University News
കണ്ണൂർ സർവ്വകലാശാല 2024 - 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ FYUGP പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്കു വേണ്ടി നാലാം സെമെസ്റ്ററിലെ ഇന്റേൺഷിപ്പുമായി ബന്ധപെട്ടു നാളെ രാവിലെ 10.30 ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. പ്രസ്തുത പരിപാടിയിൽ കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമിന് എൻറോൾ ചെയ്തതും ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്നതുമായ എല്ലാ വിദ്യാർഥികളും (2024 പ്രവേശനം ) പങ്കെടുക്കണം.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദ അസൈൻമെന്റ് സമർപ്പണം സംബന്ധിച്ച്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ (FYUGP പാറ്റേൺ – 2024 പ്രവേശനം - റഗുലർ മാത്രം) അസൈൻമെന്റ് ചോദ്യങ്ങൾ, കവറിംഗ് ഷീറ്റ്, മാർഗനിർദേശങ്ങൾ, എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2024 Admission) എന്ന ലിങ്കിൽ ഇവ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.
തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 26 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസൈൻമെന്റുകൾ താവക്കര കാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.
നാലാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി വിദ്യാർഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
പരീക്ഷാഫലം വെബ് സൈറ്റില്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ കന്നഡ, ഹിന്ദി ലാംഗ്വേജ് ആന്ഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക് ലാംഗ്വേജ് ആൻജ് ലിറ്ററേച്ചർ, ഭരതനാട്യം, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഫിലോസഫി, ഹിസ്റ്ററി, ജേണലിസം ആന്ഡ് മാസ്സ് കമ്യൂണിക്കേഷന്, ഗവേർണന്സ് ആന്ഡ് പൊളിറ്റിക്സ്, സോഷ്യല് സയന്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി, പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രെനർഷിപ് & ഡെവലപ്മെൻറ്, ഡിസെൻട്രലൈസേഷൻ & ലോക്കൽ ഗവേർണൻസ്, എം. കോം., എം. എസ്. ഡബ്ല്യു., എം.ടി.ടി.എം. ഏപ്രിൽ 2026 പരീക്ഷകളുടെ (റെഗുലർ-2025 അഡ്മിഷന്, സപ്ലിമെന്ററി/ഇമ്പ്രൂവ്മെൻറ്-2024 അഡ്മിഷന്, സപ്ലിമെന്ററി-2023 & 2022 അഡ്മിഷനുകൾ) പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലങ്ങൾ സർവ്വകലാശാല വെബ് സൈറ്റില് ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (റെഗുലർ /സപ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ്) എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 16 വൈകുന്നേരം 5. പുനഃ പരിശോധന / സ്ക്രൂട്ടിനി /ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഫീസ്, അപേക്ഷ സമയത്തു ഇ - പേയ്മെന്റ് പോർട്ടൽ വഴി അടച്ചു അപേക്ഷ പൂർത്തിയാക്കേണ്ടതാണ് . SBI Collect വഴി ഫീസ് മുൻകൂട്ടി അടയ്ക്കേണ്ടതില്ല.
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രായോഗിക പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബി കോം സപ്പ്ളിമെന്ററി (2020-23 അഡ്മിഷൻ), ഏപ്രിൽ 2026 പ്രായോഗിക പരീക്ഷ 13 ന് സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് (SSITS), തളിപ്പറമ്പിൽ നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു
അഞ്ചാം സെമസ്റ്റർ എഫ് വൈ യു ജി പി (2024 അഡ്മിഷൻ -റെഗുലർ ) നവംബർ 2026 പരീക്ഷകളുമായി ബന്ധപ്പെട്ട സ്റ്റുഡന്റ് രെജിസ്ട്രേഷൻ, കോളേജ് തല വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഏഴ് വരെ ആയി ദീർഘിപ്പിച്ചിരിക്കുന്നു.
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് നിയമനം
കണ്ണൂർ സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി/ കൗൺസിലിംഗ് സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന വർഷ/ സെമസ്റ്റർ ഫലം ലഭ്യമാകാത്തവർ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ വേതനം 30000 രൂപ. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം,ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ [email protected] എന്ന മെയിൽ അഡ്രസ്സിൽ 2026 ഒക്ടോബർ 12 നു വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ചു മാങ്ങാട്ടുപറമ്പ് കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാം.
University News
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (2021 മുതൽ 2023 വരെ അഡ്മിഷൻ) സപ്ലിമെന്ററി നവംബർ 2026 പരീക്ഷകൾക്ക് 12 വരെ പിഴയില്ലാതെയും 14 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കണം.
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ (2025 അഡ്മിഷൻ - റെഗുലർ / 2023 & 2024 അഡ്മിഷൻ-സപ്ളിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2026 പരീക്ഷകൾക്ക് 13 മുതൽ 19 വരെ പിഴയില്ലാതെയും 23 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം.
പി ജി ഡിപ്ലോമ ഇൻ ലേർണിംഗ് ഡിസബിലിറ്റി(പിജിഡിഎൽഡി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ (റെഗുലർ /സപ്ളിമെന്ററി) മേയ് 2026 പരീക്ഷകൾക്ക് 09 വരെ പിഴയില്ലാതെയും 12 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മേഴ്സി ചാൻസ് പരീക്ഷകൾ 28 മുതൽ
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായുള്ള (വിദൂര വിദ്യഭ്യാസം - 2011 മുതൽ 2019 വരെ പ്രവേശനം) മേഴ്സി ചാൻസ് മാർച്ച് 2026 പരീക്ഷകൾ 28 മുതൽ ആരംഭിക്കുന്നതാണ്. പരീക്ഷ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ എംഎസ്സി പ്രോഗ്രാമുകളിലെ രണ്ടാം സെമസ്റ്റർ,ഏപ്രിൽ 2026 (റെഗുലർ / ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 16 വൈകുന്നേരം അഞ്ച്.
പരീക്ഷ ഹാൾടിക്കറ്റുകൾ
അഫിലിയേറ്റഡ് കോളജുകളിൽ 6ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഒക്ടോബർ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അഫിലിയേറ്റഡ് കോളജുകളിൽ ഏഴിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒക്ടോബർ 2026 (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രായോഗിക പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് സപ്ലിമെന്ററി (2020-23 അഡ്മിഷൻ), ഏപ്രിൽ 2026 പ്രായോഗിക പരീക്ഷ 8ന് പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
"ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ്' സർട്ടിഫിക്കറ്റ് കോഴ്സ്:
31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര കാമ്പസിൽ നടത്തുന്ന "ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ (EEC)' എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഞ്ചാം ബാച്ചിലേക്ക് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 4,000 രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം നവംബർ നാലിന് വൈകുന്നേരം അഞ്ചിന് മുന്പ് സർവകലാശാല താവക്കര കാമ്പസിലെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലൈഫ്ലോംഗ് ലേണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം.
University News
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് സപ്ലിമെന്ററി (2020-23 അഡ്മിഷൻ), ഏപ്രിൽ 2026 പ്രായോഗിക പരീക്ഷ എട്ടിന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ നടക്കും.വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡോക്ടർ, നഴ്സ് - വാക് ഇൻ ഇന്റർവ്യു
കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനകാര്യാലയത്തിൽ ഡോക്ടർ, നഴ്സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യു ആറിന് രാവിലെ 9.30ന് താവക്കരയിൽ നടക്കും. ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദമായ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)
പരീക്ഷ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ. കന്നഡ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഭരതനാട്യം, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഫിലോസഫി, ഹിസ്റ്ററി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്, ഗവേർണന്സ് ആന്ഡ് പൊളിറ്റിക്സ്, സോഷ്യല് സയന്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി, പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രെണർഷിപ്പ്ആൻഡ് ഡെവലപ്മെന്റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എംകോം., എംഎസ്ഡബ്ല്യു., എംടിടിഎം. ഏപ്രിൽ 2026 പരീക്ഷകളുടെ (റഗുലർ-2025 അഡ്മിഷന്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് -2024 അഡ്മിഷന്, സപ്ലിമെന്ററി-2023 & 2022 അഡ്മിഷനുകൾ) ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലങ്ങൾ സർവകലാശാല വെബ് സൈറ്റില് ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 16ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. പുനഃ പരിശോധന / സ്ക്രൂട്ടിനി/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഫീസ് , അപേക്ഷ സമയത്തു ഇ - പേയ്മെന്റ് പോർട്ടൽ വഴി അടച്ചു അപേക്ഷ പൂർത്തിയാക്കേണ്ടതാണ് . SBI Collect വഴി ഫീസ് മുൻകൂട്ടി അടയ്ക്കേണ്ടതില്ല.
University News
കണ്ണൂർ സർവകലാശാല 2026 - 27 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളജിൽ സീറ്റൊഴിവുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഏഴിന് പ്രവേശനത്തിനായി നേരിട്ട് കോളജിൽ ഹാജരാവേണ്ടതാണ്.
സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതാത് കോളജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം മേൽ പരാമർശിച്ച തിയതിയിൽ പ്രവേശനം നേടാവുന്നതാണ്. സംശയ നിവാരണത്തിനായി സർവകലാശാല ഹെൽപ് ലൈൻ നമ്പർ: 04972715227/ ഇ മെയിൽ ഐഡി : [email protected] ബന്ധപ്പെടാം
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ), നവംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ13ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
യോഗ പഠനം: സ്പോട്ട് അഡ്മിഷൻ
സർവകലാശാല കായിക പഠന വിഭാഗത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ, പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷന് (PGDYE) ഏതെങ്കിലും വിഷയത്തിൽ ബിരുദവും, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ കോഴ്സിന് പ്ലസ് ടു ആണ് യോഗ്യത. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠന വകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
ഓപ്പൺ ഡിഫൻസ് അഞ്ചിന്
സർവകലാശാലയിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന പി. മാധവൻ എന്ന ഗവേഷണ വിദ്യാർഥി തന്റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
ഒക്ടോബർ 15,16 തീയതികളിൽ ആരംഭിക്കുന്ന അഞ്ച് , ഒന്പത് സെമസ്റ്റർ ബിഎ എൽഎൽ ബി പ്രോഗ്രാമുകളുടെ നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷ
III പ്രഫഷണൽ ബിഎഎംഎസ് (ഒറ്റത്തവണ മേഴ്സി ചാൻസ്) ഡിസംബർ 2025 പ്രായോഗിക /വാചാ പരീക്ഷകൾ ഒക്ടോബർ 29 മുതൽ നവംബർ ആറു വരെയുള്ള തീയതികളിൽ പരിയാരം ഗവ. ആയുർവേദ കോളജ് പരിയാരത്ത് നടത്തുന്നതാണ്. പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ സ്പെഷൽ പരീക്ഷ ഇന്ന്
പരീക്ഷ സമയം മാറ്റിയതിനാൽ പരീക്ഷ എഴുതുവാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കുള്ള അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ് -ഒബിഇ - സപ്ലിമെന്ററി/ ഇപ്രൂവ്മെന്റ് -2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 - സ്പെഷൽ പരീക്ഷ, ഇന്ന് നടക്കുന്നതാണ്. പരീക്ഷ ടൈം ടേബിൾ, ഹാൾ ടിക്കറ്റ് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ പുതിയ ഹാൾടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ ഹാജരാവേണ്ടതാണ്.
University News
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 30ന് രാവിലെ 10 മുതൽ 12 വരെയാണ് സൗജന്യ ഡ്രൈവ്. സർവീസ് ടെക്നീഷ്യൻ, സ്റ്റോർ കീപ്പർ, വെൽഡർ കം ബേസിക് ഇലക്ട്രീഷ്യൻ, ബില്ലിംഗ് ആൻഡ് കാഷ്യർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർകെയർ എക്സിക്യൂട്ടീവ്, ഹെൽപ്പർ, ലോഡിംഗ് ആൻഡ് അൺലോഡിംഗ് സ്റ്റാഫ്, ഫ്ലോർ മാനേജർ, സ്റ്റോർ മാനേജർ തുടങ്ങിയ വിവിധ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ള എസ്എസ് എൽസി, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ഐടിഐ ഇലക്ട്രോണിക്സ്, ഡിപ്ലോമ ഇലക്ട്രോണിക്സ് , ബി ടെക് ഇലക്ട്രോണിക്സ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് 0497-2703130 എന്ന നമ്പറിൽ ബന്ധപ്പെടണം.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നാച്ചുറൽ സയൻസ് വിഷയത്തിൽ നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടൊബർ ഒന്നിന് രാവിലെ 10.30 ന് ധർമശാല കാമ്പസിൽ നടക്കും. എംഎഡ്, എഡ്യൂക്കേഷൻ വിഷയത്തിൽ നെറ്റ് / പിഎച്ച്ഡി എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 9947988890 നമ്പറിൽ ബന്ധപ്പെടുക .
അസിസ്റ്റന്റ്- താത്കാലിക നിയമനം കൂടിക്കാഴ്ച
മാങ്ങാട്ടുപറമ്പ് കാമ്പസിലെ കായിക വിഭാഗം ഡയക്ടറുടെ കാര്യാലയത്തിൽ (ഡിപിഇ ഓഫിസിൽ) അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 126 ദിവസത്തേക്കുള്ള താത്കാലിക നിയമനമാണ്. പ്രായം 18-40 (അർഹതയുള്ള വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ) യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം / തത്തുല്യ യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഡിപിഇ ഓഫിസിൽ 30ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം -കൂടിക്കാഴ്ച
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 30ന് രാവിലെ 11ന് നീലേശ്വരം പാലാത്തടത്തുള്ള കാമ്പസ് ഓഫീസിൽ നടത്തും. പ്രായം: 18നും 40നും മധ്യേ നിയമാനുസൃതമായ വയസിളവിന് അർഹതയുണ്ടായിരിക്കും. യോഗ്യത: എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്. എൻറ്റിസി ഇലക്ട്രിക്കൽ/വയർമാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർമാൻ ലൈസൻസ്. വയർമാൻ/ ഇലക്ട്രീഷ്യനായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9526900114 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠനവകുപ്പിൽ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (പ്രൊജക്ട് മോഡ് ) പ്രോഗ്രാമിൽ മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ അഞ്ചിന് രാവിലെ 11 ന് പഠനവകുപ്പിൽ വച്ച് നടക്കും. താത്പര്യമുള്ളവർ എല്ലാ അസൽ രേഖകളും സഹിതം പ്രസ്തുത ദിവസം പഠന വകുപ്പിൽ ഹാജരാകണം. യോഗ്യത: M.Sc in Geography/ Geoinformatics/ Remote Sensing & GIS / Earth Remote Sensing and Geoinformation Technology / Applied Geography. അഭികാമ്യമായ യോഗ്യതകൾ : PG Diploma in Geoinformatics / M.Tech in Geoinformatic / Ph.D in Geography/ Geoinformatics / Remote Sensing and GIS / Earth Sciences. കൂടുതൽ വിവരങ്ങൾക്ക് 9447085046 എന്ന നമ്പറിൽ ബന്ധപ്പെടുക.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ 2023 അഡ്മിഷൻ ഇന്റഗ്രേറ്റഡ് എംപിഇഎസ് വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (സപ്ലിമെന്ററി- 2023 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 12 മുതൽ 14 വരെയും പിഴയോട് കൂടി 15 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ഇന്റഗ്രേറ്റഡ് എംഎസ.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2026 (റഗുലർ, ഇംപ്രൂവ്മെന്റ് , സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം / സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾഒക്ടോബർ എട്ടിന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഒക്ടോബർ ഒന്പതിന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കാം.
