എക്സ്പ്രസ് വഴികാട്ടിയ കനൽ

ബാബു വെളപ്പായ
പേ​ജ്: 232 വി​ല: ₹ 350
പ്രണത ബുക്സ്, കൊച്ചി
ഫോ​ൺ: 9349494919
എക്സ്പ്രസ് പത്രത്തോടൊപ്പം ജീവിച്ചവരും അടുത്തറിഞ്ഞവരും അനുഭവിച്ചവരും ഓർമകൾ പങ്കുവയ്ക്കുന്നു. 44 ലേഖനങ്ങളി ലൂടെ അഞ്ചു പതിറ്റാണ്ടിന്‍റെ ചരിത്രവും വായിച്ചറിയാം.

വാക്കുകൾ പാർക്കുന്ന ദേശങ്ങൾ

ജോജോ ആന്‍റണി
പേ​ജ്: 247 വി​ല: ₹ 320
ഡിസി ബുക്സ്, കോട്ടയം
ഫോ​ൺ: 7290092216

കഥകളെക്കാൾ അവിശ്വസനീയവും മരണത്തെക്കാൾ അസഹനീയവും സ്വപ്നങ്ങളെക്കാൾ അന്പരപ്പിക്കു ന്നതുമായ ഒന്നുണ്ടെങ്കിൽ അതു ജീവിതമാണെന്നു തെളിയിക്കുന്ന കുറിപ്പുകളുടെ സമാഹാരം.

അമ്മച്ചൂണ്ട

വിനായക് നിർമൽ
പേ​ജ്: 103 വി​ല: ₹ 150
സൈൻ ബുക്സ്, തിരുവനന്തപുരം
ഫോ​ൺ: 7736259374
യഥാർഥ ജീവിതത്തിന്‍റെ വൈകാരിക ആവിഷ്കാരമെന്നു വിശേഷിപ്പിക്കാവുന്ന 11 കഥകളുടെ സമാഹാരം. ലളിതവും സുന്ദരവുമായ ആവിഷ്കാരം വായന അനായാസമാക്കുന്നു.

ഭ്രാതൃഹത്യകൾ

നിക്കോസ് കസാൻദ്സാക്കിസ്
പേ​ജ്: 334 വി​ല: ₹ 500
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോ​ൺ: 9778141567
1940കളുടെ അവസാനം ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തിൽ നടന്ന കലഹം പ്രമേയമാക്കുന്ന നോവൽ. ഗ്രീക്ക് സാഹിത്യത്തിന് പുത്തൻ ഉണർവു നൽകിയ എഴുത്തുകാരന്‍റെ കൃതി.