സിഡ്നിയിൽ ട്രെയിൻ അപകടം: നിരവധി പേർക്ക് പരിക്ക്
Monday, January 22, 2018 10:06 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുണ്ടായ ട്രെയിൻ അപകടത്തിൽ 17 പേർക്കു പരിക്ക്. സിഡ്നിയിലെ റിച്ച്മോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇന്ന് രാവിലെ സ്റ്റേഷനിലെ റെയിൽ ബഫറിൽ ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.