ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി
Wednesday, August 23, 2017 3:46 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഔറയിൽ ട്രെയിൻ പാളം തെറ്റി. അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.

ട്രെയിൻ പാളം തെറ്റാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാല് ജനറൽ കോച്ചുകളും എൻജിനും ഉൾപ്പെടെയാണ് പാളം തെറ്റിയതെന്നാണ് വിവരങ്ങൾ.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കഴിഞ്ഞ ശനിയാഴ്ച ഉത്​കൽ എക്​സ്പ്രസ്​ പാളം തെറ്റി 24 പേര്‍ മരിച്ചിരുന്നു. ഖത്തൗളിയിൽ വച്ചുണ്ടായ അപകടത്തിൽ14 ബോഗികളാണ്​ അന്ന്​ പാളം തെറ്റിയത്. 100ലേറെ പേർക്ക്​ ഈ അപകടത്തിൽ പ​രിക്കേറ്റിരുന്നു.
RELATED NEWS