ക്രിസ്റ്റ്യാനോ ഫിഫ ലോകഫുട്ബോളർ; സിദാൻ മികച്ച പരിശീലകൻ
Tuesday, October 24, 2017 12:17 AM IST
ലണ്ടൻ: ല​യ​ണ​ൽ മെ​സി​യെ​യും നെ​യ്മ​റി​നെ​യും പി​ൻ​ത​ള്ളി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പോ​ർ​ച്ചു​ഗ​ൽ താ​ര​വും ലോ​കോ​ത്ത​ര സ്ട്രൈ​ക്ക​റു​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് ചാം​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും ലാ​ലി​ഗ​യും നേ​ടി​ക്കൊ​ടു​ത്ത പ്ര​ക​ട​ന​മാ​ണ് ക്രിസ്റ്റ്യാനോ​യെ വീ​ണ്ടും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ർ​ല​ൻ​ഡ് താ​രം ലീ​ക്ക് മാ​ർ​ട്ടി​ന​സ് ആ​ണു മി​ക​ച്ച വ​നി​ത താ​രം.

മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ സി​ന​ദി​ൻ സി​ദാ​ൻ സ്വ​ന്ത​മാ​ക്കി. നെ​ത​ർ​ല​ൻ​ഡി​ന്‍റെ സ​റീ​ന വീ​ഗ്‌​മ​നാ​ണ് മി​ക​ച്ച വ​നി​താ പ​രി​ശീ​ല​ക. ക്രി​സ്റ്റ്യാ​നോ ലോ​ക​താ​ര​മാ​യ​പ്പോ​ൾ റ​യ​ലി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി സി​ദാ​നു ല​ഭി​ച്ച പു​ര​സ്കാ​രം. ജൂ​വ​ന്‍റ​സി​ന്‍റെ മ​സി​മി​ലി​യാ​നോ അ​ല്ല​ഗ്രി, ചെ​ൽ​സി​യു​ടെ അ​ന്‍റോ​ണി​യോ കൊ​ണ്ടേ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് സി​ദാ​ൻ നേ​ട്ടം കൈ​വ​രി​ച്ച​ത്.

യു​വ​ന്‍റ​സ് താ​രം ജി​യാ​ൻ ല്യൂ​ജി ബു​ഫ​ൺ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. റ​യ​ൽ മാ​ഡ്രി​ഡ് താ​രം കെ​യ്ല​ർ ന​വാ​സ്, ബ​യേ​ണ്‍ മ്യൂ​ണി​ക് താ​രം മ​നു​വ​ൽ ന്യൂ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു ഫി​ഫ​യു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ. ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ​തി​രെ നേ​ടി​യ സ്കോ​ർ​പി​യ​ൻ ഗോ​ളി​ലൂ​ടെ പു​ഷ്കാ​സ് ഗോ​ൾ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം ആ​ഴ്സ​ണ​ൽ താ​രം ഒ​ളീ​വി​യ​ർ ജി​റൂ​ഡ് ക​ര​സ്ഥ​മാ​ക്കി.

മറ്റു പുരസ്കാര ജേതാക്കൾ:


ഫിഫ ഫാൻ: സെൽറ്റിക് ആരാധകർ.
ഫെയര്‍ പ്ലേ: ഫ്രാൻസിസ് കോൻ(ടോഗോ).
ഫിഫ ഫിഫ്പ്രോ ലോക ഇലവൻ: ബു​ഫൺ(ഗോളി), ബൊനൂച്ചി, ആൽവസ്, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ (മുന്നേറ്റനിര).
RELATED NEWS