ചുമ്മാ ഒരു പ്രാങ്ക് അല്ലേ എന്ന് മുൻ കാമുകൻ; എങ്കിലിനി കുറച്ചുനാൾ പോലീസ് സ്റ്റേഷനിൽ കിടക്കാൻ കാമുകിയും
Saturday, May 10, 2025 4:31 PM IST
കാമുകനും കാമുകിയും ബന്ധമൊക്കെ ഉപേക്ഷിച്ച് രണ്ടു വഴിക്കു പിരഞ്ഞാലും ചിലർ മനസിൽ പകയും വെറുപ്പുമൊക്കെ സൂക്ഷിക്കും തക്കം കിട്ടുന്പോഴൊക്കെ അവരെ ഉപദ്രവിക്കുകയും ചെയ്യും. അമേരിക്കയിൽ ഒരു യുവാവ് മുൻ കാമുകിയെ ആക്രമിക്കാൻ കത്തിയുമായി കുളി മുറിയിലാണ് ഒളിച്ചിരുന്നത്. പക്ഷേ, അൾ മിടുക്കിയായിരുന്നു അവനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. അപ്പോൾ യുവാവ് പറഞ്ഞതോ ഇതൊരു പ്രാങ്കാണെന്നും. എന്തായാലും കക്ഷി ഇപ്പോൾ തടങ്കലിലാണ്.
സൗത്ത് കരോലിനയിലാണ് സംഭവം. ജാക്സൺ കൊളം ആർനോൾഡ് എന്ന 25 കാരനാണ് യുവതി ഇല്ലാത്ത സമയത്താണ് ജെയിംസ് ഐലൻഡിലെ വെസ്റ്റ്വേ ഡ്രൈവിലുള്ള യുവതിയുടെ വീട്ടിലെ തകരാറിലായ വാതിൽ വഴി അകത്തു കയറിയത്. അതിനുശേഷം കുളിമുറിയിൽ ഒളിച്ചിരുന്നു. ഇതൊന്നും അറിയാതെയാണ് യുവതി വീട്ടിലെത്തുന്നത്.
കുളിമുറിയിൽ കയറിയപ്പോൾ മുഖം മൂടി ധരിച്ചൊരാൾ ആക്രമിക്കാൻ വന്നു. അവൾ ആദ്യം ഒന്നു പതറിയെങ്കിലും പെട്ടന്ന് ധൈര്യം വീണ്ടെടുത്തു.അക്രമിയെകീഴടക്കി. മുഖം മൂടി മാറ്റിയപ്പോൾ തന്റെ മുൻ കാമുകൻ. പണി പാളി എന്നു മനസിലായതും യുവാവ് പ്രാങ്കാണെന്ന് പറഞ്ഞു. പക്ഷേ, യുവതി അതിലൊന്നും വീണില്ല.
ഇതിനിടയിൽ യുവതിയുടെ വീടനടുത്തു തന്നെ താമസിക്കുന്ന മാതാപിതാക്കൾ സംഭവം അറിഞ്ഞോ എന്നറിയാൻ യുവാവ് യുവതിയെ പറഞ്ഞു വിട്ടു. ഈ അവസരം മുതലാക്കി യുവതി പിന്നെ ഒന്നും നോക്കിയില്ല. ഉടനെ വിളിച്ചു പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് എത്തി യുവാവിനെയും കൊണ്ട് പോയി. ഇപ്പോൾ യുവാവ് ഷെരീഫ് അൽ കാനൺ ഡിറ്റൻഷൻ സെന്ററിൽ തടവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.