ഹാ​ർ​വി പീ​ഡി​പ്പി​ച്ച​താ​യി ബ്രി​ട്ടീ​ഷ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ
Sunday, October 15, 2017 2:58 AM IST
കാ​ലി​ഫോ​ർ​ണി​യ: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യ്നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കൂ​ടു​ത​ൽ സ്ത്രീ​ക​ൾ രം​ഗ​ത്ത്. ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​ൻ പീ​ഡി​പ്പി​ച്ച​താ​യി ര​ണ്ട് സ്ത്രീ​ക​ൾ​കൂ​ടി ആ​രോ​പി​ച്ചു. ബ്രി​ട്ടീ​ഷ് ന​ടി ലി​സ​റ്റെ ആ​ന്ത​ണി​യും മ​റ്റൊ​രു സ്ത്രീ​യു​മാ​ണ് ഇ​ന്ന് രം​ഗ​ത്ത് എ​ത്തി​യ​ത്. 1980 ൽ ​ല​ണ്ട​നി​ലെ ത​ന്‍റെ വീ​ട്ടി​ൽ​വ​ച്ചാ​ണ് വെ​യ്ൻ​സ്റ്റെ​യ്ൻ പീ​ഡി​പ്പി​ച്ച​തെ​ന്ന് ലി​സ​റ്റെ ആ​രോ​പി​ച്ചു. 1992 ലാ​ണ് താ​ൻ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ സ്ത്രീ​യു​ടെ ആ​രോ​പ​ണം.

സ​ൺ​ഡേ ടൈം​സി​ലാ​ണ് ലി​സ​റ്റെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന് ല​ണ്ട​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

വെ​യ്ൻ​സ്റ്റെ​യ്നെ ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ക​ർ പു​ര​സ്കാ​ര സ​മി​തി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ബോ​ർ​ഡ് യോ​ഗ​ത്തി​ൽ വെ​യ്ൻ​സ്റ്റെ​യ്നെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നു മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ച്ചെ​ന്ന് അ​ക്കാ​ഡ​മി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ന​ട​ൻ ടോം ​ഹാ​ങ്ക്സ്, സം​വി​ധാ​യ​ക​ൻ സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗ്, വൂ​പി ഗോ​ൾ​ഡ്ബ​ർ​ഗ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി ശ​നി​യാ​ഴ്ച യോ​ഗം ചേ​ർ​ന്നാ​ണ് വെ​യ്ൻ​സ്റ്റെ​യ്നെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ആ​ഞ്ജ​ലീ​ന ജോ​ളി, ഗി​ന​ത്ത് പാ​ൾ​ട്രൊ, ലി​യ സെ​യ്ദു, റോ​സ് മ​ഗ​വ​ൻ, ആ​സി​യ അ​ർ​ജ​ന്‍റോ, ആം​ബ്ര ഗു​റ്റി​യെ​റ​സ്, ആ​ഷ്ലി ജൂ​ഡ്, കാ​റ ഡെ​ല​വി​ൻ, ഹെ​ത​ർ ഗ്ര​ഹാം, ലു​സി​യ ഇ​വാ​ൻ​സ് തു​ട​ങ്ങി ര​ണ്ടു ഡ​സ​ന​ടു​ത്ത് ന​ടി​മാ​രാ​ണു വെ​യ്ൻ​സ്റ്റെ​യ്നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചു. യു​എ​സി​ലെ​യും ബ്രി​ട്ട​നി​ലെ​യും പോ​ലീ​സ് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

വെ​യ്ൻ​സ്റ്റെ​യ്ന്‍റെ നി​ർ​മാ​ണ​ക​മ്പ​നി​യാ​യ മി​റാ​മാ​ക്സി​ലൂ​ടെ ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം കൂ​ടി മു​ന്നൂ​റി​ലേ​റെ ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 81 ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ ബോ​ബ് സ്ഥാ​പി​ച്ച സ്റ്റു​ഡി​യോ ക​മ്പ​നി​യു​ടെ സ​ഹ അ ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ഹാ​ർ​വി വെ​യ്ൻ​സ്റ്റെ​യ്നെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.