ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​ല്ലെ​ന്നു ഡ​ൽ​ഹി സ​ർ​ക്കാ​ർ
Saturday, November 11, 2017 6:28 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ പ​രി​ഹാ​ര മാ​ർ​ഗ​മാ​യി വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു ഡ​ൽ​ഹി സ​ർ​ക്കാ​ർ പി​ൻ​മാ​റി. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ക​ടും​പി​ടു​ത്ത​ത്തെ തു​ട​ർ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ പി​ൻ​മാ​റ്റം. ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക വാ​ഹ​ന​നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഒ​രു വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നു ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​ല​പാ​ട് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ത്.

നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ഈ ​മാ​സം 13 മു​ത​ൽ 17 വ​രെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്ക​രു​തെ​ന്നു ക​ടും​പി​ടു​ത്തം പി​ടി​ച്ചു. ഇ​താ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ കാ​ര​ണ​മെ​ന്ന് ഡ​ൽ​ഹി ഗ​താ​ഗ​ത​മ​ന്ത്രി കൈ​ലാ​ഷ് ഗെ​ലോ​ട്ട് അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്നും ഇ​ക്കാ​ര​ത്താ​ൽ ത​ന്നെ സ്ത്രീ​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം സാ​ധി​ക്കി​ല്ലെ​ന്നും ഡ​ൽ​ഹി സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു. എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും കൈ​ലാ​ഷ് ഗെ​ലോ​ട്ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ പ​രി​ഹാ​ര മാ​ർ​ഗ​മാ​യി വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​രി​ഹാ​ര​ത്തി​നാ​യി നൂ​റു ക​ണ​ക്കി​നു മാ​ർ​ഗ​ങ്ങ​ൾ വേ​റെ നി​ല​വി​ലു​ള്ള​പ്പോ​ൾ ഒ​റ്റ, ഇ​ര​ട്ട അ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണം മാ​ത്രം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്തി​നാ​ണെ​ന്നാ​ണു ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചോ​ദി​ച്ച​ത്.