റൂസ കോളജ്, എഫ് വൈ യു ജി പി (2025 അഡ്മിഷൻ) സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, രണ്ടാം സെമസ്റ്റർ റഗുലർ ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ -റീപ്പ് ലോഗിനിലും വിദ്യാർഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനപരിശോധന / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ ഒക്ടോബർ ഒന്പതിന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കാം.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്എസ് കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് സപ്ലിമെന്ററി ഏപ്രിൽ 2026 പരീക്ഷകളുടെയും, ഡിപാർട്മെന്റ് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ നടത്തപ്പെട്ട നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് മേയ് പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
ഫാപ്പിൻസ് കമ്യുണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ്, ഹൃദയാരാം കമ്യുണിറ്റി കോളജ് എന്നീ സ്ഥാപനങ്ങളിലെ ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കൊളജി നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 2026 ഒക്ടോബർ ഏഴിന് വൈകുന്നേരം അഞ്ചു വരെ ഓൺ ലൈനായി അപേക്ഷിക്കാം.
ഡോക്ടർ, നഴ്സ് വാക് ഇൻ ഇന്റർവ്യു
കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനകാര്യാലയത്തിൽ ഡോക്ടർ, നഴ്സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. വാക്-ഇൻ ഇന്റർവ്യു വഴിയാണ് നിയമനം. നടത്തുന്നു. ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ ആറിന് രാവിലെ 9.30 ന് താവക്കര ആസ്ഥാനകാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)
യുജി സ്പെഷൽ പരീക്ഷ ടൈം ടേബിളുകൾ
സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ നാല്, രണ്ട് സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ് -ഒബിഇ - സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് -2020 മുതൽ 2023 വരെ പ്രവേശനം ) സ്പെഷൽ പരീക്ഷ ഏപ്രിൽ 2026 ന്റെ ടൈം ടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .
യുജി സ്പെഷൽ പരീക്ഷ പരീക്ഷ ഹാൾ ടിക്കറ്റ്
സെപ്റ്റംബർ 29 നും 30 നും നടക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ നാലും രണ്ടും സെമസ്റ്റർ ബി എ, ബിഎസ് സി, ബികോം, ബിസിഎ, ബിബിഎ, ബിബിഎ ടിടിഎം, ബിടിടിഎം, ബിബിഎ (ഏഎച്ച്) ബിബിഎ (എഎഎം) ബിബിഎ (എച്ച്എ) ബിഎംസി, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ് ഡബ്ലിയു (2019 മുതൽ 2023 അഡ്മിഷൻ വരെ), സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 സ്പെഷൽ പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് എംഎസ്സി പരീക്ഷ വിജ്ഞാപനം
നവംബർ അഞ്ചിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (2025 അഡ്മിഷൻ -റഗുലർ /2020 & 2024 അഡ്മിഷൻസ് -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) എക്സാമിനേഷൻസ് ഒക്ടോബർ 2026 പരീക്ഷകൾക്ക് 2026 സെപ്റ്റംബർ 28 മുതൽ 2026 ഒക്ടോബർ മൂന്ന് വരെ പിഴയില്ലാതെയും 2026 ഒക്ടോബർ 06 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ബിഎഡ് പരീക്ഷ വിജ്ഞാപനം
നവംബർ നാലിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബിഎഡ് . (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് )എക്സാമിനേഷൻസ്, നവംബർ 2026 പരീക്ഷകൾക്ക് 2026 സെപ്റ്റംബർ 29 മുതൽ 2026 ഒക്ടോബർ അഞ്ചു വരെ പിഴയില്ലാതെയും ഒക്ടോബർ ഏഴുവരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
University News
മാസ്റ്റേഴ്സ് പ്രോഗ്രാം - മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (സിബിസിഎസ്എസ്) റഗുലർ-2025 അഡ്മിഷൻ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്-2025 പരീക്ഷകൾക്ക് ഒക്ടോബർ 19 മുതൽ 29 വരെ അപേക്ഷിക്കാം. ഇതിനു മുന്നോടിയായി ഡിപ്പാർട്ട്മെന്റൽ കോഴ്സ് രജിസ്ട്രേഷൻ, സ്റ്റുഡന്റ് രജിസ്ട്രേഷൻ, എന്നി ഒക്ടോബർ ഒന്നു മുതൽ ഒന്പതു വരെയുള്ള തിയതികളിൽ പൂർത്തീകരിക്കണം. വിജ്ഞാപനം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ ഫലം
നാലാം സെമസ്റ്റർ എംഎസ്എസി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി എസ് എസ് - റഗുലർ), മേയ് 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ ഏഴിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ (അറബിക് , ഇംഗ്ലീഷ് , ഹിസ്റ്ററി , ഡെവലപ്മെന്റ് ഇക്കണോമിക്സ്), എംകോം അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ ഡിഗ്രി അഡ്മിഷൻ-സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ഒക്ടോബർ ആറു വരെ സ്വീകരിക്കും.
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ് കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാന്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്) യോഗ്യത ഉള്ളവർ ഇന്ന് രാവിലെ 11ന്
പയ്യന്നൂർ കാന്പസിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 04972806401, 9497720572.
ടൈം ടേബിളുകൾ
അഫിലിയേറ്റഡ് കോളജിലെ അഞ്ച് , ഒന്പത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പരീക്ഷകളുടെ ടൈം ടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .
പരീക്ഷ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ എഫ് വൈ യു ജി പ്രോഗ്രാമുകളുടെ (2024 അഡ്മിഷൻ- റഗുലർ) നവംബർ,2026 പരീക്ഷയുമായി ബന്ധപ്പെട്ട സ്റ്റുഡന്റ് രജിസ്ട്രേഷൻ 29 മുതൽ ഒക്ടോബർ അഞ്ചുവരെ വരെ നടത്താവുന്നതാണ്. ഫീസ് അടക്കുവാനുള്ള തീയതി 08.10.2026 മുതൽ 13.10.2026 വരെയാണ്. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ സേവനങ്ങൾ തടസപ്പെടും
വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷാ വിഭാഗത്തിലെ സെക്ഷനുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 24 മുതൽ 28 വരെ വിദ്യാർഥികൾക്ക് പ്രസ്തുത സെക്ഷനുകളിൽ നിന്നുള്ള സേവനം തടസപ്പെടും.
University News
കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. ഡോ. വിജിത്തിന്റെ കീഴിൽ കേന്ദ്ര സർക്കാരിന്റെ പിഎം-ഇസിആർജി (എഎൻആർഎഫ്) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നാളെ വരെ അപേക്ഷിക്കാം. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.ഔദ്യോഗിക വിജ്ഞാപനം സർവകലാശായുടെ https://www.kannuruniversity.ac.in/media/documents/JRF_appoinment_VK.pdf എന്ന സൈറ്റിൽ ലഭിക്കും. ഫോൺ: 9497720572.
പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സ് പ്രവേശനം:ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗം 2026-27 അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷനു കീഴിൽ വിവിധ യുജി, പിജി, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നവംബർ ഏഴിന് മുന്പ് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ദ്വിദിന ശില്പശാല ഇന്നു മുതൽ
കണ്ണൂർ സർവകലാശാല പാലയാട് കാന്പസിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ, പി.എം. ഉഷ സെല്ലുമായി സഹകരിച്ച് ഫോറൻസിക് സയൻസ്, ശാസ്ത്രീയ തെളിവുകൾ, നിയമം എന്നിവയെ ആസ്പദമാക്കി എന്ന ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. പാലയാട് കാമ്പസിലെ സെമിനാർ ഹാളിൽ ഇന്ന് രാവിലെ 9.30ന് വൈസ് ചാൻസലർ പ്രഫ. ഡോ. കെ. കെ. സാജു ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവി ഡോ. കവിത ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഫോറൻസിക് സയൻസിന്റെ പ്രായോഗിക വശങ്ങൾ, ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യം, അവയുടെ നിയമപരമായ പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
ബിഎ എൽഎൽബി പരീക്ഷാ വിജ്ഞാപനങ്ങൾ
നവംബർ ഒന്പതിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിഎഎൽഎൽബി ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (റഗുലർ - 2023 അഡ്മിഷൻ), ബിഎ എൽഎൽബി പ്രോഗ്രാം സപ്ലിമെന്ററി (2021, 2022 അഡ്മിഷൻസ് ) ബി എ എൽഎൽബി പ്രോഗ്രാം സപ്ലിമെന്ററി (2017-2020 അഡ്മിഷൻസ്) പരീക്ഷകൾക്ക് 28 വരെ പിഴയില്ലാതെയും 30 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
നവംബർ 10 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി എ എൽഎൽബി ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (റഗുലർ/ സപ്ലിമെന്ററി 2023-2025 അഡ്മിഷൻസ്) നവംബർ 2026, ബി എ എൽഎൽബി പ്രോഗ്രാം സപ്ലിമെന്ററി (2021, 2022 അഡ്മിഷൻസ് ) നവംബർ 2026, ബി എ എൽഎൽബി പ്രോഗ്രാം സപ്ലിമെന്ററി (2017-2020 അഡ്മിഷൻസ് ) പരീക്ഷകൾക്ക് നാളെ മുതൽ ഒക്ടോബർ ഒന്നു വരെ പിഴയില്ലാതെയും മൂന്നു വരെപിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Kerala
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സുപ്രീംകോടതിക്ക് കൈമാറാൻ സർവകലാശാല തീരുമാനിച്ചു. വിവാദമായ ഇന്റർവ്യൂ ലിസ്റ്റും റിസർച്ച് സ്കോറും ഉൾപ്പെടെയുള്ള സുപ്രധാന രേഖകളാണ് കോടതിയുടെ പരിശോധനയ്ക്കായി നൽകുന്നത്. ജസ്റ്റീസ് മനോജ് മിശ്ര, ജസ്റ്റീസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലവിൽ ഈ കേസ് പരിഗണിക്കുന്നത്.
നിയമനത്തെ ന്യായീകരിച്ച് മുൻപ് സമർപ്പിച്ച സത്യവാംഗ്മൂലം പിൻവലിക്കുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സത്യവാംഗ്മൂലം പിൻവലിക്കാതെ തന്നെ മുഴുവൻ രേഖകളും നേരിട്ട് കോടതിയിൽ ഹാജരാക്കി നിയമന നടപടികളിലെ വസ്തുതകൾ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ സർവകലാശാലയുടെ തീരുമാനം.
ഇതിനായി മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ പി.എസ്. സുൽഫിക്കർ അലി എന്നിവർ സർവകലാശാലയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. സർവകലാശാലയുടെ ഈ പുതിയ നീക്കത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയും ലഭ്യമാണ്.
പരിശോധനയിൽ റിസർച്ച് സ്കോറിന്റെ പട്ടികയിൽ പ്രിയ വർഗീസ് അഞ്ചാം സ്ഥാനത്തായിരുന്നുവെങ്കിലും, പിന്നീട് നടന്ന ഇന്റർവ്യൂവിന് ശേഷമാണ് അവർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
University News
കണ്ണൂർ സർവകലാശാല താവക്കര കാമ്പസ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ (ദിവസ വേതനം /മണിക്കൂർ വേതനം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. മാനേജ്മെൻറ് വിഷയ ത്തിൽ ബിരുദാനന്തര ബിരുദം കൂടാതെ യുജിസി നെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ്, താവക്കര കാമ്പസിൽ 24ന് രാവിലെ11 ന് ഹാജരാവേണ്ടതാണ്.
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്, കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ ഇന്നു രാവിലെ
11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
University News
ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ ഏപ്രിൽ 2026 (റഗുലർ, ഇമ്പ്രൂവ്മെന്റ്, സപ്ളെമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ ഒക്ടേബർ 03 വൈകുന്നേരം 5 വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല നിലേശ്വരം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം കോമിന് ഏതാനും സീറ്റൊഴിവുണ്ട് ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 25 രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856
തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസ്സിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50% മാർക്) യോഗ്യത ഉള്ളവർ 22ന് രാവിലെ 11ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572.
സെനറ്റ്-പ്രാഥമിക ഇലക്ടറൽ റോൾ പ്രസിദ്ധികരിച്ചു
കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് കേരള നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ഇലക്ടറൽ റോൾ പ്രസിദ്ധികരിച്ചു. വോട്ടർ പട്ടിക സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kannuruniversity.ac.in ലഭ്യമാണ്. വോട്ടർ പട്ടികയിലെ തെറ്റ് തിരുത്തൽ, കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ എന്നിവ സംബന്ധിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്പായി റിട്ടേണിഗ് ഓഫീസർക്ക് സമർപ്പിക്കണം.
മാങ്ങാട്ടുപറമ്പ് കാമ്പസിൽ നീന്തൽ പരിശീലകൻ: കരാർ നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ കായിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് പൂളിൽ നീന്തൽ പരിശീലകൻ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. നിയമന കാലാവധി ഒരു വർഷം. നീന്തലിൽ NSNIS ഡിപ്ലോമ, മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്വിമ്മിംഗ് കോച്ചിംഗ് / പോസ്റ്റ് ഗ്രാജുവേഷൻ സ്പെഷ്യലൈസേഷൻ ഇൻ സ്വിമ്മിംഗ് യോഗ്യതയുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം, ഫോട്ടോ പതിച്ച ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കായിക വിദ്യാഭ്യാസ ഡയറക്ടർ, കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്, കണ്ണൂർ സർവകലാശാല ക്യാമ്പസ് പി.ഒ. –670 567 എന്ന വിലാസത്തിൽ ഒക്ടേബർ 07 വൈകുന്നേരം 5ന് മുന്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0497-2784615 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടിക്കാഴ്ച
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 23ന് രാവിലെ 10.30ന് നീലേശ്വരം പാലാത്തടത്തുള്ള കാമ്പസ് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. പ്രായം 18 നും 40 നും മധ്യേ (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും). യോഗ്യത : എസ്.എൽസി അഥവാ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്. എൻ.റ്റി.സി ഇലക്ട്രിക്കൽ/വയർമാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർമാൻ ലൈസൻസ്. വയർമാൻ / ഇലക്ട്രീഷ്യൻ ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9526900114 എന്ന നമ്പറിൽ ബന്ധപ്പെടുക
കണ്ണൂര് സർവകലാശാലയുടെ മാങ്ങാട്ട് പറമ്പ കാമ്പസില് ഇലക്ട്രീഷ്യന് തസ്തികയില് ദിവസ വേതന അടിസ്ഥാനത്തില് താല്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് 22ന് ഉച്ചയ്ക്ക് രണ്ടിന് മാങ്ങാട്ട്പറമ്പ ക്യാമ്പസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്. പ്രായം : 18 നും 40 നും മധ്യേ (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും) , യോഗ്യത : എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്. എൻ.റ്റി.സി ഇലക്ട്രിക്കൽ/വയർമാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർമാൻ ലൈസൻസ്. വയർമാൻ / ഇലക്ട്രീഷ്യൻ ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്കായി 04972784625 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്.
University News
ഇന്നലെ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ഏപ്രിൽ 2026 പരീക്ഷകൾ 23 ലേക്ക് മാറ്റി. പരീക്ഷ സമയം ഉച്ചയ്ക്ക്1.30 മുതൽ 3.30 വരെ (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് - 1.30 മുതൽ 4.30 വരെ )
പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാ വിജ്ഞാപനം
1. 04.11.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (എഫ്വൈയുജിപി പാറ്റേൺ- 2025 അഡ്മിഷൻ - റെഗുലർ/ 2024 അഡ്മിഷൻ - സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ സ്റ്റുഡൻറ് രജിസ്ട്രേഷൻ 28 വരെയും, പരീക്ഷ രജിസ്ട്രേഷൻ 01.10.2026 മുതൽ 12.10.2026 വരെ പിഴയില്ലാതെയും 14.10.2026 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം.
