ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ള​വു​ക​ളു​മാ​യി ജി​എ​സ്ടി കൗ​ണ്‍​സി​ൽ
Friday, October 6, 2017 6:16 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ജി​എ​സ്ടി കൗ​ണ്‍​സി​ൽ. ഒ​രു​കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള​വ​രെ പ്ര​തി​മാ​സ റി​ട്ടേ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യും 50000 രൂ​പ​യ്ക്കു മു​ക​ളി​ൽ സ്വ​ർ​ണം വാ​ങ്ങ​ണ​മെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ് വേ​ണ​മെ​ന്ന ഉ​ത്ത​ര​വ് പ​രി​ഷ്ക​രി​ച്ചു​മാ​ണ് ഇ​ള​വു​ക​ൾ.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ക​യ​റ്റു​മ​തി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ ​വാ​ല​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ മു​ത​ൽ ഇ ​വാ​ല​റ്റ് ന​ട​പ്പാ​ക്കാ​നാ​ണ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ, ര​ണ്ടു ല​ക്ഷം രൂ​പ വ​രെ മു​ട​ക്കി സ്വ​ർ​ണം വാ​ങ്ങു​ന്ന​വ​ർ പാ​ൻ കാ​ർ​ഡ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും പ​രി​ഷ്കാ​ര​ത്തി​ൽ പ​റ​യു​ന്നു. സ്വ​ർ​ണ-​ര​ത്ന വ്യാ​പാ​ര​ത്തെ ക​ള​ള​പ്പ​ണ ത​ട​യ​ൽ നി​യ​മ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.