മുംബൈ-ഡല്‍ഹി സെക്ടറില്‍ ഒരോമണിക്കൂറിലും വിമാനസര്‍വീസ്
Saturday, November 17, 2012 4:49 AM IST
മുംബൈ: മുംബൈ-ഡല്‍ഹി-മുംബൈ സെക്ടറില്‍ ഒരോ മണിക്കൂര്‍ ഇടവിട്ട് എയര്‍ഇന്ത്യ വിമാനസര്‍വീസ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ രാത്രി 11 വരെയായിരിക്കും സര്‍വീസുകള്‍. 18 സര്‍വീസുകള്‍ ഇരുദിശകളിലും നടത്തുമെന്ന് എയര്‍ഇന്ത്യ പത്രകുറിപ്പില്‍ അറിയിച്ചു. എ-320എസ്, എ-321എസ് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പരിഗണിച്ചാണ് ഒരോമണിക്കൂറിലും വിമാനസര്‍വീസ് ആരംഭിച്ചതെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി.