കള്ളച്ചിരി-"സർ, ഇ​തു തൊ​ര​പ്പ​നാ​ണ്'!
കേസന്വേഷണം പോലീസിന് ഗൗരവമുള്ള ചുമതലയാണെങ്കിലും ഓരോ കേസിലും രസകരമായ ചില അനുഭവങ്ങളും ഉണ്ടാകാറുണ്ട്. വിവിധ പോലീസുദ്യോഗസ്ഥരുടെ കേസന്വേഷണത്തിലെ രസകരമായ അനുഭവങ്ങൾ സൺഡേ ദീപിക അവതരിപ്പിക്കുകയാണ്. ഓർക്കുന്പോൾ ചിരിവരുന്ന കള്ളന്മാരുടെ കഥകൾ ‘കള്ളച്ചിരി’ എന്ന പംക്തിയിലൂടെ. പത്തനംതിട്ട എസ്പിയായി വിരമിച്ച ജേക്കബ് ജോബ് ഐപിഎസ് ആദ്യഭാഗത്തിൽ.

ക​ള്ള​ന്‍റെ ശ​ല്യ​മു​ണ്ടെ​ന്ന നി​ര​ന്ത​ര പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഞ​ങ്ങ​ൾ രാ​ത്രി​യി​ൽ സ്ഥ​ല​ത്തെ​ത്തി. ജീ​പ്പ് ദൂ​രെ​യി​ട്ട് ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ, അ​താ ഒ​രു വീ​ടി​ന്‍റെ പി​ന്നാ​ന്പു​റ​ത്ത് ഇ​രു​ള​ന​ക്കം! ഞ​ങ്ങ​ൾ പ​തു​ങ്ങി അ​ടു​ത്തു ചെ​ല്ലു​ന്പോ​ൾ, അ​ടു​ക്ക​ള​യു​ടെ ഭി​ത്തി​യു​ടെ ചു​വ​ട്ടി​ലെ മ​ണ്ണു മാ​ന്തി​ക്കു​ഴി​ക്കു​ക​യാ​ണ് ഒ​രു​ത്ത​ൻ. കൂ​ടെ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ​തി​യെ​പ്പ​റ​ഞ്ഞു, "ഇ​തു തൊ​ര​പ്പ​നാ​ണ്.'

1982 ന​വം​ബ​റി​ലാ​ണ്, കോ​ത​മം​ഗ​ലം സ​ർ​ക്കി​ളി​ൽ പ്രൊ​ബേ​ഷ​ൻ എ​സ്ഐ ആ​യി ഞാ​ൻ നി​യ​മി​ത​നാ​കു​ന്ന​ത്. പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​ന​മാ​ണ്. സ്റ്റേ​ഷ​ൻ പ്രാ​ക്ടീ​സി​നാ​യി ല​ഭി​ച്ച ആ​ദ്യ ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ, തൊ​ര​പ്പ​ൻ കു​ട്ട​പ്പ​ൻ എ​ന്ന ഒ​രു ക​ള്ള​നെ ഞ​ങ്ങ​ൾ​ക്കു പി​ടി​ക്കാ​ൻ സാ​ധി​ച്ചതിന്‍റെ ഓർമകൾ രസകരമാണ്.

27 വ​യ​സു​ള്ള തൊ​ര​പ്പ​ൻ കു​ട്ട​പ്പ​ൻ അ​ന്ന് കു​പ്ര​സി​ദ്ധ​നാ​യ ക​ള്ള​നാ​ണ്. ചെ​റു​പ്പ​ക്കാ​ര​ൻ. ഊ​ർ​ജസ്വ​ല​ൻ. ക​ഠി​നാ​ധ്വാ​നി. എ​ല്ലാ ക​ഴി​വു​ക​ളും പ​ക്ഷേ, മോ​ഷ​ണ​ത്തി​നേ ഉ​പ​യോ​ഗി​ക്കൂ. അ​വ​ന് ര​സ​ക​ര​മാ​യ ചി​ല സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. വാ​തി​ലു തു​റ​ന്നു​കി​ട​ന്നാ​ലും അ​വ​ൻ അ​തി​ലെ ക​യ​റി​ല്ല. പി​റ​കു​വ​ശ​ത്തെ ഭി​ത്തി തു​ര​ന്ന്, എ​ലി ക​യ​റു​ന്ന​തു​പോ​ലെ വ​ലി​യ ദ്വാ​ര​മു​ണ്ടാ​ക്കി അ​തി​ലൂ​ടെ​യേ വീ​ട്ടി​ൽ ക​യ​റൂ! അ​താ​യി​രു​ന്നു തൊ​ര​പ്പ​ന്‍റെ മോ​ഷ​ണ​ശൈ​ലി! തൊ​ര​പ്പ​നെ പി​ടി​ച്ച​തോ​ടെ, തൊ​ര​ന്നു ക​യ​റി മോ​ഷണം ന​ട​ത്തി​യ 17 വീ​ട്ടുകാരുടെ പ​രാ​തി​ക​ൾ​ക്കു തു​ന്പു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു.

