സോളാർ: മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയിരുന്നുവെന്ന് റിപ്പോർട്ട്
Tuesday, September 26, 2017 2:49 PM IST
തിരുവനന്തപുരം: സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷന്‍റെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് വിമർശനം. റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് കൈമാറിയതിനെ പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ഉപയോഗിച്ചു. കേസുകൾ ഒതുക്കി തീർക്കാൻ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിച്ചു. മുൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വേണ്ട രീതിയിൽ കേസ് അന്വേഷിച്ചില്ല. ബിജു രാധാകൃഷ്ണനിലും സരിത എസ്. നായരിലും മാത്രം ഒതുങ്ങി നിന്നുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയത്. ഇവർ തട്ടിച്ചെടുത്ത പണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. കേസ് സംബന്ധിച്ച ഇന്‍റലിജൻസ് എഡിജിപിയുടെ റിപ്പോർട്ട് സർക്കാർ പൂർണമായും അവഗണിച്ചുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ വിമർശനമുണ്ട്.

ഇത്തരം കേസുകളിൽ പ്രതികളെ ശിക്ഷിക്കാൻ നിലവിലെ നിയമം അപര്യാപ്തമാണെന്നും തട്ടിപ്പ് നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടെകെട്ടുന്നത് ഉൾപ്പടെയുള്ള നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.