ഇറ്റലി ഭൂകമ്പം: മരണം 278 ആയി
Friday, August 26, 2016 11:32 AM IST
റോം: മധ്യ ഇറ്റലിയിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 278 ആയി. ഭൂകമ്പബാധിത മേഖലയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 400 പേരിൽ 40 പേരുടെ നില ഗുരുതരമാണ്. 2,500 പേർ ഭവനരഹിതരായി. <യൃ><യൃ> ഭൂകമ്പമുണ്ടായി മൂന്നു ദിവസം കഴിഞ്ഞ സാഹചര്യത്തിൽ ഇനി ആരും മണ്ണിനടിയിൽ ജീവനോടെയുണ്ടന്നു കരുതുന്നില്ല. അമാട്രിസ് പട്ടണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ തകർന്നു. അമാട്രിസിലെ മുഴുവൻ നിർമിതികൾക്കും നാശം നേരിട്ടെന്നും പട്ടണം പുതുക്കിപ്പണിയേണ്ടിയിരിക്കുന്നുവെന്നും മേയർ സെർജിയോ പിറോസി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.