അതിർത്തിയിലെ പ്രകോപനം: പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി
Tuesday, October 3, 2017 12:37 PM IST
ന്യൂഡൽഹി: അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുന്നതിനെ തുടർന്ന് പ്രതിഷേധം അറിയിക്കാൻ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഇന്ത്യയിലെ പാക്കിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സെയ്ദ് ഹൈദെർ ഷായെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത് മനുഷ്യത്വപരമല്ല എന്നും ഇന്ത്യ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപത്തെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവയ്പിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.