ശശികലയുടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Monday, September 11, 2017 3:30 AM IST
ചെന്നൈ: എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം. നടരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾരോഗം ബാധിച്ചതിനേത്തുടർന്ന് കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരുന്നു 74കാരനായ നടരാജൻ. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ആശുപത്രിയിൽ പ്രവേശിപ്പിച്ച നടരാജന് ഡയാലിസിസ് നടത്തി. പെരുമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.