ടി​ആ​ർ​എ​സി​ന്‍റെ സൗ​ജ​ന്യ സാ​രി വി​ത​ര​ണം കൂ​ട്ട​ത്ത​ല്ലാ​യി, ആ​കെ നാ​ണ​ക്കേ​ടാ​യി
Monday, September 18, 2017 7:57 PM IST
ഹൈ​ദ​രാ​ബാ​ദ്: സൗ​ജ​ന്യ സാ​രി​വി​ത​ര​ണം കൂ​ട്ട​ത്ത​ല്ലാ​യി, സ​ർ​ക്കാ​രി​ന് ആ​കെ നാ​ണ​ക്കേ​ടാ​യി. തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തി​യ സൗ​ജ​ന്യ സ​രി​വി​ത​ര​ണ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ച്ച​ത്. ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ത്തു​ക​മ്മ ഉ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി സാ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്.

ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സി​ന്‍റെ നേ​താ​ക്ക​ളാ​ണ് സാ​രി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത സാ​യ്ദാ​ബാ​ദി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ സാ​രി വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി​യാ​യി. ത​ർ​ക്ക​ത്തി​ലാ​യ സ്ത്രീ​ക​ൾ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​കു​ന്ന​തി​ന്‍റെ​യും മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്തു. മ​റ്റി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സാ​രി​ക​ൾ സ്ത്രീ​ക​ൾ ക​ത്തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​മാ​ണ് ഇ​ത്ത​രം വീ​ഡി​യോ​ക​ൾ​ക്കു പി​ന്നി​ലെ​ന്ന് ടി​ആ​ർ​എ​സ് ആ​രോ​പി​ച്ചു. സാ​രി​ക​ൾ മോ​ശം ഗു​ണ​മേ​ൻ​മ​യി​ലു​ള്ള​താ​ണെ​ന്നു സ്ത്രീ​ക​ൾ ആ​രോ​പി​ക്കു​ന്നു.



തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​മാ​ണ് സാ​രി വി​ത​ര​ണം. 1.04 കോ​ടി സാ​രി​ക​ളാ​ണു ന​ൽ​കു​ക. പ​ദ്ധ​തി​ക്കാ​യി ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ർ​ക്കാ​ർ 222 കോ​ടി രൂ​പ​യാ​ണു ചെ​ല​വി​ടു​ന്ന​ത്. പ​കു​തി സാ​രി​ക​ൾ സം​സ്ഥാ​ന​ത്തു​ത​ന്നെ​യാ​ണ് നി​ർ​മി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ നി​ന്ന് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ദാ​രി​ദ്യ്ര​രേ​ഖ​യി​ൽ താ​ഴെ​യു​ള്ള 18 വ​യ​സ്സാ​യ എ​ല്ലാ വ​നി​ത​ക​ൾ​ക്കും സാ​രി ല​ഭി​ക്കും. ജ​യ​ല​ളി​ത​യു​ടെ അ​മ്മ സാ​രി പ​ദ്ധ​തി​ക്കു സ​മാ​ന​മാ​യാ​ണ് തെ​ല​ങ്കാ​ന സ​ർ​ക്കാ​രും പ​ദ്ധ​തി​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.