2. 04.11.2026 നു ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിഎ/ ബികോം/ബിബിഎ ബിരുദ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2022-2023 അഡ്മിഷൻസ് ) ഏപ്രിൽ 2026 പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ 23 മുതൽ ഓക്ടോബർ അഞ്ചു വരെ പിഴയില്ലാതെയും, 08.10.2026 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
രണ്ടാം സെമസ്റ്റർ ഡഫിഷ്യൻസി ക്രെഡിറ്റ് പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ എഫ്വൈ യുജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഡഫിഷ്യൻ സി ക്രെഡിറ്റ് പരീക്ഷ ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ -റീപ്പ് ലോഗിനിലും വിദ്യാർഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ് .
പുനഃ പരിശോധന /സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 01/10/2026 തീയതി വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ബിഎ എൽഎൽബി പരീക്ഷാഫലം
നാലാം സെമെസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023 അഡ്മിഷൻ/ ബിഎ എൽഎൽബി സപ്ലിമെന്ററി - 2016 - 2022 അഡ്മിഷൻ മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 01/10/2026, വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഇന്റഗ്രേറ്റഡ് എംഎസ്സി പരീക്ഷാഫലം
ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിന്റെ എട്ടാം സെമസ്റ്റർ ഏപ്രിൽ 2026 (റെഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 01.10.2026 വൈകുന്നേരം അഞ്ചു ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
അഞ്ചുവർഷ ഇന്റഗ്രേറ്റ് കോഴ്സ് പ്രവേശനം
മങ്ങാട്ടുപറമ്പ് ഇക്കണോമിക്സ് ഡിപ്പാർട്ടമെന്റിൽ അഞ്ചുവർഷ ഇന്റഗ്രേറ്റ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 23ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ 23 നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400337417
ഇലക്ട്രിഷ്യൻ ഒഴിവ്
കണ്ണൂർ: സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർഥ കാമ്പസിൽ ദിവസ വേതന അടിസ്ഥാന ത്തിൽ ഇലക്ട്രിഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് 22 ന് രാവിലെ11 ന് കാമ്പസിൽ അഭിമുഖം നടത്തുന്നു.
യോഗ്യത: 1) എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും എൻടിസി ഇലക്ട്രിക്കൽ / വയർമാൻ അല്ലെങ്കിൽ അഥവാ എസ്എസ്എൽസി തത്തുല്യ യോഗ്യതയും വയർമാൻ ലൈസൻസും 2). വയർമാൻ/ഇലക്ട്രിഷ്യൻ ആയി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18 നും 40 നും മധ്യേ നിയമാനുസൃതമായ വയസിളവ് അനുവദിക്കുന്നതാണ്. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ : 9496372088
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
കണ്ണൂർ: സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. ഡോ. വിജിത്തിന്റെ കീഴിൽ കേന്ദ്ര സർക്കാരിന്റെ PM-ECRG (ANRF) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികയിലേക്ക് 25 വരെ അപേക്ഷിക്കാം. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. NET/GATE യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഔദ്യോഗിക വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (https://www.kannuruniversity.ac.in/media/documents/JRF_appoinment_VK.pdf). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497720572. അവസാന തീയതി സെപ്റ്റംബർ 25.
യുജി സ്പെഷൽ പരീക്ഷാ വിജ്ഞാപനം
പരീക്ഷാ സമയക്രമം മാറ്റിയതിനാൽ പരീക്ഷ എഴുതുവാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കുള്ള നാല്, രണ്ട് സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ് -ഒബിഇ - സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -2020 മുതൽ 2023 വരെ പ്രവേശനം ) സ്പെഷൽ പരീക്ഷ ഏപ്രിൽ 2026 ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. നാലാം സെമസ്റ്റർ പരീക്ഷ 29 നും രണ്ടാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 30 നും നടക്കുന്നതാണ്. പരീക്ഷയ്ക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. നേരത്തെ രജിസ്റ്റർ ചെയ്ത പേപ്പറുകളിൽ ആദ്യത്തെ പേപ്പറിന് മാത്രമാണ് അവസരം നൽകുന്നത്. ഹാൾ ടിക്കറ്റ് 24ന് അനുവദിക്കുന്നതാണ്. വിജ്ഞാപനം സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ് .
University News
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - സപ്ലിമെന്ററി - 2023 അഡ്മിഷൻ മുതൽ) എംഎ/എംഎസ്സി/എംബിഎ/എം . ലിബ് ഐഎസ്സി - സപ്ലിമെന്ററി ജൂൺ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്,കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ 2026 സെപ്റ്റംബർ 19 ന് രാവിലെ 11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
ജ്യോഗ്രഫി വകുപ്പിൽ വിരമിച്ച അധ്യാപകർക്ക് അവസരം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ആനന്ദ തീർഥ കാന്പസിലെ ജ്യോഗ്രഫി പഠനവകുപ്പിൽ മണിക്കൂർ വേതനടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനായി വിരമിച്ച അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ 22ന് രാവിലെ11 ന് പഠന വകുപ്പിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ: 9447085046.
പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംഎൽഐ എസ്സി/ എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ്-സപ്ലിമെന്ററി) ജൂൺ 2026 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജ്/ കാമ്പസ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജ്/യൂണിവേഴ്സിറ്റി കാമ്പസ് വിദ്യാർഥി യൂണിയൻ 2026-27 തെരഞ്ഞെടുപ്പ് ഇന്നു നടക്കും. വോട്ടെടുപ്പ് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് നടക്കുക. ഉച്ചയ്ക്ക് രണ്ടിന് വോട്ടെണ്ണലും, തുടർന്ന് ഫല പ്രഖ്യാപനവും നടത്തുന്നതാണ്.
പടന്നക്കാട്, സി.കെ. നായർ ആർട്സ് ആൻഡ് മാനേജ്മെൻറ് കോളജിൽ 22 നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് .
University News
നാളെ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) റെഗുലർ /സപ്ലിമെന്റെറി /ഇംപ്രൂവ്മെന്റ് ഏപ്രിൽ 2026 പരീക്ഷകൾ 23 തീയതിയിലേക്ക് മാറ്റി. പരീക്ഷ സമയം ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ
പിജി പരീക്ഷാ വിജ്ഞാപനം
സെപ്റ്റംബർ 28ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി /എംകോം /എംഎസ്ഡബ്ല്യൂ /എംടിടിഎം (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് -2023 ടു 2025 അഡ്മിഷൻസ് ) ഒക്ടോബർ 2026 പരീക്ഷകൾക്ക് ഇന്നു മുതൽ 24 വരെ പിഴയില്ലാതെയും 28 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ബിഎഡ് സെന്ററിലേക്ക് വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മലയാളം, കൊമേഴ്സ്, നാച്ച്വറൽ സയൻസ് എന്നീ വിഷയങ്ങളിലെ നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്ലക്ച്ചറിനെ നിയമിക്കുന്നു. കൂടിക്കാഴ്ച
24ന് രാവിലെ 10.30ന് ധർമശാല കാമ്പസിൽ നടക്കും. എംഎഡ്, എഡ്യൂക്കേഷൻ വിഷയത്തിൽ യൂജിസി നെറ്റ്/പിഎച്ച്ഡി എന്നിവയാണ് യോഗ്യത. ഫോൺ: 9947988890.
ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ
കണ്ണൂർ - മഹാത്മാഗാന്ധി സർവകലാശാലകളുടെ ജോയിന്റ് എംഎസ്സി പ്രോഗ്രാമുകളുടെ (എംഎസ്സി. ഫിസിക്സ്/കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ) രണ്ടാം സെമസ്റ്റർ (സിഎസ്എസ് - റെഗുലർ/സപ്ലിമെന്ററി), മേയ് 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംഎസ്സി/എംസിഎ/ എംഎൽഐഎസ്സി/ എൽഎൽഎം/ എംബിഎ/ എംപിഇഎസ് (സിബിസിഎസ്എസ് -റെഗുലർ -2025 അഡ്മിഷൻ/ സപ്ലിമെന്ററി -2023 ആൻഡ് 2024 അഡ്മിഷൻ ), നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 23 മുതൽ 28 വരെയും പിഴയോടു കൂടി 29 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഇനി മാങ്ങാട്ടുപറമ്പിൽ
കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിച്ചുവരുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ താവക്കര ആസ്ഥാന മന്ദിരത്തിൽ നിന്നു മാങ്ങാട്ടുപറമ്പ് കാമ്പസിലെ പുതിയ ഓഫീസിലേക്ക് മാറുന്നു. 18 മുതൽ ആണ് പുതിയ ഓഫിസിൽ പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ ഓഫിസിന്റെ മേൽവിലാസവും ഫോൺ നമ്പറും : മോഡൽ കരിയർ സെന്റർ & യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസ്, മാങ്ങാട്ടുപറമ്പ, കണ്ണൂർ - 670567. ടെലിഫോൺ നമ്പർ: 0497-2703130. മെയിൽ ഐഡി: [email protected].
University News
18ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് (അഡിഷണൽ കോ-ഓപ്പറേഷൻ ഉൾപ്പെടെ) ഏപ്രിൽ 2026 പരീക്ഷ 23ലേക്ക് മാറ്റി. പരീക്ഷ സമയം ഉച്ചയ്ക്ക് 1.30 മുതൽ 3.30 മണി വരെ
പരീക്ഷാ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
എഫ്വൈയുജിപി വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ നവംബർ 2025 റെഗുലർ / സപ്ളിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട് മെമ്മോ ഇ-മെയിൽ മുഖേന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതാണ്.
2026-27 അധ്യയന വർഷത്തിലെ FYUGP / FYIMP ബിരുദം , ബിരുദാനന്തര ബിരുദം - പ്രവേശനത്തിനുള്ള അവസാന തിയതി 25 വരെ നീട്ടി
2026-27 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും (FYUGP), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും (FYIMP) പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 25 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതത് കോളേജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളേജുമായി നേരിട്ട് ബന്ധപ്പെട്ട്, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതാണ്.
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്, കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ 17ന് രാവിലെ 11ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572 എന്ന നമ്പറിൽ ബന്ധപ്പെടാം.
University News
സർവ്വകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ രണ്ടാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി ബി സി എസ് എസ് ) റെഗുലർ/സപ്ലിമെൻറ്ററി, മെയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 25 ന് വൈകൂന്നേരം 5 മണിവരെ ഓഫ്ലൈനായി അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി. ബി. സി. എസ്. എസ്. - റെഗുലർ -2024 അഡ്മിഷൻ) നവംബർ 2026 പരീക്ഷകൾക്ക് 2026 ഒക്ടോബർ 12 മുതൽ 17 വരെ അപേക്ഷിക്കാം. ഇതിനു മുന്നോടിയായി ഡിപ്പാർട്മെന്റ് ലെവൽ കോഴ്സ് രജിസ്ട്രേഷനും (Selection of Courses from the University Course Basket), സ്റ്റുഡൻറ് രജിസ്ട്രേഷനും (Selection of Courses by the Student from the Department Course Basket) ഇന്നു മുതൽ 30 വരെയുള്ള തീയതികളിൽ പൂർത്തീകരിക്കേണ്ടതാണ്.
പുനർമൂല്യനിർണയ ഫലം
FYUGP വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ നവംബർ 2025 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം 14ന് പ്രസിദ്ധീകരിച്ചു. റിസൾട്ട് മെമ്മോ ഇ-മെയിൽ മുഖേന വിദ്യാർഥികൾക്ക് ലഭ്യമാക്കും.
മോഹിനിയാട്ടം, വിഷ്വൽ ആർട്സ് ആൻഡ് ഡിസൈൻ ഡിപ്ലോമ അപേക്ഷിക്കുന്നതിനുള്ള തീയതി 21 വരെ നീട്ടി
കണ്ണൂർ സർവകലാശാല പിലാത്തറ ലാസ്യ കോളേജിൽ മോഹിനിയാട്ടം ആൻഡ് വിഷ്വൽ ആർട്സ് ആൻഡ് ഡിസൈൻ ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 21 വൈകുന്നേരം 5 വരെ വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സംശയനിവാരണത്തിനായി 9847260010, 0497-2800976, 0497- 2715227 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
പിജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് അപേക്ഷാ തീയതി 25 വരെ നീട്ടി
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ പിജി ഡിപ്ലോമ ഇൻ ജിയോ ൻഫോർമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിങ് (PGDGSP) പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 25 കുന്നേരം 5 വരെ വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സംശയനിവാരണത്തിനായി 0497-2766388, 0497-2715227 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
University News
കണ്ണൂർ സർവകലാശാല നിലേശ്വരം കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ കംപ്യൂട്ട സയൻസ് വിഷയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് (ദിവസ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസൽ സർട്ടിഫിക്കറ്റുകളും, ഒന്ന് വീതം പകർപ്പുകളുമായി 15ന് രാവിലെ 10 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856 എന്ന നമ്പറിൽ ബന്ധപ്പെടാം.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എംഎൽഐഎസ്സി, എം ബി എ (സിബിസിഎസ്എസ്-സപ്ലിമെന്ററി) ജൂൺ 2026 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് - സപ്ലിമെന്ററി - 2023 അഡ്മിഷൻ മുതൽ ) എംഎ/ എംഎസ് സി/എംബിഎ/എം ലിബ് .ഐ എസ് സി - സപ്ലിമെന്ററി ജൂൺ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ തീയതിയിൽ മാറ്റം
2026 സെപ്റ്റംബർ 14 (തിങ്കൾ) നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് (അഡിഷണൽ കോ-ഓപ്പറേഷൻ ഉൾപ്പെടെ) സെപ്റ്റംബർ 15 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല.
എഫ് വൈ യു ജി പി പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ എഫ് വൈ യു ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ-റീപ്പ് ലോഗിനിലും വിദ്യാർത്ഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃ പരിശോധന /സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 2026 സെപ്റ്റംബർ 23 വൈകുന്നേരം അഞ്ചു മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), മെയ് 2026 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 2026 സെപ്റ്റംബർ 23 വൈകുന്നേരം അഞ്ചു വരെ
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒൻപതാം സെമസ്റ്റർ എംകോം. ( 5 ഇയർ ഇന്റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റഗുലർ-2022 അഡ്മിഷൻ/ലാറ്ററൽ എൻട്രി -2025 അഡ്മിഷൻ), നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 2026 സെപ്റ്റംബർ 16 മുതൽ 19 വരെയും, പിഴയോടു കൂടി സെപ്റ്റംബർ 22 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഏഴാം സെമസ്റ്റർ എംകോം. ( ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്-റഗുലർ-2023 അഡ്മിഷൻ, 2026 അഡ്മിഷൻ ലാറ്ററൽ എൻട്രിആൻഡ് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് -2022 അഡ്മിഷൻ , 2025 അഡ്മിഷൻ ലാറ്ററൽ എൻട്രി , നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 18 മുതൽ 23 വരെയും, പിഴയോടു കൂടി 24 വരെയും അപേക്ഷിക്കാം.
University News
എഫ്വൈയുജിപി വിദ്യാർഥികളുടെ (2024 പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2025 (റെഗുലർ) പരീക്ഷയുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട് മെമോ ഇ-മെയിൽ മുഖേന വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതാണ്.
ബിഎ എൽഎൽബി പരീക്ഷാ വിജ്ഞാപനം
1. 2026 ഒക്ടോബർ15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (റെഗുലർ - 2024 അഡ്മിഷൻ /സപ്ലിമെന്ററി - 2023 അഡ്മിഷൻസ് ) നവംബർ 2026, ബിഎ എൽഎൽബി പ്രോഗ്രാം സപ്ലിമെന്ററി (2021, 2022 അഡ്മിഷൻസ് ) നവംബർ 2026, ബിഎ എൽഎൽബി പ്രോഗ്രാം സപ്ലമെന്ററി (2017-2020 അഡ്മിഷൻസ് ) നവംബർ 2026, പരീക്ഷകൾക്ക് ഇന്നു മുതൽ 16 വരെ പിഴയില്ലാതെയും സെപ്റ്റംബർ 19 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം.
2. 2026 ഒക്ടോബർ 16 ന് ആരംഭിക്കുന്ന ഒന്പതാം സെമസ്റ്റർ ബിഎ എൽഎൽബി പ്രോഗ്രാം റെഗുലർ - 2022 അഡ്മിഷൻസ്/ സപ്ലമെന്ററി - 2021 അഡ്മിഷൻസ് നവംബർ 2026 , സപ്ലിമെന്ററി 2017-2020 അഡ്മിഷൻസ് നവംബർ 2026, പരീക്ഷകൾക്ക് സെപ്റ്റംബർ 15 മുതൽ19 വരെ പിഴയില്ലാതെയും സെപ്റ്റംബർ 22 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
പരീക്ഷ മാറ്റി
2026 സെപ്റ്റംബർ14 നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) റെഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2026, പരീക്ഷ സെപ്റ്റംബർ 15 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല.
തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എംഎസ്സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്. യോഗ്യരായവർ 11 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088, 04972806402.
University News
കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. വിജിത്തിന്റെ കീഴിൽ കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) PM-ECRG പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലയളവ്: മൂന്ന് വർഷം അല്ലെങ്കിൽ പ്രോജക്ട് പൂർത്തിയാകുന്നതുവരെ. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497720572.
ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റിവച്ചു
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് (താത്കാലികം -ദിവസ വേതനടിസ്ഥാനം ) തസ്തികയിലേക്ക് 15 ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചു.
ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9744050979 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
എംഎസ്സി എൻവയോൺമെന്റൽ സയൻസ് കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം.എസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 സെപ്തംബർ 10 രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
University News
അഫിലിയേറ്റഡ് കോളജുകളിലെയും പാലയാട് ഐ ടി എഡ്യുക്കേഷൻ സെന്ററിലെയും നാലാം സെമസ്റ്റർ എംസിഎ(റഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2023 അഡ്മിഷൻ), മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി സെപ്റ്റംബർ 17ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് രജിസ്ട്രേഷൻ തീയതി നീട്ടി
2026 ഓഗസ്റ്റ് ഏഴിന് വിജ്ഞാപനം ചെയ്ത അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് പരീക്ഷകളിൽ (2014 മുതൽ 2022 വരെ പ്രവേശനം) രണ്ട് , നാല് സെമസ്റ്റർ ഏപ്രിൽ , 2027 സെഷൻ പരീക്ഷാ രജിസ്ട്രേഷനുള്ള തീയതി നീട്ടി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
വിവിധ കോഴ്സുകളിൽ തത്സമയ പ്രവേശനം
എംഎസ്സി ഫിസിക്സ്
പയ്യന്നൂർ കാന്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ നാളെ രാവിലെ 11 ന് സ്വാമി ആനന്ദതീർഥ കാന്പസിൽ എത്തണം.
ഇന്റഗ്രേറ്റഡ് ഫിസിക്സ്, കെമിസ്ട്രി
പയ്യന്നൂർ കാന്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50% മാർക്ക്) യോഗ്യത ഉള്ളവർ നാളെ രാവിലെ 11ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിൽ എത്തണം. ഫോൺ: 04972806401, 9497720572.
ഇന്റഗ്രേറ്റഡ് എംകോം
കണ്ണൂർ സർവകലാശാല നീലേശ്വരം കാന്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംകോമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856
എൻവയോൺമെന്റൽ സയൻസ്
മാങ്ങാട്ടുപറന്പ് കാന്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എഫ് വൈഐഎംപി ഇൻ എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
എം എ മ്യൂസിക് പ്രോഗ്രാം
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ എം എ മ്യൂസിക് പ്രോഗ്രാം 2026 - 28 വർഷത്തേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 0497-2806404, 9562042439 നമ്പറിൽ ബന്ധപ്പെടുക.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ടി.മുഹമ്മദ് സയീദ് എന്ന വിദ്യാർഥി പിഎച്ച്ഡിക്കായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് പത്തിന് രാവിലെ 10ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ ശ്രീ നാരായണ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
ഒക്ടോബർ ആറിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജിലെ ഒന്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്(2022 അഡ്മിഷൻ -റഗുലർ /2020 ഉം 2021 അഡ്മിഷൻസ് -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) എക്സാമിനേഷൻസ് (ലാറ്ററൽ എൻട്രി ഉൾപ്പെടെ ), ഒക്ടോബർ 2026 പരീക്ഷകൾക്ക് സെപ്റ്റംബർ മൂന്നു മുതൽ എട്ടു വരെ പിഴയില്ലാതെയും10 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബിബിഎ (2020- 2023 അഡ്മിഷൻ) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ബിരുദ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ സെപ്റ്റംബർ 17 വരെ സ്വീകരിക്കും.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗവേഷണം നടത്തുന്ന എം. നസൂഹ എന്ന ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് 16ന് ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് കണ്ണൂര് യൂണിവേഴ്സിറ്റി പാലയാട് കാന്പസിലെ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
അപേക്ഷാ തീയതി 30 വരെ നീട്ടി
കണ്ണൂർ സർവകലാശാല 2026–27 അക്കാദമിക് വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.
സൈബർ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് പ്രോഗ്രാം, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, ഐഒടി ടെക്നോളജീസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നിവയാണ് സർവകലാശാല നൽകുന്ന പ്രോഗ്രാമുകൾ.വിദേശ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് സർവകലാശാലാ അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. വെബ് സൈറ്റ് https://admissions.kannuruniversity.ac.in/Foreign_Student/
ഇഇസി: അപേക്ഷ ക്ഷണിച്ചു
ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്ടീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് (ഇഇസി) സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഞ്ചാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച്എസ്ഇ/ പ്ലസ് ടു . കോഴ്സ് ഫീസ്: 4,000 രൂപ. 2026 സെപ്റ്റംബർ ഏഴു മുതൽ 28 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 2026 സെപ്റ്റംബർ 30 ന് വൈകുന്നേരം അഞ്ചിന് മുന്പ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. ക്ലാസുകൾ രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും താവക്കര കാന്പസിൽ. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in
ഓഫിസ് അറ്റൻഡൻറ് നിയമനം
കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് (താത്കാലിക-ദിവസ വേതനടിസ്ഥാനത്തിൽ 28 ദിവസത്തേക്ക്) നിയമനം നടത്തുന്നു . ഉദ്യോഗാർഥികൾ ഏഴാം തരം പാസാകുകയും എന്നാൽ ഡിഗ്രി, ഗ്രാജുവേഷൻ പാസാകുകയും ചെയ്യാത്തവരും ആയിരിക്കണം. പ്രായം 18നും 40 നും ഇടയിൽ (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അംഗീകൃത പ്രായ ഇളവിന് അർഹതയുണ്ടവും )താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2026 സെപ്റ്റംബർ 15 ന് ഉച്ചക്ക് 2.30 ന് മാനന്തവാടി കാന്പസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന നിയമന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
University News
കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ), നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ താവക്കര കാന്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം നാളെ വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.
University News
ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ (റഗുലർ) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ രണ്ടിന് രാവിലെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യതയുള്ളവർ രണ്ടിന് രാവിലെ 11ന് കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇൻ്റഗ്രേറ്റഡ് എം കോം ന് , എസ്.സി, എസ്.ടി., എൽ.സി, എസ്.ഇ.ബി.സി. ഈഴവ, ഇ.ഡബ്ല്യു.എസ്., മുസ്ലിം എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താൽപര്യം ഉളള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രണ്ടിന് രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856
പി.ജി ഡിപ്ലോമ പ്രവേശനം
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ 2026–27 അക്കാദമിക വർഷത്തെ മോഹിനിയാട്ടം, വിഷ്വൽ ആർട്സ് & ഡിസൈൻ ഡിപ്ലോമ (1 വർഷം), പി.ജി ഡിപ്ലോമ (2 വർഷം) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി 07.09.2026. കൂടുതൽ വിവരങ്ങൾക്ക് www.admissions.kannuruniversity.ac.in വെബ്സൈറ്റ് സന്ദർശിക്കുകയോ 0497-2766388, 0497-2715227 എന്നീ ഫോൺ നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
University News
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. തത്സമയ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികൾ 24 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകണം ഫോൺ: 9400337417.
മാങ്ങാട്ടുപറമ്പ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റി ൽ അഞ്ചുവർഷ ഇന്റഗ്രേറ്റ് ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള തത്സമയ പ്രവേശനം 24ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ 24 ന് രാവിലെ 10.30 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠനവകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400337417
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ 24 ന് രാവിലെ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572.
പ്ലസ്ടു കഴിഞ്ഞവർക്ക് പ്രവേശനത്തിന് അവസരം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യതയുള്ളവർ 24 ന് രാവിലെ 11ന് കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ഫിസിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന കെ. ഗ്രീഷ്മ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ള ഓപ്പൺ ഡിഫൻസ് സെപ്റ്റംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പിജിഡിഡിഎസ്എ) പ്രോഗ്രാമിൽ അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കംപ്യൂട്ടർ സയൻസിലോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. ഡാറ്റ സയൻസ് മേഖലയിൽ ഉള്ള പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 10ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം.
വിദൂര വിദ്യാഭ്യാസം മേഴ്സി ചാൻസ് രണ്ടാം വർഷ ബിബിഎ:
ഇൻഡസ്ട്രിയൽ വിസിറ്റ്, മൂന്നാം വർഷ ബിരുദം പ്രൊജക്ട് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷം ബിബിഎ ബിരുദം (സപ്ലിമെന്ററി മേഴ്സി ചാൻസ് - 2011 മുതൽ 2019 വരെ പ്രവേശനം), ഏപ്രിൽ 2026, സെഷൻ പരീക്ഷകളുടെ ഭാഗമായി SDE-2B04-BBA Industrial Visit & Project Report എന്ന കോർ കോഴ്സിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട്, മൂന്നാം വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രോജക്ട് റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ട അർഹരായ വിദ്യാർഥികൾ സെപ്റ്റംബർ 30 വൈകുന്നേരം നാലിന് മുമ്പായി താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഓഫിസിൽ സമർപ്പിക്കണം. മേഴ്സി ചാൻസ് രജിസ്ട്രേഷൻ വിദ്യാർഥികൾ റീ-രജിസ്ട്രേഷൻ മെമ്മോയുടെ പകർപ്പ് കൂടി റിപ്പോർട്ടിനൊപ്പം സമർപ്പിക്കണം. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾക്കായി സർവ്വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാം.
ടൈംടേബിൾ
സർവകലാശാലയുടെ ബികോം അഡീഷണൽ കോ-ഓപ്പറേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷകൾ സെപ്റ്റംബർ 09 ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്റഗ്രെറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ (FYIMP in Computational Science ) എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 2026 ആഗസ്റ്റ് 19 (ബുധനാഴ്ച ) രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകണം.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50% മാർക്) യോഗ്യത ഉള്ളവർ ആഗസ്ത് 19 ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.പി. പ്രിൻഷ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ള ഓപ്പൺ ഡിഫൻസ് സെപ്റ്റംബർ മൂന്നിന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തും. പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പ് കല്യാശേരി പഞ്ചായത്തിനു വേണ്ടി നടപ്പാക്കുന്ന "നെറ്റ് സീറോ കാർബൺ' ഗവേഷണ പ്രോജക്ടിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പരിസ്ഥിതി ശാസ്ത്രത്തിലോ അല്ലെങ്കിൽ ബോട്ടണി, ഫോറസ്ട്രി, ക്ലൈമറ്റ് ചേഞ്ച് തുടങ്ങിയ വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ19ന് രാവിലെ10.30ന് മങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥി പഠനവകുപ്പിൽ വച്ച് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 9946349800, 8075267088.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ടൈംടേബിൾ
സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിഎ/ബിബിഎ/ബികോം ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ) സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് ഏപ്രിൽ 2026 പരീക്ഷകൾ 2026 സെപ്റ്റംബർ ഒന്പതു മുതൽ ആരംഭിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിഎ/ എംഎൽഐഎസ്സി/എൽഎൽഎം /എംബിഎ/എംപിഇഎസ്(സിബിസിഎസ്എസ്- സപ്ലിമെന്ററി), ജൂൺ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 2026 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെയും, പിഴയോടു കൂടി സെപ്റ്റംബർ ഏഴുവരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിഎ/എംഎൽഐഎസ്സി/എൽഎൽഎം/എംബിഎ /എംപിഇഎസ് (സിബിസിഎസ്എസ്- സപ്ലിമെന്ററി) ജൂൺ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 2026 സെപ്റ്റംബർ എട്ടു മുതൽ 10 വരെയും, പിഴയോടു കൂടി സെപ്റ്റംബർ11 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്ലസ്ടു വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ 17 ന് രാവിലെ 11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംകോമിന് ജനറല് (2), എസ്സി ( 9), എസ്ടി(2), എൽസി (1), എസ്ഇബിസി ഈഴവ (3) ഇഡബ്ല്യൂഎസ്(6), മുസ്ലിം (4) എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യം ഉളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി17ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856.
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ ഓഗസ്റ്റ് 21-നുള്ളിൽ വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കേണ്ടതാണ്. നിലവിൽ മറ്റു കോളജുകളിൽ അഡ്മിഷൻ എടുത്തിട്ടുള്ളവർ സീറ്റ് ഉറപ്പാക്കിയതിനു ശേഷം മാത്രം അതാതു സ്ഥാപനങ്ങളിൽ നിന്ന് ടിസി കൈപ്പറ്റേണ്ടതാണ്.
University News
കണ്ണൂർ: സർവകലാശാല, തലശേരി ഡോ. ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ, ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ്സ് കൗൺസിലിന്റെ (BIRAC) പിന്തുണയോടെ പ്രവർത്തിക്കുന്ന ഇ-യുവ (E-YUVA) സെന്ററിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 30ന് മുന്പായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, യോഗ്യതാ മാനദണ്ഡങ്ങൾ, വേതനം, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.kannuruniversity.ac.in/en/infodesk/careers/
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്, കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ17 ന് രാവിലെ 11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ ഇന്നു രാവിലെ11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷനായി യോഗ്യരായ വിദ്യാർഥികൾ ഇന്നു രാവിലെ 10.30 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തിക ശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417.
കണ്ണൂർ സർകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ അന്നേ ദിവസം എല്ലാ അസൽ സർട്ടിഫിക്കറ്റു കളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തിക ശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417.
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ, എംഎ മലയാളം പ്രോഗ്രാമിൽ ജനറൽ കാറ്റഗറിയിലും, ഇടിബി, എസ്സി, എസ്ടി, എൽസി എന്നീ സംവരണ വിഭാഗങ്ങളിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫി ക്കറ്റുകൾ സഹിതം ഇന്നു രാവിലെ10 ന് മലയാള വിഭാഗത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 9400887801, 9349852787.
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ള വർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9744050979.
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള എസ്ടി കാറ്റഗറി (ഒരു ഒഴിവ്), എസ്സി SC കാറ്റഗറി (ഒരു ഒഴിവ്), എൽസി കാറ്റഗറി(ഒരു ഒഴിവ്) സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്.
University News
കണ്ണൂർ സർവകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (ദിവസവേതനാടിസ്ഥാനത്തിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 17 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം17ന് രാവിലെ 10 ന് മങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9048342009.
പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനം
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് വിഭാഗം 2026-27 അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷനു കീഴിൽ വിവിധ യുജി/പിജി/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ 13 മുതൽ സെപ്റ്റംബർ 03 വരെ. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ( www.kannuruniversity.ac.in ) ലഭ്യമാണ്.
