റഷ്യയിൽ ബോംബ് ഭീഷണിയേത്തുടർന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു
Friday, October 6, 2017 2:49 PM IST
മോസ്കോ: റഷ്യയിൽ വൻ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടർന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച 130 തവണയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഭീഷണിയെ തുടർന്നു ഷോപ്പിംഗ്‌മാൾ, സ്കൂൾ, റെൽവേ സ്റ്റേഷൻ, ഓഫീസുകൾ എന്നീവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്.

അതേസമയം അധികൃതർ നടത്തിയ പരിശോധനനയിൽ സ്ഫോടക വസ്തുകൾ ഒന്നും കണ്ടെത്താനായില്ല. ഭീഷണിയേത്തുടർന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.