പ്രതീക്ഷയോടെ...: ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
Thursday, December 7, 2017 9:50 AM IST
തിരുവനന്തപുരം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ തു​​​ട​​​ർ​​​ന്നു കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി എട്ടാം ദിനവും തിരച്ചിൽ തുടരുന്നു. നേ​​​വി​​​യു​​​ടേ​​​യും തീ​​​ര​​​ദേ​​​ശ സേ​​​ന​​​യു​​​ടേ​​​യും ക​​​പ്പ​​​ലു​​​ക​​​ളാണ് തിരച്ചിൽ നടത്തിവരുന്നത്. അതേസമയം ബുധനാഴ്ച നടത്തിയ തിരച്ചലിൽ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളിക​​​ളെ ആ​​​രേ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല.

97 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇനിയും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്. എ​​​ന്നാ​​​ൽ 210 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് തി​​​രി​​​ച്ചെ​​​ത്താ​​​നു​​​ള്ള​​​തെ​​​ന്നു ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വ്യ​​​ക്ത​​​മാ​​​ക്കുന്നത്.

അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രയിലും തമിഴ്നാട്ടിലും ഒഡിഷയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.