ടൈംടേബിൾ
സർവകലാശാലയുടെ എഫ്വൈയുജിപി പാറ്റേണിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ത്രിവത്സര ബിരുദ പ്രോഗ്രാമുകളുടെ (റെഗുലർ–2024 അഡ്മിഷൻ) നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷകൾ, 2026 സെപ്റ്റംബർ ഒന്പതു മുതൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ, എംഎ മലയാളം പ്രോഗ്രാമിൽ ജനറൽ കാറ്റഗറിയിലും, ഇടിബി, എസ്സി, എസ്ടി, എൽസി എന്നീ സംവരണ വിഭാഗങ്ങളിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫി ക്കറ്റുകൾ സഹിതം 14ന് രാവിലെ10ന് മലയാള വിഭാഗത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 9400887801 , 9349852787. കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമു ള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി14 ന് രാവിലെ11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9744050979.കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വര്ഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് 13 ന് രാവിലെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500.
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള എസ്ടി കാറ്റഗറി (ഒരു ഒഴിവ്), എസ്സി കാറ്റഗറി (ഒരു ഒഴിവ്)എൽസി കാറ്റഗറി(ഒരുഒഴിവ്) സീറ്റുകളിലേക്ക്14 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ (FYIMP in Computational Science ) എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നാളെ രാവിലെ10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്പിൽ ഹാജരാകേണ്ടതാണ്.കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോളജിക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ:7306130450.
പരീക്ഷാ കൺട്രോളർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സർവകലാശാല പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് നേരിട്ട്/കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 09.09.2026 ആണ്
ശില്പശാല സമാപിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല, ബ്രിട്ടീഷ് അക്കാദമി, വെസ്റ്റ്മിൻസ്റ്റർ സർവകലാശാല, സസ്സെക്സ് സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ശില്പശാല സമാപിച്ചു. ‘ആദിവാസി ജീവിതവും ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ നടന്ന സെമിനാറിൽ ബ്രിട്ടനിലെ സസ്സെക്സ് സർവകലാശാലയിലെ സെന്റർ ഫോർ വേൾഡ് എൻവയോൺമെന്റൽ ഹിസ്റ്ററി മേധാവി പ്രഫ. വിനീതാ ദാമോദരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷകർ, അധ്യാപകർ, ആദിവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രമുഖ പരിസ്ഥിതി ചരിത്രകാരൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് (ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ്), വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലെ പ്രഫ. ഇപ്ഷിത ബാസു, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ്ന്റ് സ്റ്റഡീസ്, എംജി സർവകലാശാലയിലെ ഡോ. കെ.എ. മഞ്ജുഷ, പോളിസി ആൻഡ് ഡവലപ്മെന്റ് അഡ്വൈസറി ഗ്രൂപ്പിലെ അസോസിയേറ്റ് ഡയറക്ടർ ഡോ. ഏകത ബക്ഷി, എസ്ആർഎം യൂണിവേഴ്സിറ്റി എ.പി ഡോ. ലക്ഷ്മി ചന്ദ്രൻ തുടങ്ങിയവർ രണ്ടാം ദിനത്തിൽ സംസാരിച്ചു. കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം ആണ് ദ്വിദിന രാജ്യാന്തര സെമിനാർ സംഘടിപ്പിച്ചത്.
University News
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ ടെലിഫോൺ ടെക്നീഷ്യന്റെ താത്കാലിക ഒഴിവ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രീഡിഗ്രി / പ്ലസ് ടു / തത്തുല്യ യോഗ്യതയും ടെലി കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും ഇന്റർനെറ്റ് / ഇമെയിൽ സർട്ടിഫിക്കറ്റ് പരീക്ഷയും പാസായിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. EPBX, FAX എന്നിവയുടെ പരിപാലനത്തിലും ഓപ്പറേറ്റിംഗിലും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. അപേക്ഷകരുടെ പ്രായം 2026 ജനുവരി ഒന്നിന് 50 വയസിൽ കവിയാൻ പാടില്ല. 16,000 രൂപയാണ് പ്രതിമാസ വേതനം. വിശദ വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്: www.kannuruniversity.ac.in
പുനർമൂല്യ നിർണയഫലം പ്രസിദ്ധീകരിച്ചു
എഫ്വൈയുജിപി വിദ്യാർഥികളുടെ (2024 പ്രവേശനം) ഒന്നാം സെമസ്റ്റർ ജനുവരി 2025 (സപ്ലിമെന്ററി) പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധികരിച്ചു. റിസൾട്ട് മെമ്മോ ഇ-മെയിൽ മുഖേന വിദ്യാർഥികൾക്ക് ലഭ്യമാക്കും.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.്ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയ്ക്ക് പിഴയില്ലാതെ ഈ മാസം 11 മുതൽ 13 വരെയും പിഴയോടുകൂടെ 14 വരെയും അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ അപേക്ഷ തീയതി 31 വരെ നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0497-2766388, 0497-2715227 E-mail id: [email protected]
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലും സിഎം എസ് മാങ്ങാട്ടുപറമ്പ് സെന്ററിലും എംബിഎ സെന്റർ നീലേശ്വരത്തും എംബിഎ കോഴ്സിന് (2026-27 പ്രവേശനം) ഏതാനും എസ്സി, എസ്ടി, സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 10ന് രാവിലെ 11ന് കണ്ണൂർ താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി ഹിന്ദി ഡിപ്പാർട്ട്മെന്റിൽ (നീലേശ്വരം കാമ്പസ്) എംഎ ഹിന്ദി പ്രോഗ്രാമിന് എസ്സി, എസ്ടി, ജനറൽ വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി BA/B.Sc/B.Com/ BBA ബിഎ, ബിഎസ്സി, ബികോം, ബിബിഎ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 10ന് ഡിപ്പാർട്ട്മെന്റിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8921288025 എന്ന നമ്പറിൽ ബന്ധപ്പെടുക.
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എംഎസ്സി ജോഗ്രഫി പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 10 ന് സ്പോട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം രാലിലെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447085046 എന്ന നമ്പറിൽ ബന്ധപ്പെടുക.
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എഫ്വൈഐഎംപി ഇൻ എൻവിറോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
University News
കണ്ണൂർ യൂണിവേഴ്സിറ്റി ഹിന്ദി ഡിപ്പാർട്ട്മെന്റിൽ (നീലേശ്വരം കാമ്പസ്) എംഎ, ഹിന്ദി പ്രോഗ്രാമിന് SC/ST, ജനറൽ വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി BA/B.Sc/B.Com/ BBA പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 10ന് ഡിപ്പാർട്ട്മെന്റിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8921288025 എന്ന നമ്പറിൽ ബന്ധപ്പെടുക.
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എംഎസ്സി ജോഗ്രഫി പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 10 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം രാവിലെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447085046 എന്ന നമ്പറിൽ ബന്ധപ്പെടുക.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എഫ് ഐഎംപി ഇൻ എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പി.ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ , സർട്ടിഫിക്കറ്റ്
പ്രോഗ്രാം ഇൻ യോഗ അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ (Certificate Programme in Yoga) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31ന് വൈകുന്നേരം 5 വരെ വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് ww.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 0497-2766388, 0497-2715227 E-mail id: [email protected]
University News
സർവകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് (റെഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നോമിനൽ റോൾ, ഹാൾടിക്കറ്റ്
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ/സപ്ലിമെന്ററി), മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള ഓൺലൈൻ ലിങ്ക്
2024 അഡ്മിഷൻ ബിഎഡ് ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള വെബ്-ലിങ്ക് 2026 ഇന്നു മുതൽ സർവകലാശാല വെബ്സൈറ്റിൽ സജ്ജമായിട്ടുണ്ട്. 2024 അഡ്മിഷൻ മുതൽ ബിഎഡ് ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഹാർഡ്കോപ്പി/പകർപ്പ് യൂണിവേഴ്സിറ്റിയിലേക്ക് സമർപ്പിക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റ് സർട്ടിഫിക്കറ്റ് പോർട്ടലിൽ ലഭ്യമാണ്.
ബിരുദാനന്തര ബിരുദം പ്രവേശനം; തീയതി 14 വരെ നീട്ടി
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദാന ന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവ. ബ്രണ്ണൻ കോളജിൽ പുതിയതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എംഎസ്സി ജ്യോഗ്രഫി പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആറ്, ഏഴ് തിയതികളിൽ അഡ്മിഷൻ നടക്കുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികളെ കോളജ് അധികൃതർ, അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും.
ഇതിനകം മറ്റ് കോളജുകളിൽ പ്രവേശനം ലഭിച്ച അപേക്ഷകർ, ഇന്റഗ്രേറ്റഡ് എംഎസ്സി ജ്യോഗ്രഫി യുടെ പ്രവേശനത്തിന് ബ്രണ്ണൻ കോളജിൽ ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ. വിശദവിവരങ്ങൾക്ക് 04972766388, 04972715227 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്കൊ ugdoa@ kannuruniv.ac.in എന്ന ഇ-മെയിൽ വഴിയോ കണ്ണൂർ സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റ് www.admissions.kannuruniversity.ac.in വഴിയോ ബന്ധപ്പെടാം.
പ്രവേശനത്തിന് അവസരം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ ഏഴിന് രാവിലെ
11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു 04972806401, 9497720572.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ ഏഴിന് രാവിലെ 11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
കണ്ണൂർ സർവകലാശാലയുടെ മൂന്നു വർഷ എൽഎൽബി കോഴ്സിൽ എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ ബിരുദധാരികൾക്ക് തൽസമയ പ്രവേശനം. നിയമാനുസൃത ആനുകൂല്യങ്ങൾ ബാധകം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും , രണ്ട് പകർപ്പുകളും ഏഴിന് രാവലെ 10 സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല പാലയാട് ഡോ .ജാനകി അമ്മാൾ കാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇന്റഗ്രേറ്റഡ് കോഴ്സിന് ഇടിബി, ഒബിഎച്ച്, എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, പിബ്ല്യൂഡി കാറ്റഗറി കളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ ഏഴിന് രാവിലെ 11 ന് വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
University News
കണ്ണൂർ സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റെഗുലർ/സപ്ലിമെന്ററി ), മേയ് 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ: നാലാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ ഒന്പതു മുതൽ
കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ പ്രോഗ്രാമിന് പ്രവേശനം നേടിയ വിദ്യാർഥികളുടെ, കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ നാലാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ കണ്ണൂർ സർവകലാശാല, മാങ്ങാട്ടുപറമ്പ കാന്പസിലെ ഐടി പഠനവകുപ്പിൽ ഒന്പതിന് ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസിനൊപ്പം പ്രസ്തുത കോഴ്സിന്റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment - CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. വിദ്യാർഥികൾ ഒന്പതിന് രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഐടി പഠന വകുപ്പ് അധ്യക്ഷൻ മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2784535 (ഐടി പഠനവകുപ്പ്).
ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ
കണ്ണൂർ - മഹാത്മാഗാന്ധി സർവകലാശാലകളുടെ ജോയിൻറ് പ്രോഗ്രാം എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) നാലാം സെമസ്റ്റർ (സിഎസ്എസ് - റെഗുലർ ), മേയ് 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിലെ ചരിത്ര വിഭാഗത്തിൽ എഫ്വൈഐഐപി ഹിസ്റ്റോറിക്കൽ സ്റ്റഡീസ് കോഴ്സിന് എസ്ടി( രണ്ട് ഒഴിവുകൾ ), എസ് സി(അഞ്ച് ഒഴിവുകൾ), ഒബിഎച്ച് (ഒന്ന്), പിഡബ്ല്യൂഡി (ഒന്ന്)എന്നീ ഒഴിവുകൾ ഉണ്ട്. മേൽ വിഭാഗങ്ങളിലെ ഉദ്യോഗാർഥിക്കളുടെ അഭാവത്തിൽ ഈ ഒഴിവുകൾ ഓപ്പൺ മെറിറ്റിലേക്ക് പരിഗണിക്കുന്നതാണ്. യോഗ്യരായവർ ഏഴിന് രാവിലെ10 ന് വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9595890176
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയനവർഷത്തെ ഒഴിവുള്ള എസ്ടി കാറ്റഗറി (ഒരു ഒഴിവ്) , എസ്സി കാറ്റഗറി (ഒരു ഒഴിവ്) എൽസി കാറ്റഗറി (ഒരു ഒഴിവ്) സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠനവകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പുകൾ ചേർന്ന് നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാത്തമാറ്റിക്സ് ബിരുദ പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് യോഗ്യരായവർ (പ്ലസ് ടു വിനു മാത്തമാറ്റിക്സ് എടുത്തു പഠിച്ചു 50 ശതമാനം മാർക്കുള്ളവർ, എസ്സി, എസ്ടി വിഭാഗത്തിന് നിയമാനുസൃതമായ ഇളവുണ്ടായിരിക്കും) യോഗ്യത സെർടിഫിക്കറ്റുമായി ഏഴിന് രാവിലെ 10 ന് മാത്തമാറ്റിക്സ് പഠനവകുപ്പു ഓഫീസിൽ ഹാജരാവേണ്ടതാണ്. ഫോൺ: 9446477054.
കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് ജനറൽ വിഭാഗം-ഒന്ന്, ഈഴവ/തീയ്യ/ബില്ലവ-ഒന്ന്, പട്ടികവർഗം-ഒന്ന് എന്നീ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം അഞ്ചിന് രാവിലെ10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500.
കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ അഞ്ചിന് നടത്തുന്നതാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേയ് ക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുക ളുമായി ആറിന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകുക. ഫോൺ: 0497-2806404 / 9562042439.
University News
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗാമിൽ എസ് സി, എസ് ടി, ഒബിഎക്സ്, ഇഡബ്ല്യു സീറ്റിൽ ഒഴിവുണ്ട്. യോഗ്യത ഉള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ നാലിന് രാവിലെ 10 ന് ഹാജരാകണം. ഫോൺ : 9048342009.
ഗവ. ബ്രണ്ണൻ കോളജിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ജ്യോഗ്രഫി പ്രോഗ്രാം
ഗവ. ബ്രണ്ണൻ കോളജിൽ പുതിയതായി ആരംഭിച്ച Integrated M.Sc. Geography പ്രോഗ്രാമിന് കണ്ണൂർ സർവകലാശാലയുടെ ഒഫീഷൽ വെബ്സൈറ്റ് (https://admissions.kannuruniversity.ac.in/) വഴി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. നിലവിൽ നാല് വർഷ ബിരുദ / അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര പ്രോഗ്രാമിന് അപേക്ഷ നല്കിയവർക്കും, ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർക്കും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മേൽ പ്രോഗ്രാം ഒരു ഓപ്ഷനായി കൂട്ടിച്ചേർക്കാവുന്നതുമാണ്. കേരള സംസ്ഥാന ഹയർ സെക്കൻഡറി ബോർഡിന്റെ ഹയർ സെക്കൻഡറി പരീക്ഷ , ഓൾ ഇന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ, ഐസിഎസ്ഇ പരീക്ഷ, അല്ലെങ്കിൽ അതിന് തുല്യമായി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ അപേക്ഷകർക്ക് പ്രവേശനത്തിന് അർഹതയുണ്ട്.
