തോമസ് ചാണ്ടി മനപൂർവം ഭൂമി കൈയേറിയിട്ടില്ലെന്ന് ഹൈക്കോടതി
Wednesday, January 17, 2018 11:59 AM IST
കൊച്ചി: കായൽ കൈയേറ്റ കേസിൽ മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ആശ്വാസം. തോമസ് ചാണ്ടിയുടേത് മനപൂർവമുള്ള കൈയേറ്റമല്ലെന്ന് ഹൈക്കോടതി നീരീക്ഷണം. കേസിൽ മൂന്ന് മാസത്തിനുള്ളിൽ സർക്കാർ സർവേ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനുശേഷം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും കോടതി നിർദേശിച്ചു.

സർവേ പൂർത്തിയാക്കിയ ശേഷം നോട്ടീസ് നൽകി കക്ഷികളെ കേൾക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ കായൽ കൈയേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹർജികളും ഹൈക്കോടതി തീർപ്പാക്കി.

കൈനകിരി പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനുമാണ് ചാണ്ടിക്കെതിരെ ഹർജികൾ നൽകിയത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നു വിനോദ് വ്യക്തമാക്കി.

കായൽ കൈയേറ്റ കേസിൽ ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ചാണ്ടിയുടെ ഹർജി തള്ളിയ ഹൈക്കോടതി അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ചാണ്ടിയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.