പഞ്ചാബിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
Monday, October 16, 2017 11:20 PM IST
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു. രവിന്ദർ ഗോസായി (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. രവിന്ദർ ആർഎസ്എസ് ശാഖയിൽനിന്നു മടങ്ങുന്നവഴി രണ്ട് അജ്ഞാതർ അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും കേസ് അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.