ഇടുക്കിയില്‍ രണ്ടു നായാട്ടുകാര്‍ അറസ്റില്‍
Sunday, November 18, 2012 1:13 AM IST
ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതത്തില്‍ നായാട്ട് നടത്തിയ സംഘത്തിലെ രണ്ടു പേരെ വനംവകുപ്പ് അറസ്റ് ചെയ്തു. ചെറുതോണി സ്വദേശി തങ്കച്ചന്‍, കാരിക്കുന്നേല്‍ ജോര്‍ജ് എന്നിവരാണ് അറസ്റിലായത്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.