തൊ​ര​പ്പ​ന് പ​റ്റി​യ പേ​ര് തൊ​ര​പ്പ​ൻ എ​ന്നു​ത​ന്നെ​യാ​ണെ​ന്ന് അ​വ​ന്‍റെ സ്വ​ഭാ​വ​വും ശ​രീ​ര​ഭാ​ഷ​യും തെ​ളി​യി​ക്കും. തൊ​ര​പ്പ​നെ പി​ടി​ക്കാ​ൻ ചെ​ന്നാ​ൽ, അ​വ​ൻ എ​ലി ചീ​റ്റു​ന്ന​തു​പോ​ലെ ചീ​റു​ക​യും അ​മ​റു​ക​യും ചെ​യ്യും! ഇ​രു​ട്ട​ത്ത് അ​വ​ന്‍റെ അ​മ​ർ​ച്ച കേ​ട്ടാ​ൽ ആ​രും ഒ​ന്നു ഞെ​ട്ടും! വീ​ട്ടി​ൽ ആ​ളു​ക​ളു​ണ്ടെ​ങ്കി​ലും തൊ​ര​പ്പ​ൻ തൊ​ര​ക്കും. ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന ജോ​ലി​യാ​യ​തി​നാ​ൽ, വീ​ട്ടി​ലു​ള്ള​വ​ർ ഉ​റ​ങ്ങാ​ൻ കി​ട​ന്നാ​ലു​ട​നേ തൊ​ര​പ്പ​ൻ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കും.

തൊ​ര​പ്പ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി കു​റേ ദി​വ​സ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ഒ​രു ദി​വ​സം നോ​ക്കി​യ​പ്പോ​ൾ തൊ​ര​പ്പ​നെ കാ​ണു​ന്നി​ല്ല. കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ടോ​യ്‌​ല​റ്റി​ന്‍റെ ഒ​രു ഭാ​ഗം തു​ര​ന്ന് അ​വ​ൻ പു​റ​ത്തു​ചാ​ടി. എ​ങ്കി​ലും കോ​ന്പൗ​ണ്ടു​വി​ട്ട് രക്ഷപ്പെടുന്നതിനുമു​ന്പ് ഞ​ങ്ങ​ൾ അ​വ​നെ പൊ​ക്കി, വീ​ണ്ടും അ​ക​ത്തി​ട്ടു. തൊ​ര​പ്പ​ന് ഇ​രു​ന്പി​ന്‍റെ എ​ന്തെ​ങ്കി​ലും ഒ​രു ചെ​റി​യ ക​ന്പി​ക്ക​ഷ​ണം മ​തി, ലോ​ക്ക​പ്പി​ലാ​ണെ​ങ്കി​ലും വീ​ടു​ക​ളു​ടെ പി​ന്നാ​ന്പു​റ​മാ​ണെ​ങ്കി​ലും തൊ​ര​പ്പ​ൻ തൊ​ര​ക്കും. തൊര​ന്ന് ക​യ​റി മോ​ഷ്ടി​ച്ച ആ ​വ​ഴി​ത​ന്നെ പുറത്തിറങ്ങി, ആർക്കും തിരിച്ചറിയാനാവാത്ത രീതിയിൽ ദ്വാരം അടയ്ക്കാൻ അ​വ​ന് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ടാ​യി​രു​ന്നു.

തൊ​ര​പ്പ​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത, അ​വ​ന് ആ​വ​ശ്യ​ത്തി​നു​ള്ള​തു മാ​ത്ര​മേ അ​വ​ൻ മോ​ഷ്ടി​ക്കൂ എ​ന്ന​താ​യി​രു​ന്നു. വി​ശ​പ്പി​നും നി​ത്യ​ച്ചെ​ല​വി​നും മാ​ത്ര​മേ എ​ടു​ക്കൂ. കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ലും എടുക്കാറില്ല. അ​തു​കൊ​ണ്ടു​ത​ന്നെ പരാതിക്കാരും കുറവായി​രു​ന്നു. ഏ​തു വീ​ട്ടി​ൽ ക​യ​റി​യാ​ലും ആ​ഹാ​രം നി​ർ​ബ​ന്ധ​മാ​ണ്. അ​ടു​ക്ക​ള​യി​ൽ ക​യ​റി സു​ഭി​ക്ഷ​മാ​യി ആ​ഹാ​രം ക​ഴി​ക്കും. പി​ന്നെ, മോഷണം. ഇ​താ​യി​രു​ന്നു തൊ​ര​പ്പ​ന്‍റെ ശൈ​ലി.

പ​ല സ്റ്റേ​ഷ​നി​ൽ​നി​ന്നും അ​യാ​ൾ തൊ​ര​ന്നു ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ന്‍റെ നിലവാരമൊക്കെ മോശമായിരുന്നു. ഇ​ന്ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നും ലോ​ക്ക​പ്പു​മൊ​ക്കെ ഏ​റെ ന​വീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ന് പ​ല​പ്പോ​ഴും ലോ​ക്ക​പ്പി​ലും തൊ​ര​പ്പ​നെ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ചാ​ണു കി​ട​ത്തി​യി​രു​ന്ന​ത്.

ഇ​ന്ന് തൊ​ര​പ്പ​ൻ ഉ​ണ്ടോ എ​ന്ന​റി​യി​ല്ല. എ​ങ്കി​ലും എ​ന്‍റെ ആ​ദ്യ​ത്തെ സ​ർ​വീ​സ് സ്റ്റോ​റി എ​നി​ക്കു മ​റ​ക്കാ​നാ​വി​ല്ല.