രാഹുലിന്‍റെ സ്ഥാനാരോഹണം; കെപിസിസി ആസ്ഥാനത്തും ആഘോഷം
Saturday, December 16, 2017 5:30 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലും ആഘോഷിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുൽ ഏറ്റെടുക്കുന്ന സമയത്ത് ഇന്ദിര ഭവനിൽ മുതിർന്ന നേതാക്കളെല്ലാം സന്നിഹിതരായിരുന്നു. ടിവിയിലൂടെ നേതാക്കൾ ചടങ്ങുകൾ കണ്ടു.

കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെല്ലാം ഡൽഹിയിലെ ചടങ്ങിൽ പങ്കെടുത്തു. കെപിസിസിയുടെ മുൻ അധ്യക്ഷ·ാരായ വി.എം.സുധീരൻ, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങി നിരവധി നേതാക്കൾ ഇന്ദിര ഭവനിൽ എത്തിയിരുന്നു.

കോണ്‍ഗ്രസിന്‍റെ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നാണിതെന്നും രാഹുലിന്‍റെ കീഴിൽ കോണ്‍ഗ്രസ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.