നി​ത്യാ​ന​ന്ദ​യു​ടെ കി​ട​പ്പ​റ​ വീ​ഡി​യോ വ്യാ​ജ​മ​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്
Wednesday, November 22, 2017 6:52 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യും സി​നി​മാ ന​ടി​യും ഉ​ൾ​പ്പെ​ട്ട കി​ട​പ്പ​റ രം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി ഫോ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ഡി​യോ ദൃ​ശ്യ​ത്തി​ൽ സ്വാ​മി​യും ന​ടി​യു​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് താ​ന​ല്ലെ​ന്നും വീ​ഡി​യോ മോ​ർ​ഫ് ചെ​യ്ത​താ​ണെ​ന്നു​മാ​യി​രു​ന്നു സ്വാ​മി നി​ത്യാ​ന​ന്ദ​യു​ടെ ആ​രോ​പ​ണം.

2010ൽ ​ആ​ണ് ന​ടി​യു​മാ​യു​ള്ള സ്വാ​മി​യു​ടെ കി​ട​പ്പ​റ​ രം​ഗ​ങ്ങ​ൾ പു​റ​ത്താ​യ​ത്. സ്വാ​മി ഈ ​വീ​ഡി​യോ ത​ന്‍റെ ഡ്രൈ​വ​ർ​ക്കു കാ​ണാ​ൻ ന​ൽ​കു​ക​യും ഇ​യാ​ൾ ഇ​ത് പു​റ​ത്തെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​മു​ഖ വാ​ര്‍​ത്താ ചാ​ന​ലാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

ഇ​തി​നു​പി​ന്നാ​ലെ നി​ര​വ​ധി സ്ത്രീ​ക​ൾ പ​രാ​തി​യു​മാ​യെ​ത്തി. ഇ​തോ​ടെ സ്വാ​മി ര​ണ്ടു​മാ​സ​ത്തോ​ളം അ​ഴി​ക്കു​ള്ളി​ലാ​യി. ത​ന്‍റെ ലൈം​ഗി​ക​ശേ​ഷി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് സ്വാ​മി ത​ടിയൂരി​യ​ത്.

വി​ഡി​യോ ത​ന്‍റേ​തു​ത​ന്നെ​യെ​ന്നു പ​റ​ഞ്ഞ ന​ടി പി​ന്നീ​ട് സ​ന്യാ​സം സ്വീ​ക​രി​ച്ചു. സ്വാ​മി നി​ത്യാ​ന​ന​ന്ദ​ത​ന്നെ​യാ​യി​രു​ന്നു ഇ​തി​നും കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.