ആന്റണിക്ക് കൊച്ചുമാണി മറുപടി പറഞ്ഞാല്‍ ആര് വകവെയ്ക്കാനെന്ന് വി.എസ്
Saturday, November 17, 2012 1:20 AM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിലെ രണ്ടാമനായ ആന്റണിക്ക് കൊച്ചുമാണി മറുപടി പറഞ്ഞാല്‍ ആര് വകവെയ്ക്കാനാണെന്ന് വി.എസ് അച്യുതാനന്ദന്‍. ആന്റണിയുടെ പ്രസ്താവനയോടുള്ള കെ.എം മാണിയുടെ പ്രതികരണത്തെക്കുറിച്ച് പറയുകയായിരുന്നു വി.എസ്. ഘടകകക്ഷി നേതാവെന്ന നിലയില്‍ എന്തെങ്കിലും പറയാന്‍ മാത്രമാണ് മാണിക്ക് അവകാശമെന്നും വി.എസ് പരിഹസിച്ചു.