിഎംഐ സന്യാസസമൂഹവും
സെബാസ്റ്റ്യൻ
പൂണോളി സിഎംഐ
പേജ്: 92
വില: ₹ 300
ധർമാരാം പബ്ലിക്കേഷൻസ്, ബംഗളൂരു
ഫോൺ: 95389 09803
മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രാരംഭദശകങ്ങളിൽ സിഎംഐ സന്യാസവൈദികർ നൽകിയ വിവിധ സേവനങ്ങളെപ്പറ്റി ഫാ. സെബാസ്റ്റ്യൻ പൂണോളി, ഫാ. ഗ്രിഗറി നീരാക്കൽ, ഫാ. റാൽഫ് എന്നിവർ രചിച്ച മൂന്നു ദീർഘ ലേഖനങ്ങൾ. അമൂല്യമായ ഒരു ചരിത്രഗ്രന്ഥം.
കേരള ലത്തീൻ കത്തോലിക്കർ ചരിത്രരചനകളുടെ വിജ്ഞാനകോശം
ആന്റണി പാട്ടപ്പറന്പിൽ
പേജ്: 528
വില: ₹ 600
ഫോൺ: 94475 08112
അയിൻ പബ്ലിക്കേഷൻസ്,
കാർമൽഗിരി, ആലുവ
കേരളത്തിലെ ലത്തീൻ കത്തോലിക്കരെപ്പറ്റിയുള്ള വിവരങ്ങൾ, അസംഖ്യം പുസ്തകങ്ങൾ, സ്മരണികകൾ, ലേഖന സമാഹാരങ്ങൾ, പത്രമാസികകൾ മുതലായവയിൽ ചിതറിക്കിടക്കുകയാണ്. അവയെല്ലാം കാലാനുക്രമമായി ശേഖരിച്ചിരിക്കുന്ന ഈ സൂചികാഗ്രന്ഥം ഗവേഷകർക്കും പഠിതാക്കൾക്കും ഉപകാരപ്രദമാകും. രചയിതാക്കളുടെ നാമസൂചിക, വിഷയപദസൂചിക എന്നിവയുമുണ്ട്.
വിശുദ്ധനാട് തീർഥാടകർക്ക് ഒരു വഴികാട്ടി (രണ്ടാം പതിപ്പ്)
ഡോ. ജോർജ് കുടിലിൽ
പേജ്: 240
വില: ₹ 220
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746077500
വിശുദ്ധനാടായ ഇസ്രായേലിലെ എല്ലാ തീർഥാടന കേന്ദ്രങ്ങളെയും വിശദമായി പരിചയപ്പെടുത്തുന്ന ശാസ്ത്രീയമായ ഗൈഡ്. നിരവധി രേഖാചിത്രങ്ങൾ. ഓരോ സ്ഥലത്തെപ്പറ്റിയുമുള്ള പ്രായോഗിക വിവരങ്ങൾ. ജോർദാനിലും ഈജിപ്തിലുമുള്ള ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളെയും പരാമർശിക്കുന്നു.
ROOTS, ROUTES, AND NEST
Sr. Franca Augustine
Pages: 128
Price: ₹ 140
Swadesabhimani Books,
Thiruvananthapuram
Phone: 9447457318
സമർപ്പിതമായ ശുശ്രൂഷാജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ആത്മകഥ. സന്യാസജീവിതത്തിന്റെ ആഴവും അർഥവും ഈ ഗ്രന്ഥം വെളിവാക്കുന്നു. യേശുവിനുവേണ്ടി സ്വയം ബലിയായി തീരുന്ന സമർപ്പണമാണ് മിഷണറിയുടെ ജീവിത ചൈതന്യമെന്ന് ഈ സന്യസ്ത പിന്നിട്ട വഴികൾ വ്യക്തമാക്കുന്നു.