എംസിഎ പ്രവേശനം 2026-27 - എൻആർഐ സീറ്റ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ കോഴ്സിൽ എൻആർഐ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിശ്ചിത ഫീസ് അടച്ച് പഠന വകുപ്പിൽനിന്നും അപേക്ഷ ഫോറം കൈപ്പറ്റി പൂരിപ്പിച്ച ശേഷം ആവശ്യമുള്ള രേഖകൾ സഹിതം മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്പായി പഠന വകുപ്പിൽ സമർപ്പിക്കണം. ഫോൺ: 0497-2-784535
എംഎഡ് പ്രോഗ്രാം ഫൈനൽ റാങ്ക് ലിസ്റ്റ്
കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2026-27 അധ്യയന വർഷത്തെ എംഎഡ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് പട്ടിക, സർവകലാശാല വെബ്സൈറ്റിൽ (https://admissions.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ നിന്ന് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത്, മെമ്മോയിൽ പറഞ്ഞ തീയതിയിൽ രേഖകളുമായി പ്രസ്തുത സെന്ററിൽ പ്രവേശനത്തിനായി ഹാജരാകണം.സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ -0497 2715227, 0497 2766388 E-mail id: [email protected]
പ്രൈവറ്റ് രജിസ്ട്രേഷൻ ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2023 പ്രവേശനം) ബിഎ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി / ബിഎ ഉറുദു & ഇസ്ലാമിക് ഹിസ്റ്ററി/ ബിഎ ഇംഗ്ലിഷ്/ ബിഎ ഹിസ്റ്ററി/ ബിഎ പൊളിറ്റിക്കൽ സയൻസ്/ ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2026 സെഷൻ (2024 പ്രവേശനം), ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2026 സെഷൻ (2025 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂൾ പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേർണിംഗ് വിഭാഗത്തിൽ നിന്നും വിതരണം ചെയ്യുന്നതാണ്.
University News
കണ്ണൂർ: കേരളത്തിന് അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന സർവകലാശാലകളിൽ നിലവിൽ പഠനം തുടരുന്ന മൂന്ന്, അഞ്ച് സെമസ്റ്റർ വിദ്യാഥികൾക്ക് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളി ലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്കും മൂന്ന്, അഞ്ച് സെമസ്റ്ററുകളിൽ സർവകലാശാല മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ10 നുള്ളിൽ കണ്ണൂർ സർവകലാ ശാല രജിസ്ട്രാർ മുന്പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ് .മൂന്നാം സെമസ്റ്റർ ആണെങ്കിൽ ഒന്നും, രണ്ടും സെമസ്റ്ററുകൾ വിജയകരമായി പൂർത്തീകരിക്കണം. അഞ്ചാം സെമസ്റ്റർ ആണെങ്കിൽ മൂന്നും, നാലും സെമെസ്റ്ററുകൾ വിജയകരമായി പൂർത്തീകരിക്കണം. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് , അതാത് സർവകലാശാല രജിസ്ട്രാർ സാക്ഷ്യപെടുത്തിയ സിലബസിന്റെ പകർപ്പ്, കേരളത്തിനകത്തെ സർവകലാശാല മാറ്റമാണെങ്കിൽ ഫീ ഇനത്തിൽ 600 രൂപയും, കേരളത്തിന് പുറത്തെ സർവകലാശാല മാറ്റമാണെങ്കിൽ ഫീ ഇനത്തിൽ 1000 രൂപയും സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ ഒടുക്കിയ രശീതി എന്നിവ അപേക്ഷ യോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. റാഗിംഗ് തുടങ്ങിയ മോശം പ്രവണതകളിൽ വിദ്യാർഥി ഉൾപെട്ടിട്ടില്ല എന്ന് കോളജ് പ്രിൻസിപ്പൽ/ ടീച്ചിംഗ് ഡിപ്പാർട്ടമെന്റ് തലവൻ നല്കുന്ന സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ഫോൺ: 0497-2715-227.
പ്രൈവറ്റ് രജിസ്ട്രേഷൻ അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് അസൈൻമെന്റ് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് (റെഗുലർ - 2025 പ്രവേശനം/സപ്ലിമെന്ററി -2022, 2023, 2024 പ്രവേശനം), ഏപ്രിൽ 2026 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 24.09.2026 ന് വൈകുന്നേരം നാലിനകം സർവകലാ ശാല താവക്കര കാസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ-റെഗുലർ- 2025 പ്രവേശനം/സപ്ലിമെന്ററി - 2022, 2023, 2024 പ്രവേശനം), ഏപ്രിൽ 2026 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവ രായിരിക്കണം.
എഫ്വൈഐഎംപി ജ്യോഗ്രഫിയിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമായ ജ്യോഗ്രഫിയിൽ (എഫ്വൈഐഎംപി ഇൻ ജോഗ്രഫി ) പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് മൂന്നിന് സ്പോട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായ വർ അസൽ പ്രമാണങ്ങൾ സഹിതം പ്രസ്തുത ദിവസം പകൽ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. Ph:9447085046
എംഎസ്സി ജ്യോഗ്രഫിയിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എംഎസ്സി ജോഗ്രഫി പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് മൂന്നിന് സ്പോട് അഡ്മിഷൻ നടക്കുന്നു. യോഗ്യരായവർ അസൽ പ്രമാണ ങ്ങൾ സഹിതം പ്രസ്തുത ദിവസം പകൽ11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തി ക്കുന്ന വകുപ്പിൽ ഹാജരാകണം. Ph: 9447085046
ആന്ത്രോപോളജി പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സിന് സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ആന്ത്രോപോളജി പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സിന് എസ്സി സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ മൂന്നിന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 7306130450.
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്, കെമിസ്ട്രി തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർമൂന്നിന്11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
എംഎസ്സി ഫിസിക്സ് തത്സമയ പ്രവേശനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ മൂന്നിന് രാവിലെ 11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
മേട്രൺ ഒഴിവ്
കണ്ണൂർ: സർവകലാശാലയിൽ വിവിധ കeമ്പസുകളിൽ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മേട്രൺ തസ്തികയിലേക്കുള്ള നിയമനത്തിനായി 12.03.2026 ന് യോഗ്യതാ രേഖകളുടെ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ്10 ന് താവക്കര ആസ്ഥാന കാര്യാലയത്തിൽ നടത്തുന്നതാണ്. പ്രസ്തുത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് മ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഓവർസിയർ ഗ്രേഡ് II ഒഴിവ്
കണ്ണൂർ: സർവകലാശാലയിൽ ഓവർസിയർ ഗ്രേഡ് II (സിവിൽ) തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി 13.03.2026 ന് യോഗ്യതാ രേഖകളുടെ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 11.08.2026 ന് താവക്കര ആസ്ഥാന കാര്യാലയത്തിൽ നടത്തുന്നതാണ്. പ്രസ്തുത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉച്ചയ്ക്ക് ഒന്നിന് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എംബിഎ സെന്റർ നീലേശ്വരത്ത് എംബിഎ കോഴ്സിന് (2026-27 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. യോഗ്യതയുള്ളവർ എല്ലാ രേഖകളുമടക്കം മൂന്നിന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
University News
കണ്ണൂർ സർവകലാശാലയും എഎസ്എപി കേരളയും സംയുക്തമായി വിദ്യാർഥികൾക്കും പൊതുജന ങ്ങൾക്കുമായി പിഎം ഉഷ സ്കീമിൽ ഉൾപ്പെടുത്തി രണ്ടു ദിവസം ദൈർഘ്യമുള്ള Workshop on IoT (Internet of Things) എന്ന കോഴ്സ് സൗജന്യമായി പാലയാട് എഎസ്എപി കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിൽ നടക്കും. 18 വയസ് പൂർത്തിയായ പ്ലസ് ടു യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് (https://forms.gle/izte5sSeLsWAa4Zr9) സർവലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് നാലിന്. (പരിമിതമായ സീറ്റുകൾ മാത്രമേ ലഭ്യമുള്ളു). ഫോൺ: 0497 2715243, 7907828369.
നാല് വർഷ ബിരുദ/അഞ്ചു വർഷ ഏകീകൃത ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫിലിയേറ്റ് കോളജുകളിലെ (ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് ) നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കും എസ്സി/ എസ്ടി വിഭാഗത്തിലു ൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സപ്ലിമെന്ററി അഡ്മിഷൻ നടത്തുന്നതിനായുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഇന്നു മുതൽ ഓഗസ്റ്റ് ഏഴു വരെ അഡ്മിഷൻ നടക്കുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികളെ വേക്കൻസിക്കനുസൃതമായി കോളജ് അധികൃതർ, അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ട തുള്ളൂ.
വിശദവിവരങ്ങൾക്കായി 04972766388, 04972715227 എന്ന നമ്പറിലൂടെയോ ugdoa@ kannuruniv.ac.in എന്ന ഇ-മെയിലിലൊ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബി ടെക് മേഴ്സി ചാൻസ് പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് - റെഗുലർ /സപ്ലിമെന്ററി), മേയ് 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പുകളിലെ/സെന്ററുകളിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - റെഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല മാങ്ങാട്ട്പറമ്പ കാമ്പസിലെ ഐടി പഠന വകുപ്പിൽ നടത്തുന്ന ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് -റെഗുലർ 2024 അഡ്മിഷൻ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫലം കെ-റീപ്പ് പോർട്ടലിലും സ്റ്റുഡൻറ്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 13 ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കുന്നതാണ്.
എംഎ ഇക്കണോമിക്സ്
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നാലിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417.
അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സ് പ്രവേശനം:
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ് കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിലേ ക്കുള്ള സ്പോട്ട് അഡ്മിഷൻ നാലിന് നടക്കും. യോഗ്യരായ വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്ക റ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417.
എംഎസ്സി എൻവിറോൺമെൻറൽ സയൻസ്:
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് മൂന്ന് എൻ ആർഐ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒന്നിന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671.
എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി):
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എംഎസ്സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്. യോഗ്യരായവർ മൂന്നിന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088, 04972806402.
University News
കണ്ണൂർ: ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി (റെഗുലർ 2023 അഡ്മിഷൻ) / ബിഎ എൽഎൽബി (സപ്ലിമെന്ററി 2016 - 2022 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ഓഗസ്റ്റ് 10ന് വൈകുന്നേരംഅഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
തത്സമയ പ്രവേശനം
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ ഓഗസ്റ്റ് നാലിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9400582022, 9947111890 എന്ന നമ്പറിൽ ബന്ധപ്പെടുക.
എംഎ മലയാളം : കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ, എംഎ മലയാളം പ്രോഗ്രാമിൽ ഇടിബി, മുസ്ലിം, എസ്സി, എസ്ടി, എൽസി എന്നീ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് മലയാള വിഭാഗത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9400887801 , 9349852787 എന്ന നമ്പറിൽ ബന്ധപ്പെടുക.
എംബിഎ : കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലും, സിഎംഎസ് മാങ്ങാട്ടുപറമ്പ സെന്ററിലും എംബിഎ സെന്റർ നീലേശ്വരത്തും എംബിഎ കോഴ്സിന് (2026-27 പ്രവേശനം) ഏതാനും എസ്സി, എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 11ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരണം.
എൽഎൽഎം: കണ്ണൂർ സർവകലാശാലയുടെ എൽഎൽഎം കോഴ്സിൽ എസ്ടി, ജനറൽ വിഭാഗങ്ങളിൽ ഒഴിവുണ്ട്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ നിയമബിരുദം നേടിയവരായിരിക്കണം. നിയമാനുസൃത ആനുകൂല്യങ്ങൾ ബാധകം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
എൽഎൽബി: കണ്ണൂർ സർവകലാശാലയുടെ മൂന്നു വർഷ എൽഎൽബി കോഴ്സിൽ എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരി ആയിരിക്കണം. നിയമാനുസൃത ആനുകൂല്യങ്ങൾ ബാധകം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
എംഎസ്സി എൻവിറോൺമെന്റൽ സയൻസ് : കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്സി എൻവിറോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2026-27 അധ്യയന വർഷത്തെ എംഎഡ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്, കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും [email protected] എന്ന ഇ-മെയിലിലേക്ക് നാളെ വൈകുന്നേരം അഞ്ചിന് മുമ്പായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് 04972715227, 04972766389 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
University News
കണ്ണൂർ സർവകലാശാല ഒന്നും രണ്ടും വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (ഏപ്രിൽ 2026) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാക്ക്-ഇൻ-ഇന്റർവ്യൂ
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസറുടെ താത്കാലിക ഒഴിവ്. യുജിസി മാനദണ്ഡ പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ 30 ന് രാവിലെ 10 ന് ഹാജരാകണം. മണിക്കൂർ വേതനാടിസ്ഥാനത്തിൽ ആയിരിക്കും താത്കാലിക നിയമനം. ഫോൺ: 7200216654.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ പരീക്ഷ
സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ സർവകലാശാല എഫ്വൈയുജിപി പാറ്റേണിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ K -REAP STUDENT APP വഴി ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ വിദ്യാർഥികൾ https://kannur.kreap.co.in/ എന്ന ലിങ്കിലെ Student Login വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫോൺ: 0497-2766044.
എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ
കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 30 ന് നടത്തുന്നതാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം മേൽപ്പറഞ്ഞ ദിവസം വകുപ്പിൽ നേരിട്ട് ഹാജരാകണം. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേ ണ്ടതാണ്.
ബിഎഡ് കൊമേഴ്സ്
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ 2026-28 ബാച്ച് ബിഎഡ് കൊമേഴ്സ് ഓപ്ഷനിൽ നിലവിൽ നാല് സീറ്റ് ഒഴിവുണ്ട്. എംകോം ഡിഗ്രിക്ക് അൻപത് ശതമാനം കുറയാത്ത മാർക്കോ തത്തുല്യമായ ഒജിപിഎ /സിജിപിഎ യോ ഉള്ള യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ മുന്പാകെ ഹാജരാവണ്ടതാണ്.
എംഎസ്സി ഫിസിക്സ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ 30 ന് രാവിലെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ: 04972806401, 9497720572.
പ്ലസ്ടു വിദ്യാർഥികൾക്കു ഫിസിക്സ്, കെമിസ്ട്രി ബിരുദ പ്രവേശനം
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ സംയുക്തമായി നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഏതാനും സീറ്റ് ഒഴിവുകൾ ഉണ്ട്. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർക്കു യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടൽ വഴി ഇന്നു കൂടി അപേക്ഷിക്കാം. ഫോൺ: 04972806401, 9497720572.
ഓപ്പൺ ഡിഫൻസ് അഞ്ചിന്
കണ്ണൂർ സർവകലാശാലയിൽ മാനേജ്മെൻറ് സ്റ്റഡീസ് വിഷയത്തിൽ ഗവേഷണം നടത്തുന്ന രാജിത്ന ബാലകൃഷ്ണൻ എന്ന ഗവേഷണ വിദ്യാർഥി തന്റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് അഞ്ചിന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര കാമ്പസ് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
എംജി സർവകലാശാലയുമായി സഹകരിച്ച് കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ നടത്തുന്ന നാലാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എംഎസ്.സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സിഎസ്എസ് - റെഗുലർ), മേയ് 2026 പരീക്ഷകൾക്ക് 2026 ജൂലൈ 28 മുതൽ 29 വരെ അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ് - എം ലിബ് ഐഎസ്സി
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 30ന് രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകണം. ഫോൺ: 9744050979.
സ്പോട്ട്അഡ്മിഷൻ
കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ ബോട്ടണി പഠനവകുപ്പിലെ എംഎസ്സി പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ ഒഴിവുണ്ട് .യോഗ്യരായവർ ജൂലൈ 29 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.
