ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
Tuesday, August 22, 2017 9:15 PM IST
അസിഫാബാദ്: തെലുങ്കാനയിലെ അസിഫാബാദിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.