മലപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
Sunday, November 18, 2012 12:48 AM IST
മലപ്പുറം: മലപ്പുറം താനൂരില്‍ വാഹനാപകടത്തില്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥി മരിച്ചു. ചിറയ്ക്കല്‍ മാട്ടില്‍ അനന്തുകൃഷ്ണന്‍ (12) ആണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന് അടുത്ത വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മധുസൂദനന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.