University News
കണ്ണൂർ: ഒന്നാം സെമസ്റ്റർ ബിസിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ - റഗുലർ/ സപ്ലിമെന്ററി -എഫ്വൈയുജിപിപാറ്റേൺ), നവംബർ 2025 പ്രായോഗിക പരീക്ഷ 2026 ഓഗസ്റ്റ് ഒന്നിന് തോട്ടട ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
കണ്ണൂർ: അഞ്ചാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2025, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (നവംബർ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ: സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ- രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് ഓഗസ്റ്റ് അഞ്ചു മുതൽ ഓഗസ്റ്റ് 14 വരെ പിഴയില്ലാതെയും ഓഗസ്റ്റ് 17 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
University News
കണ്ണൂർ: രണ്ട്, നാല് സെമസ്റ്റർ ബിരുദം (2020 മുതൽ 2023 വരെ അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുവാനുള്ള ഓൺലൈൻ ലിങ്ക് ജൂലൈ 25 മുതൽ 27 വരെ സർവകലാശാലയുടെ പരീക്ഷാ പോർട്ടലിൽ ലഭ്യമായിരിക്കും
പുനർമൂല്യനിർണയ ഫലം
കണ്ണൂർ: ഒന്നാം സെമസ്റ്റർ എഫ്വൈഐഎംപി -ഹിസ്റ്റോറിക്കൽ സ്റ്റഡീസ് , സോഷ്യൽ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എക്കണോമിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, എൻവിറോൺമെന്റൽ സയൻസ് , മാസ്റ്റർ ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ, ഫിസിക്കൽസയൻസ് , കംപ്യൂട്ടേഷണൽ സയൻസ് (നവംബർ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വാക്ക്-ഇൻ-ഇന്റർവ്യൂ
കണ്ണൂർ: സർവകലാശാല ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐടി എഡ്യൂക്കേഷൻ സെന്ററിൽ എംസിഎ/എഫ്വൈഐഎംപി കോഴ്സിലേക്ക് നിലവിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് (Mathematics, Computer Science) മണിക്കൂർ/ദിവസ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസൽ സർട്ടിഫിക്കറ്റുകളും, ഒന്ന് വീതം പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ ജൂലൈ 31 ന് ( രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ കാമ്പസില് ഹാജരാകണം. ഈ നിയമനം റെഗുലർ ഇൻറർവ്യൂ പ്രകാരം സ്ഥിരം/ കരാർ/ ദിവസ വേതന നിയമനം നടക്കുന്ന തീയതി വരെയോ സർവകലാശാല മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയോ മാത്രമായിരിക്കും. ഫോൺ: 7907847751.
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംപിഇഎസ് ഹാൾ ടിക്കറ്റ്
സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ ആറാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ്) (സിബിസിഎസ്എസ്- റെഗുലർ-2023 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല കായിക പഠനവിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയനവർഷത്തെ ഒഴിവുള്ള ST Category (ഒരു ഒഴിവ്), LC (ഒരു ഒഴിവ്) സീറ്റിലേക്ക് 27 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്. യോഗ്യരായവർ 27 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088, 04972806402.
പഠന വകുപ്പിൽ എഫ്വൈഐഎംപി പ്രവേശനം
ഫിസിക്സ് , കെമിസ്ട്രി പഠന വകുപ്പുകൾ സംയുക്തമായി നടത്തുന്ന എഫ്വൈഐഎംപി ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടെ ഏതാനും ഒഴിവുകൾ ഉണ്ട്. യോഗ്യരായവർ സപ്ലിമെന്ററി അഡ്മിഷന് വേണ്ടി യൂണിവേഴ്സിറ്റി പോർട്ടൽ വഴി 29 വരെ അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9497720572, 04972806401.
സീറ്റൊഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്സി/എസ്ടി എസ്ഇബിസി വിഭാഗങ്ങളിൽ ഒഴിവുകൾ ഉണ്ട്. എസ്ഇബിസി വിഭാഗങ്ങളിൽ നിന്ന് യോഗ്യരായ വിദ്യാർഥികൾ ലഭ്യമാകാത്ത പക്ഷം, ഒഴിവുകൾ മറ്റ് വിഭാഗങ്ങളിലെ യോഗ്യരായ വിദ്യാർഥികൾക്ക് അനുവദിക്കുന്നതാണ്. സയൻസ് ബിരുദം യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29നു രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ: 8138983817.
ഓപ്പൺ ഡിഫെൻസ് 31 ന്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി. ഇന്ദു എന്ന ഗവേഷണ വിദ്യാർഥി തന്റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേ ലുള്ള ഓപ്പൺ ഡിഫൻസ് 31ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാ ണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര കാമ്പസ് സെൻട്രൽ ലൈബ്രറിയിൽ പരിശോധന യ്ക്ക് ലഭ്യമായിരിക്കും.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ: സർവകലാശാല സെനറ്റിലേക്ക് തദ്ദേശ സ്വയംഭരണ മണ്ഡലത്തിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സർവകലാശാല യുടെ ഔദ്യോഗിക വെബ്സൈറ്റായ www.kannuruniversity.ac.in-ൽ ലഭ്യമാണ്.
University News
അഞ്ച്, ആറ് സെമസ്റ്റർ ബിരുദ സ്പോർട്സ് സ്പെഷൽ (റെഗുലർ-2023 അഡ്മിഷൻ), പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്ഡബ്ല്യൂ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയുടെ അപേക്ഷകൾ ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കുന്നതാണ്.
ഹാൾ ടിക്കറ്റ്
യഥാക്രമം 2026 ഓഗസ്റ്റ് 17, 18 തിയ്യതികളിൽ ആരംഭിക്കുന്ന, കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ ബി ടെക് ഡിഗ്രി സപ്ലിമെന്ററി (മേഴ്സി ചാൻസ് -2000 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ ) മേയ് 2025, ഏഴാം സെമസ്റ്റർ ബി ടെക് ഡിഗ്രി (വൺ ടൈം മേഴ്സി ചാൻസ് -2000 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ ) നവംബർ 2024 പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച, 2007-2014 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ ഓഗസ്റ്റ് 10 മുതൽ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ് . 2000-2006 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ ഓഗസ്റ്റ് 10 മുതൽ സർവകലാശാലയിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ്. ആറാം സെമെസ്റ്ററിലെ PT 2K6/2K6 CE 607 CIVIL ENGINEERING DRAWING II എന്ന പേപ്പറിന്റെ പരീക്ഷ, ടൈം ടേബിളിൽ സൂചിപ്പിച്ച തിയതിയിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ നടക്കും.
സീറ്റൊഴിവ്: എംസിഎ പ്രവേശനം -എൻആർഐ
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ കോഴ്സിൽ എൻആർഐ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിശ്ചിത ഫീസ് അടച്ച് പഠന വകുപ്പിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം 27 ന് വൈകുന്നേരം അഞ്ചിന് മുന്പായി പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497-2784535.
എം ലിബ് ഐഎസ്സി
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യ മുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9744050979
എൽഎൽഎം
കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരത്ത് എൽഎൽഎം കോഴ്സിൽ എസ്ടി, ജനറൽ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ നിയമവിരുദ്ധം നേടിയവരായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകളും സഹിതം 27 ന് രാവിലെ10 ന് കാമ്പസിലെ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
സപ്ലിമെന്ററി അഡ്മിഷൻ' - നാല് വർഷ ബിരുദ/ അഞ്ച് വർഷ ബിരുദാനന്തരബിരുദം
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കുന്നതിന് 24 മുതൽ 29 വരെ അപേക്ഷിക്കാം. വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്ഷനുകളൊന്നും ഉണ്ടാവുകയില്ല. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കിയതിനു ശേഷം സപ്ലിമെന്ററി അഡ്മിഷന് ആവശ്യമായ 15 ഓപ്ഷനുകൾ അപേക്ഷയിൽ ഉൾപ്പെടുത്താവുന്നതാണ്. കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവരും, ഇതു വരെ അലോട്ട്മെന്റ് ലഭിക്കാത്തവരും, പുതിയതായി രജിസ്റ്റർ ചെയ്യുന്നവരും സപ്ലിമെന്ററി അഡ്മിഷന് വേണ്ടി കറക്ഷൻ ഫീ ഒടുക്കേണ്ടതില്ല.
വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും സപ്ലിമെന്ററി അഡ്മിഷന് അവസരമുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഒപ്ഷനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സപ്ലിമെന്ററി അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല.
സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ജനറൽ മെറിറ്റ് കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ മെറിറ്റ് കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
ജൂലൈ 30 ന് സർവകലാശാല വെബ്സൈറ്റിൽ സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ജൂലൈ 31 മുതൽ ഓഗസ്റ്റ് ഏഴു വരെ അഡ്മിഷൻ നടക്കുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികളെ വേക്കൻസിക്കനുസൃതമായി കോളജ് അധികൃതർ, അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും.
ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സപ്ലിമെന്ററി അഡ്മിഷൻ ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുന്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങാവു. വിദ്യാർഥികൾ സപ്ലിമെന്ററി അഡ്മിഷന് വേണ്ടി അപേക്ഷകൾ അതാത് കോളജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല.
വശദവിവരങ്ങൾക്ക് 04972766388, 04972715227 എന്ന നമ്പറിലൊ, ugdoa@ kannuruniv.ac.in എന്ന ഈമെയിലിലോ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.
University News
കണ്ണൂർ: കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 2026 27 മുതൽ 29 വരെയും പിഴയോടുകൂടെ30 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ: ബികോം അഡിഷണൽ കോ ഓപ്പറേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ ), ഏപ്രിൽ 2026 പരീക്ഷകൾക്ക് 2026 ഇന്നു മുതൽ 2026 30 വരെ പിഴയില്ലാതെയും 2026 ഓഗസ്റ്റ് ഒന്നുവരെ പിഴയോടു കൂടിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2025 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഓൺലൈൻ മുഖേനയും 2022 മുതൽ 2024 വരെ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ഓഫ്ലൈൻ മുഖേനയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
കണ്ണൂർ: രണ്ടാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (സപ്ലിമെന്ററി -2020 മുതൽ2023 വരെയുള്ള പ്രവേശനം) ഏപ്രിൽ-2026 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് ഒന്നിന് വൈകുന്നേരംഅഞ്ചുവരെ സ്വീകരിക്കുന്നതാണ്.
സീറ്റൊഴിവ് -എംഎ ഹിസ്റ്ററി
കണ്ണൂർ: കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസ്, പാലയാട് ചരിത്ര വിഭാഗത്തിൽ എംഎ ഹിസ്റ്ററി കോഴ്സിന് ഇടിബി (ഈഴവ /തിയ /ബില്ലവ) സീറ്റു ഒഴിവുണ്ട്. യോഗ്യരായവർ 2026 നാളെ 11ന് വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9595890176
എംഎസ്സി മൈക്രോബയോളജി
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്സി മൈക്രോബയോളജി പ്രോഗ്രാമിൽ ഇഡബ്ള്യുഎസ് (എക്കണോമിക്കലി വീക്കർ സെക്ഷൻ) വിഭാഗത്തിലും എംഎസ്സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ, എസ്ഇബിസി, ഇഡബ്ള്യുഎസ് വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്.
50% മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി/ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവരെ എംഎസ്സി മൈക്രോബയോളജിക്ക് പരിഗണിക്കും. എന്നാൽ ബിഎസ് സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവരെ എംഎസ്സി കംപ്യൂട്ടേഷണൽ ബയോളജിക്ക് പരിഗണിക്കും.
താത്പര്യമുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 2026 നാളെ രാവിലെ 11 ന് മുമ്പായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9496540524 ഫോൺ നമ്പറിൽ ബന്ധപ്പെടാം.
തത്സമയ പ്രവേശനം-എംഎസ്സി മോളിക്യൂലർ ബയോളജി
കണ്ണൂർ: കണ്ണൂർ സർവകലാശാല പാലയാട് ജാനകി അമ്മാൾ കാമ്പസിൽ എംഎസ്സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ സീറ്റുകളുടെ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11ന് വകുപ്പ് മേധാവിക്ക് മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോൺ. 9663749475
ഓപ്പൺ ഡിഫൻസ് 29ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കൊമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന മെൽബി ജോർജ് ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് 29 രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുമ്പ് മുതൽ കണ്ണൂർ ശ്രീനാരായണ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ, മാങ്ങാട്ടുപറമ്പ കാമ്പസുകളിൽ ഇംഗ്ലീഷ് വിഷയത്തിലേക്കായി ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ രാവിലെ 11ന് കണ്ണൂർ സർവകലാശാല സ്വാമി ആനന്ദ തീർത്ഥ കാമ്പസിൽ (പയ്യന്നൂർ ) വച്ച് നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തുടങ്ങിയവ സഹിതം കാമ്പസ് ഡയറക്ടർ മുൻപാകെ ഹാജരാകേണ്ടതാണ്
University News
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റഗുലർ,സപ്ലിമെന്ററി), മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27 മുതൽ 29 വരെയും പിഴയോടുകൂടെ ജൂലൈ 30 വരെയും അപേക്ഷിക്കാം
പരീക്ഷാ ടൈം ടേബിൾ
ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ് ആറാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- റഗുലർ - 2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം,വൈവ-വോസി
അഫിലിയേറ്റഡ് കോളജുകളിലേയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എംസിഎ ഡിഗ്രി (റഗുലർ,സപ്ലിമെന്ററി) മേയ് 2026, എന്നിവ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം,
വൈവ--വോസി ജൂലൈ 27 മുതൽ 30 വരെയുള്ള തീയതികളിലായി അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
രണ്ടാം സെമസ്റ്റർ പിജി പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പിജി (സിബിസിഎസ്എസ് -റഗുലർ 2025 അഡ്മിഷൻ, സപ്ലിമെന്ററി -2022, 2023, 2024 അഡ്മിഷനുകൾ) മേയ് 2026, പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 31ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
എംഎ ഇക്കണോമിക്സ് സീറ്റൊഴിവ്
മാങ്ങാട്ടുപറമ്പ് കാന്പസിൽ ഇക്കണോമിക്സ് വിഭാഗത്തിൽ എംഎ കോഴ്സിന് എസ്ഇബിസി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട് . ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യരായ വിദ്യാർഥികൾ 23 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാന്പസിലെ ഇക്കണോമിസ്ക്സ വിഭാഗം മേധാവിയുടെ മുന്പിൽ ഹാജരാകണം.ഫോൺ: 9400337417.
തത്സമയ പ്രവേശനം എംഎ ജേർണലിസം
കണ്ണൂർ സർവകലാശാല താവക്കര കാന്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 23ന് നടത്തും. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ അസൽ രേഖകൾ സഹിതം അന്നേ ദിവസം താവക്കര കാന്പസിലെ ജേർണലിസം വകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995588103.
എംഎസ്കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി)
പയ്യന്നൂർ കാന്പസിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർലകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ എസ്സി, എസ്ടി ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 10.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 9496372088, 04972806402.
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന എ.കെ. സുഷമ തന്റെ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 27ന് ഉച്ച കഴിഞ്ഞ് മൂന്നിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് ഗവ. ബ്രണ്ണൻ കോളജ് ലൈബ്രറിയിൽ പരിശോധനയക്ക് ലഭിക്കും.
ഇക്കണോമിക്സിൽ പിഎച്ച്ഡിക്കായി പി. സ്മയിൽ സമർപ്പിച്ച പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് 27ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുക പ്രബന്ധം മൂന്നു ദിവസങ്ങൾക്കു മുന്പ് കാസർഗോഡ് ഗവ. കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
മാത്തമാറ്റിക്സിൽ ഗവേഷണം നടത്തുന്ന പി. പ്രിയങ്ക പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 29ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രബന്ധം ഓപ്പൺ ഡിഫൻസിന് മുന്നു ദിവസം മാങ്ങാട്ട്പറന്പ് കാന്പസിലെ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
സ്പെഷൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
നാല് വർഷ ബിരുദ - അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗം വിദ്യാർഥികളുടെ സെപ്ഷൽ അലോട്ട്മെന്റ് admissions.kannuruniversity.ac.in എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം.
അലോട്ട്മെന്റിൽ ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ, തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് SBI e-pay വഴി അഡ്മിഷന് ഫീസ് നിർബന്ധമായും അടക്കണം. മറ്റു രീതികളില് ഫീസ് അടച്ചാല് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതാണ്. മുൻ അലോട്ട്മെന്റുകളിൽ നിന്ന് അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും പ്രസ്തുത ഫീസ് ഒടുക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി ജൂലൈ 23നുള്ളിൽ അതത് കോളജുകളിൽ ഹാജരാകണം.
ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതികളിൽ അഡ്മിഷന് ഹാജരാകാൻ സാധിക്കാത്തവർ, ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലുമായോ വകുപ്പ് മേധാവിയുമായോ ബന്ധപ്പെടണം.
കോളജുകളിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥിൾക്കും APAAR ID നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിലവിൽ APAAR ID ഇല്ലാത്ത വിദ്യാർത്ഥികൾ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് APAAR ID ജനറേറ്റ് ചെയ്യണം. അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്, യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്,ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ്ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി, കാസ്റ്റ് സർട്ടിഫിക്കറ്റ് (എസ്സി, എസ്ടി വിഭാഗങ്ങൾക്ക്), ഭിന്നശേഷിക്കാരാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ, അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, സിബിഎസ്ഇ, സിഐഎസ്സിഇ, എൻഐഒഎസ്, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പാസായവർ,കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് admissions.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ - 0497 2766388, 0497 2715227. E-mail id: [email protected]
University News
കണ്ണൂർ: കണ്ണൂർ സർവകലാശാലയും അസാപും കേരളയും സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സൗജന്യ കംപ്യൂട്ടർ കോഴ്സ് ആരംഭിക്കുന്നു. പിഎം ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ടമെന്റൽസ് ഓഫ് എംഎസ് ഓഫീസ് കോഴ്സ് സംഘടിപ്പിക്കുന്നത്. 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ 25 ന് ക്ലാസുകൾ ആരംഭിക്കും. 18 വയസ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് (https://forms.gle/izte5sSeLsWAa4Zr9) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി 23. വിശദവിവരങ്ങൾക്ക് 0497 2715243, 7907828369 ഈ നമ്പറിൽ ബന്ധപ്പെടുക.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ: കണ്ണൂർ സർവകലാശാല പെഡഗോജിക്കൽ സയൻസസ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ്- റെഗുലർ/സപ്ലിമെന്ററി), മെയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ മുതൽ 23 വരെയും പിഴയോടു കൂടി 24 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ തീയതി നീട്ടി
കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ ജിയോയിൻഫോർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (പിജിഡിജിഎസ്പി), പിജി ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ (പിജിഡിവൈഇ), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 30 ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റ് വഴിയും 0497-2766388, 0497-2715227 എന്നീ നമ്പറിലൂടെയും [email protected] എന്ന ഈമെയിലിലൂടെയും ബന്ധപ്പെടുക.
ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദപ്രവേശനത്തിന്റെ സപ്ലിമെന്ററി അഡ്മിഷൻ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ ഇന്ന് തന്നെ ബന്ധപ്പെട്ട കോളജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. സപ്ലിമെന്ററി അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സപ്ലിമെന്ററി അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ.
സീറ്റ് ഒഴിവ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് എസ്സി,എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം നാളെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0490-2996500 എന്ന നമ്പറിൽ ബന്ധപ്പെടാം.
University News
കണ്ണൂർ സർവകലാശാലയുടെ ആറ്, ഏഴ് സെമസ്റ്റർ ബിടെക് മേഴ്സി ചാൻസ്, രണ്ടാം സെമസ്റ്റർ പിജി ഡിസിപി (റെഗുലർ/സപ്ലിമെന്ററി ) മേയ് 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു .
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ/എംകോം ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 29 വരെ സ്വീകരിക്കുന്നതാണ്.
പുനർമൂല്യനിർണയ ഫലം
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ നടത്തപ്പെട്ട പത്താം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) ബിരുദം മേയ് 2026 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എംബിഎ എസ്സി, എസ്ടി സംവരണ സീറ്റിൽ പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിലും, സിഎംഎസ് മാങ്ങാട്ടുപറമ്പ സെൻററിലും എംബിഎ സെൻറർ നീലേശ്വരത്തും എംബിഎ കോഴ്സിന് (2026-27 പ്രവേശനം) ഏതാനും എസ്സി, എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ 22 ന് രാവിലെ11 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.
എംഎസ്സി ഫിസിക്സിൽ
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളോജി) കോഴ്സിൽ പയ്യന്നൂർ സ്വാമി ആനന്ദതീർഥി കാമ്പസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ബിഎസ്സി ഫിസിക്സ്/ബിഎസ്സി ഓണേഴ്സ് ഫിസിക്സ് ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ
10.30 ന് പഠന വകുപ്പിൽ വകുപ്പ് തലവന് മുന്പാകെ ഹാജരാകണം. ഫോൺ: 9447649820, 04972806401.
എംഎ മ്യൂസിക്
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 21 ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകാവുന്നതാണ്. ഫോൺ: 9562042439.
എംഎസ്സി എൻവിയോൺമെൻറൽ സയൻസ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 22 ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671.
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്
കണ്ണൂർ: സർവകലാശാല യൂണിയൻ 2025-26, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ്14ന് താവക്കര സർവകലാശാല ആസ്ഥാനത്ത് നടക്കും. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 31 ന് നിലവിൽ വരും. പ്രാഥമിക വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിന് രാവിലെ 11 നും അന്തിമ വോട്ടർ പട്ടിക ഒാഗസ്റ്റ് നാലിന് വൈകുന്നേരം നാലിനും പ്രസിദ്ധീകരിക്കും.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12 നും പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴിന് രാവിലെ 11 നും ആണ്. അന്തിമ നാമനിർദേശ പട്ടിക ഏഴിന് വൈകുന്നേരം 4.30ന് പ്രസിദ്ധീകരിക്കും.
University News
കണ്ണൂർ: സർവകലാശാല മലയാളം വകുപ്പിൽ, വിവിധ കാമ്പസുകളിലെ എഇസി കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിന് താല്കാലികാടിസ്ഥാനത്തിൽ ഒരു മലയാളം അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളും, താത്പര്യവുമുള്ള ഉദ്യോഗാർഥികൾ 20 ന് രാവിലെ 10 ന് നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാളം വകുപ്പിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് . ഫോൺ: 9400887801 .
എൽഎൽഎം
കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് എസ്സി, എസ് ടി എന്നീ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 17ന് രാവിലെ10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500 .
എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ 17ന് രാവിലെ 10.30ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുൻപാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088, 04972806402.
എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി)
സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ എസ്സി/എസ്ടി ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10.30 ന് വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. ഫോൺ: 9496372088, 04972806402.
പരീക്ഷാഫലം
സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ് 2023 അഡ്മിഷൻ - സപ്ലിമെന്ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് 25ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാവുന്നതാണ്.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി
അഫീലിയേറ്റഡ് കോളജുകളിലെയും സെൻററുകളിലേയും നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്/എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2026, പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം /വൈവ- വോസി എന്നിവ ജൂലൈ 21ന് ബന്ധപ്പെട്ട കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്
പരീക്ഷാ വിജ്ഞാപനം
പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (എഫ്വൈയുജിപി- പാറ്റേൺ) നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലക്ഷനും ഇന്നു മുതൽ 22 വരെ ചെയ്യാവുന്നതാണ്. തുടർന്ന് 27 മുതൽ 31 വരെ പിഴയില്ലാതെയും ഓഗസ്റ്റ് മൂന്നു വരെ പിഴയോടു കൂടിയും പരീക്ഷാ രജിസ്ട്രേഷനും നടത്തേണ്ടതാണ്. പ്രസ്തുത പരീക്ഷകൾ സെപ്റ്റംബർ ഒന്പതിന് ആരംഭിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (2020-23 അഡ്മിഷൻ-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷകൾക്ക് ഇന്നു മുതൽ 23 വരെ പിഴയില്ലാതെയും 25 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സപ്ലിമെന്ററി അഡ്മിഷൻ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള (ഗവൺമെന്റ്/എയ്ഡഡ്/ സെൽഫ് ഫിനാൻസിംഗ്/ ഗവ. എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്) കോളജുകളിലെ പിജി പ്രോഗ്രാമുകളി ലേക്ക് എസ്സി/എസ്ടി വിഭാഗത്തിലുൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കുന്നതിന് ഇന്നു മുതൽ 18 വരെ തീയതികളിൽ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിദ്യാർഥികൾ സപ്ലിമെന്ററി അഡ്മിഷന് വേണ്ടി അപേക്ഷകൾ അതാത് കോളജുകളിൽ നേരിട്ട് ഹാജരാക്കുകയോ, ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ നിലവിൽ ഓപ്ഷനുകളൊന്നും ഉണ്ടാവുകയില്ല. അപേക്ഷകർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ ഓപ്ഷനുകൾ (പരമാവധി 5 എണ്ണം) ഉൾപ്പെടുത്തേണ്ടതാണ്.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിർബന്ധമായും ഓപ്ഷനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സപ്ലിമെന്ററി അഡ്മിഷനിൽ ഉൾപ്പെടുന്നതായിരിക്കില്ല.
നേരത്തെ അലോട്ട്മെന്റ് ലഭിച്ചവർ (കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നിന്ന് പുറത്തായവർ എന്നിവരുൾപ്പെടെ) സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്ഷൻ ഫീ ഒടുക്കേണ്ടതാണ്. കറക്ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇത് വരെ അലോട്ട്മെന്റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്ഷൻ ഫീസൊടുക്കാ തെ തന്നെ ഓപ്ഷനുകൾ ഉൾപ്പെടുത്തി സപ്ലിമെന്ററി അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
വേക്കൻസി ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ജനറൽ കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ജനറൽ കാറ്റഗറിയിൽ ഉള്ള ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യതയുണ്ട്.
സപ്ലിമെന്ററി അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ 20, 21 തീയതികളിൽ ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. സപ്ലിമെന്ററി അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സപ്ലിമെന്ററി അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ. ഹെൽപ്പ് ലൈൻ നമ്പർ: 04972715227. ഇ-മെയിൽ ഐഡി : pgdoa@ kannuruniv.ac.in വെബ്സൈറ്റ് : https://admissions.kannuruniversity.ac.in/
കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിലേക്ക് അധ്യാപകരെ നിയമിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിച്ചു. മുഹമ്മദ് അഷ്റഫ് കളത്തിൽ, അസോസിയേറ്റ് പ്രഫസർ, ദാറുൽ ഇർഷാദ് അറബിക് കോളജ് , പാറാൽ (അറബിക്), ഡോ. ഇ. ഹരികൃഷ്ണൻ, അസിസ്റ്റന്റ് പ്രഫസർ, പയ്യന്നൂർ കോളജ് (ബോട്ടണി), ഡോ. സി. സന്തോഷ്, അസോസിയേറ്റ് പ്രഫസർ, ഗവ. കോളജ്, പെരിങ്ങോം (കൊമേഴ്സ്), ഡോ. അജേഷ് പി തോമസ് , അസിസ്റ്റന്റ് പ്രഫസർ, നിർമലഗിരി കോളജ് (കെമിസ്ട്രി), പി. മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് പ്രഫസർ, എൻഎഎം കോളജ് കല്ലിക്കണ്ടി (കംപ്യൂട്ടർ സയൻസ്) ഡോ. എം. അനൂപ് കുമാർ, അസിസ്റ്റന്റ് പ്രഫസർ, ഗവ. കോളജ് കാസർഗോഡ് (ഇക്കണോമിക്സ്) ഡോ. കെ.വി. ഫൈസൽ, അസിസ്റ്റന്റ് പ്രഫസർ, കേയി സാഹിബ് ട്രെയിനിംഗ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കരിമ്പം (എഡ്യൂക്കേഷൻ), എം. വീണ, അസിസ്റ്റന്റ് പ്രഫസർ , കെഎംഎം ഗവ. വിമൻസ് കോളജ്, പള്ളിക്കുന്ന് (ഇംഗ്ലീഷ് ), പി.വി. ഡോ. സുമിത്, അസിസ്റ്റന്റ് പ്രഫസർ, പഴശിരാജ എൻഎസ്എസ് കോളജ്, മട്ടന്നൂർ (ഹിന്ദി ), ഡോ. ഏലിയാസ് കുട്ടി പൗലോസ് , അസിസ്റ്റന്റ് പ്രഫസർ , കോ -ഓർപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി (ഹിസ്റ്ററി ), പി. ശിവശങ്കര, അസോസിയേറ്റ് പ്രഫസർ, ജിപിഎം ഗവ. കോളജ്, മഞ്ചേശ്വരം (കന്നഡ), ഡോ. എം. ലിനീഷ്, അസോസിയേറ്റ് പ്രഫസർ , ഗവ. ബ്രണ്ണൻ കോളജ്, ധർമടം (മലയാളം) ഡോ. സിജി സിറിയക് , അസോസിയേറ്റ് പ്രഫസർ, സെന്റ് പയസ് ടെൻത് കോളജ് രാജപുരം (മാനേജ്മെന്റ് സ്റ്റഡീസ്),
ഡോ. എം. നന്ദകുമാർ, അസോസിയേറ്റ് പ്രഫസർ, ഗവ. ബ്രണ്ണൻ കോളജ് ധർമടം (മാത്തമാറ്റിക്സ്), പി. രഘുനാഥ്, അസിസ്റ്റന്റ് പ്രഫസർ , സെന്റ് പയസ് ടെൻത് കോളജ് രാജപുരം (ഫിസിക്കൽ എഡ്യൂക്കേഷൻ), ടി. ശ്രീജിത്ത്, അസിസ്റ്റന്റ് പ്രഫസർ, ഗവ. കോളജ്, മാനന്തവാടി (ഫിസിക്സ് ), ഡോ. കെ.എം. സുധീഷ്, അസിസ്റ്റന്റ് പ്രഫസർ, പയ്യന്നൂർ കോളജ് , പയ്യന്നൂർ (പൊളിറ്റിക്കൽ സയൻസ്) ഡോ. പി. രേഖ, അസിസ്റ്റന്റ് പ്രഫസർ , നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് , കാഞ്ഞങ്ങാട് (സ്റ്റാറ്റിസ്റ്റിക്സ് ) ഡോ. ജെ.ആർ. ജിപ്സ, അസിസ്റ്റന്റ് പ്രഫസർ, ശ്രീ നാരായണ കോളജ്, തോട്ടട (സുവോളജി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. പി.കെ. രാജൻ സ്മാരക സാഹിത്യ പുരസ്കാരം വിനോദ് കൃഷ്ണയ്ക്ക്
കണ്ണൂർ: സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ. രാജന്റെ സ്മരണയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ വിനോദ് കൃഷ്ണ അർഹനായി. ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച 'ബേപ്പൂർ കേസ്'എന്ന കഥയ്ക്കാണ് പുരസ്കാരം.
മലയാളത്തിലെ ആനുകാലികങ്ങളിൽ നിന്ന് പഠനവകുപ്പിലെ വിദ്യാർഥികളുടെ സമിതിയാണ് പുരസ്കാരത്തിനർഹമായ കഥ തെരഞ്ഞെടുത്തത്. ചരിത്രത്തെയും വർത്തമാനകാല ജീവിതത്തെയും സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്ന കഥയാണ് 'ബേപ്പൂർ കേസ്' എന്ന് വിദ്യാർഥികളുടെ ജൂറി വിലയിരുത്തി. 24ന് നീലേശ്വരം കാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിനോദ് കൃഷ്ണയ്ക്ക് സമർപ്പിക്കും എന്ന് വകുപ്പധ്യക്ഷ ഡോ. പ്രിയാ വർഗീസ് അറിയിച്ചു.
District News
കണ്ണൂർ സർവകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലങ്ങൾ ലഭ്യമാക്കിയത്. വിദ്യാർത്ഥികൾക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാം.
പ്രധാനപ്പെട്ട എല്ലാ കോഴ്സുകളിലും മികച്ച വിജയശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത മാർക്ക് ലഭിച്ചതായും സർവകലാശാല അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ശാസ്ത്ര, വാണിജ്യ വിഷയങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.
പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പുകളിലാണ് വിജയിച്ച വിദ്യാർത്ഥികൾ. ഫലം വന്നതോടെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനുള്ള അഡ്മിഷൻ നടപടികളും വേഗത്തിലാക്കും.