ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി-20: സ്മിത്തിന് പരിക്ക് വില്ലനായേക്കും
Saturday, October 7, 2017 8:35 AM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർന്നടിഞ്ഞ ഓസീസിന് ട്വന്‍റി-20 പരമ്പര തുടങ്ങുന്നതിനു മുന്നേ തിരിച്ചടി. വ്യാഴാഴ്ചത്തെ പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ നായകൻ സ്റ്റീവ് സ്മിത്തിന് ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച പരിശീലനത്തിനെത്തിയപ്പോഴും സ്മിത്തിനെ പരിക്ക് കാര്യമായി അലട്ടിയിരുന്നു, ഇതേത്തുടർന്ന് അദ്ദേഹം ടീം അധികൃതരുമായി സംസാരിച്ചുവെന്നാണ് സൂചന. പരിക്ക് നിസാരമാണെങ്കിലും, നവംബറിൽ ആഷസ് പരമ്പര ആരംഭിക്കാനിരിക്കുന്നതിനാൽ കൂടുതൽ പരിശോധനകളും ചികിത്സയും നടത്തിയതിനു ശേഷം ട്വന്‍റി-20 പരമ്പരയിൽ കളിക്കുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നാണ് ടീം അധികൃതരുടെയും സ്മിത്തിന്‍റെയും തീരുമാനം.

സ്മിത്തിന്‍റെ അഭാവത്തിൽ ഡേവിഡ് വാർണറായിരിക്കും ആദ്യ മത്സരത്തിൽ ഓസീസിനെ നയിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.